Top

‘കുഴല്‍പ്പണ കേസ് സുരേന്ദ്രന്റെ പെടലിക്ക് വെക്കാനാണ് സന്ദീപ് വാര്യരുടെ താല്‍പ്പര്യം’; രാഹുല്‍ മാങ്കൂട്ടത്തല്‍

കൊച്ചി: കുഴല്‍പ്പണ കേസ് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്റെ പെടലിക്ക് വെക്കാന്‍ താല്‍പ്പര്യപ്പെടുന്ന വ്യക്തിയാണ് സന്ദീപ് വാര്യരെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ മാങ്കൂട്ടത്തില്‍. മാതൃഭൂമി ചര്‍ച്ചയ്ക്കിടെയായിരുന്നു അദ്ദേഹത്തിന്റെ പ്രസ്താവന. ബിജെപിക്കുള്ളില്‍ നടക്കുന്ന ആഭ്യന്തര തര്‍ക്കങ്ങളുടെ ഭാഗമായുള്ള സന്ദീപ് വാര്യരുടെ പക്ഷം എല്ലാവര്‍ക്കും അറിയാം. ഈ വിഷയത്തില്‍ എങ്ങനെയെങ്കിലും കെ. സുരേന്ദ്രന്റെ ‘പെടലിക്ക്’ ഇരിക്കട്ടെയെന്നുള്ളതാണ് അദ്ദേഹത്തിന്റെ നിലപാടെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ ആരോപിച്ചു. കൊടകര കുഴല്‍പ്പണവുമായി ബന്ധപ്പെട്ട ബിജെപിക്കുള്ളില്‍ ആഭ്യന്തര തര്‍ക്കം രൂക്ഷമാകുന്നതായി നേരത്തെ സൂചന പുറത്തുവന്നിരുന്നു. ഗ്രൂപ്പുകള്‍ […]

10 Jun 2021 12:02 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

‘കുഴല്‍പ്പണ കേസ് സുരേന്ദ്രന്റെ പെടലിക്ക് വെക്കാനാണ് സന്ദീപ് വാര്യരുടെ താല്‍പ്പര്യം’; രാഹുല്‍ മാങ്കൂട്ടത്തല്‍
X

കൊച്ചി: കുഴല്‍പ്പണ കേസ് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്റെ പെടലിക്ക് വെക്കാന്‍ താല്‍പ്പര്യപ്പെടുന്ന വ്യക്തിയാണ് സന്ദീപ് വാര്യരെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ മാങ്കൂട്ടത്തില്‍. മാതൃഭൂമി ചര്‍ച്ചയ്ക്കിടെയായിരുന്നു അദ്ദേഹത്തിന്റെ പ്രസ്താവന. ബിജെപിക്കുള്ളില്‍ നടക്കുന്ന ആഭ്യന്തര തര്‍ക്കങ്ങളുടെ ഭാഗമായുള്ള സന്ദീപ് വാര്യരുടെ പക്ഷം എല്ലാവര്‍ക്കും അറിയാം. ഈ വിഷയത്തില്‍ എങ്ങനെയെങ്കിലും കെ. സുരേന്ദ്രന്റെ ‘പെടലിക്ക്’ ഇരിക്കട്ടെയെന്നുള്ളതാണ് അദ്ദേഹത്തിന്റെ നിലപാടെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ ആരോപിച്ചു.

കൊടകര കുഴല്‍പ്പണവുമായി ബന്ധപ്പെട്ട ബിജെപിക്കുള്ളില്‍ ആഭ്യന്തര തര്‍ക്കം രൂക്ഷമാകുന്നതായി നേരത്തെ സൂചന പുറത്തുവന്നിരുന്നു. ഗ്രൂപ്പുകള്‍ സുരേന്ദ്രനെതിരെ ശക്തമായ നിലപാടുമായി രംഗത്തുവന്നു കഴിഞ്ഞുവെന്നാണ് അഭ്യൂഹങ്ങള്‍. ആഭ്യന്തര തര്‍ക്കം പുറത്തറിയാതിരിക്കാന്‍ മുതിര്‍ന്ന നേതാക്കള്‍ ഇടപെടുന്നതായും ഇതാണ് പരസ്യ പ്രതികരണം ഇല്ലാത്തതെന്നും അഭ്യൂഹങ്ങളുണ്ട്.

കൊടകര കുഴല്‍പ്പണം കൊള്ളയടിച്ച കേസില്‍ കെ. സുരേന്ദ്രന്റെ മകനെതിരെയും അന്വേഷണം ഉണ്ടായി സ്ഥിതിക്ക് പാര്‍ട്ടി ഇനിയും അദ്ദേഹത്തെ പിന്തുണയ്‌ക്കേണ്ടതില്ലെന്നാണ് ഒരു വിഭാഗത്തിന്റെ ആവശ്യം. എന്നാല്‍ സുരേന്ദ്രനെ കൈവിടുന്നത് പാര്‍ട്ടിക്ക് ഗുണകരമാവില്ലെന്നാണ് മുതിര്‍ന്ന നേതാക്കളുടെ വിലയിരുത്തല്‍.

അതേസമയം കൊടകര കേസില്‍ വടക്കാഞ്ചേരിയില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായിരുന്ന ഉല്ലാസ് ബാബുവിനെ ഇന്ന് ചോദ്യം ചെയ്യും. ബിജെപി തൃശ്ശൂര്‍ ജില്ലാ ജനറല്‍ സെക്രട്ടറി കൂടിയാണ് ഉല്ലാസ് ബാബു. ഇദ്ദേഹത്തില്‍ നിന്ന് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചേക്കുമെന്നാണ് സൂചന. ധര്‍മ്മരാജന്‍ ഉള്‍പ്പെടെയുള്ളവരുമായി ഉല്ലാസിന് അടുത്ത ബന്ധമുണ്ടായിരുന്നുവെന്നും സൂചനയുണ്ട്.

Next Story