Top

ഞാന്‍ വിജയിച്ചു!; പിണറായിയെ ട്രംപിനോട് ഉപമിച്ച് രാഹുല്‍; ‘പെര്‍ഫെക്ട് ഓക്കെ’

നിയമസഭാ തെരഞ്ഞെടുപ്പ് ഫലം വരുന്നതിന് മുമ്പ് സത്യപ്രതിജ്ഞാ ചടങ്ങിന് സംവിധാനങ്ങള്‍ ഒരുക്കാന്‍ നിര്‍ദേശിച്ച മുഖ്യമന്ത്രി പിണറായി വിജയനെ ഡൊണാള്‍ഡ് ട്രംപിനോട് ഉപമിച്ച് യൂത്ത് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി രാഹുല്‍ മാങ്കൂട്ടത്തില്‍. അമേരിക്കന്‍ തെരഞ്ഞെടുപ്പില്‍ ബൈഡന്‍ ജയിച്ച ശേഷവും’ ഞാന്‍ തെരഞ്ഞെടുപ്പില്‍ വിജയിച്ചു’ എന്ന് ട്വീറ്റ് ചെയ്തിരുന്നു. ഇതും പിണറായി വിജയന്റെ വാര്‍ത്തയും പങ്കുവെച്ചായിരുന്നു രാഹുലിന്റെ പരിഹാസം. സാമൂഹിക മാധ്യമങ്ങളില്‍ വൈറലായ വീഡിയോയുടെ ‘പെര്‍ഫെക്ട് ഓകെ’ ക്യാപ്ക്ഷനോടെയാണ് രാഹുല്‍ രംഗത്തെത്തിയത്. എല്‍ഡിഎഫിന് തുടര്‍ഭരണമുണ്ടാകുകയാണെങ്കില്‍ തിങ്കളാഴ്ച്ച തന്നെ സത്യപ്രതിജ്ഞാ ചടങ്ങൊരുക്കാന്‍ […]

1 May 2021 10:41 PM GMT

ഞാന്‍ വിജയിച്ചു!; പിണറായിയെ ട്രംപിനോട് ഉപമിച്ച് രാഹുല്‍; ‘പെര്‍ഫെക്ട് ഓക്കെ’
X

നിയമസഭാ തെരഞ്ഞെടുപ്പ് ഫലം വരുന്നതിന് മുമ്പ് സത്യപ്രതിജ്ഞാ ചടങ്ങിന് സംവിധാനങ്ങള്‍ ഒരുക്കാന്‍ നിര്‍ദേശിച്ച മുഖ്യമന്ത്രി പിണറായി വിജയനെ ഡൊണാള്‍ഡ് ട്രംപിനോട് ഉപമിച്ച് യൂത്ത് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി രാഹുല്‍ മാങ്കൂട്ടത്തില്‍. അമേരിക്കന്‍ തെരഞ്ഞെടുപ്പില്‍ ബൈഡന്‍ ജയിച്ച ശേഷവും’ ഞാന്‍ തെരഞ്ഞെടുപ്പില്‍ വിജയിച്ചു’ എന്ന് ട്വീറ്റ് ചെയ്തിരുന്നു. ഇതും പിണറായി വിജയന്റെ വാര്‍ത്തയും പങ്കുവെച്ചായിരുന്നു രാഹുലിന്റെ പരിഹാസം. സാമൂഹിക മാധ്യമങ്ങളില്‍ വൈറലായ വീഡിയോയുടെ ‘പെര്‍ഫെക്ട് ഓകെ’ ക്യാപ്ക്ഷനോടെയാണ് രാഹുല്‍ രംഗത്തെത്തിയത്.

പെർഫക്ട് ഓകെ.

Posted by Rahul Mamkootathil on Friday, April 30, 2021

എല്‍ഡിഎഫിന് തുടര്‍ഭരണമുണ്ടാകുകയാണെങ്കില്‍ തിങ്കളാഴ്ച്ച തന്നെ സത്യപ്രതിജ്ഞാ ചടങ്ങൊരുക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പൊതുഭരണ വകുപ്പിന് നിര്‍ദ്ദേശം നല്‍കിയിരുന്നു. സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമായ പശ്ചാത്തലത്തിലാണ് വോട്ടെണ്ണലിന്റെ പിറ്റേന്ന് തന്നെ സത്യപ്രതിജ്ഞ നടത്തണമെന്ന് മുഖ്യമന്ത്രി നിര്‍ദ്ദേശിക്കുന്നത്. രാജ്ഭവനില്‍ ലളിതമായ ഒരു ചടങ്ങായി സത്യപ്രതിജ്ഞ ചുരുക്കണമെന്നും മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചതായി ദി ന്യൂ ഇന്ത്യന്‍ എക്സ്പ്രസ് ദിനപ്പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു.

2016 ലെ അസംബ്ലി തെരഞ്ഞെടപ്പിന്റെ വോട്ടെണ്ണലിനുശേഷം ആറ് ദിവസം കഴിഞ്ഞാണ് സത്യപ്രതിജ്ഞാ ചടങ്ങുകള്‍ നടന്നത്. വോട്ടെണ്ണലിന് ദിവസങ്ങള്‍ക്കുമുന്‍പേ സത്യപ്രതിജ്ഞാ ചടങ്ങുകള്‍ക്കായി നിര്‍ദ്ദേശം നല്‍കുന്നത് അമിത ആത്മവിശ്വാസത്തോടെയുള്ള ഒരു നീക്കമാണെന്നാണ് ഉന്നത ഉദ്യോഗസ്ഥരെ ഉദ്ധരിച്ചുകൊണ്ട് ന്യൂ ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. പ്രോട്ടോക്കോള്‍ അനുസരിച്ച് മുഖ്യമന്ത്രി ഗവര്‍ണര്‍ക്ക് രാജി സമര്‍പ്പിക്കുകയും പിന്നീട് തെരഞ്ഞെടുപ്പില്‍ വിജയിച്ച മുന്നണി പാര്‍ലമെന്റിറി പാര്‍ട്ടി യോഗം ചേര്‍ന്ന് മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കുകയുമാണ് പതിവ്. പിന്നീട് ആ നേതാവ് ഗവര്‍ണറെ കണ്ട് സര്‍ക്കാര്‍ രൂപീകരിക്കാനുള്ള അവകാശവാദം ഉന്നയിക്കുകയാണ് സാധാരണയായി ചെയ്യാറ്.

Next Story