എന്തുകൊണ്ടാണ് ഇവരെ വളഞ്ഞിട്ട് അക്രമിക്കുന്നതെന്ന് അറിയുമോ? കുറിപ്പുമായി രാഹുല്‍ മാങ്കൂട്ടത്തില്‍
നിയമസഭാ തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടതിനെ തുടര്‍ന്ന് സൈബര്‍ അധിക്ഷേപം നേരിടുന്ന അഞ്ച് യുഡിഎഫ് നേതാക്കള്‍ക്ക് പിന്തുണയുമായി യൂത്ത് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ മാങ്കൂട്ടത്തില്‍.തൃത്താലയിലെ വിടി ബല്‍റാം, അഴീക്കോട്ടെ കെഎം ഷാജി, അരുവിക്കരയിലെ കെഎസ് ശബരീനാഥന്, വടക്കാഞ്ചേരിയിലെ അനില്‍ അക്കര, താനൂരിലെ പി. കെ ഫിറോസ് എന്നിവരുടെ പരാജയമാണ് സിപിഐഎം ഏറ്റവും കൂടുതല്‍ ആഘോഷിക്കുന്നതെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ പറയുന്നു. ഇതിനുള്ള കാരണവും ഇദ്ദേഹം ചൂണ്ടിക്കാട്ടുന്നു. ഫേസ്ബുക്കിലൂടെയാണ് പ്രതികരണം, പ്രതികരണത്തിന്റെ പൂര്‍ണ രൂപം, സിപിഐഎം ഏറ്റവും അധികം ആഘോഷിക്കുന്ന, ആക്ഷേപിക്കുന്ന അഞ്ച് […]

നിയമസഭാ തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടതിനെ തുടര്‍ന്ന് സൈബര്‍ അധിക്ഷേപം നേരിടുന്ന അഞ്ച് യുഡിഎഫ് നേതാക്കള്‍ക്ക് പിന്തുണയുമായി യൂത്ത് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ മാങ്കൂട്ടത്തില്‍.
തൃത്താലയിലെ വിടി ബല്‍റാം, അഴീക്കോട്ടെ കെഎം ഷാജി, അരുവിക്കരയിലെ കെഎസ് ശബരീനാഥന്, വടക്കാഞ്ചേരിയിലെ അനില്‍ അക്കര, താനൂരിലെ പി. കെ ഫിറോസ് എന്നിവരുടെ പരാജയമാണ് സിപിഐഎം ഏറ്റവും കൂടുതല്‍ ആഘോഷിക്കുന്നതെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ പറയുന്നു. ഇതിനുള്ള കാരണവും ഇദ്ദേഹം ചൂണ്ടിക്കാട്ടുന്നു. ഫേസ്ബുക്കിലൂടെയാണ് പ്രതികരണം,
പ്രതികരണത്തിന്റെ പൂര്‍ണ രൂപം,
സിപിഐഎം ഏറ്റവും അധികം ആഘോഷിക്കുന്ന, ആക്ഷേപിക്കുന്ന അഞ്ച് പേരുടെ പരാജയങ്ങളുണ്ട്. തൃത്താലയിലെ വിടി ബല്‍റാം, അഴീക്കോട്ടെ കെഎം ഷാജി, അരുവിക്കരയിലെ കെഎസ് ശബരീനാഥന്, വടക്കാഞ്ചേരിയിലെ അനില്‍ അക്കര, താനൂരിലെ പി. കെ ഫിറോസ്.
കഴിഞ്ഞ 5 വര്‍ഷക്കാലം CPIM ന്റെ രാഷ്ട്രീയത്തോട് ഏറ്റവും രൂക്ഷമായി സംവദിച്ചവരാണ്, പിണറായിയുടെയും പാര്‍ട്ടിയുടെയും കരടായി മാറിയവരാണ്, CPI M ലെ പല ബിംബങ്ങളെയും ചോദ്യം ചെയ്തവരാണ്.
VT ബല്‍റാമും, KS ശബരിനാഥനും, KM ഷാജിയും, നിയമസഭയിലും പുറത്തും ശക്തമായി CPIM ആശയങ്ങളുടെ വ്യാജ നിര്‍മ്മിതിയെ തകര്‍ത്തു, അനില്‍ അക്കര ലൈഫ് മിഷന് അഴിമതി പുറത്ത് കൊണ്ട് വന്നു, പി.കെ ഫിറോസ് ജലീലിന്റെ കൊള്ളരുതായ്മകള്‍ പിടികൂടി അങ്ങനെ കുറ്റങ്ങള്‍ ഏറെയുണ്ട്. ഈ പട്ടികയിലെ മറ്റ് പലരും ഉണ്ടെങ്കിലും അവര്‍ ജയിച്ചു വന്നു.
CPIM നെ രാഷ്ട്രീയമായി ചോദ്യം ചെയ്താല്‍, അവരുടെ പൊള്ളത്തരങ്ങള്‍ തുറന്നു കാട്ടിയാല്‍ അവര്‍ക്ക് ഭ്രാന്ത് പിടിക്കും. പിന്നെ കൂട്ടമായി വന്ന് അക്രമിക്കും, അത് അണികള്‍ മാത്രമല്ല പൊതുമണ്ഡലത്തില്‍ ‘നിഷ്പക്ഷതയുടെ പുതപ്പിട്ട് ‘ മൂടി പുതച്ചുറങ്ങുന്ന സ്ലീപ്പര്‍ സെല്ലുകളും ഉണര്‍ന്ന് അക്രമത്തിന് നേതൃത്വം കൊടുക്കും. അത് എല്ലാ ഫാഷിസ്റ്റ് സംഘടനകളുടെയും പൊതു സ്വഭാവമാണ്.
അപരന്റെ ശബ്ദം സംഗീതം പോലെ ആസ്വദിക്കുമെന്നൊക്കെ മേമ്പൊടിക്ക് പറയുമെങ്കിലും, ഇജകങ രാഷ്ട്രീയ സംവാദങ്ങളും, ചോദ്യങ്ങളും അംഗീകരിക്കില്ല. അത്തരം അപര ശബ്ദങ്ങളെ കായികമായും, ‘തെറിയുകമായും’ നേരിടുകയെന്ന പ്രാകൃത ശൈലിയാണ് അവരുടേത്…
ഈ പോസിറ്റില് പോലും വന്ന് ഇത് വായിച്ചു നോക്കാതെ, രാഷ്ട്രീയമായി സംവദിക്കാതെ സ്വന്തം മനസിലെ മാലിന്യങ്ങള്‍ വിസര്‍ജിച്ചു പോകുന്ന വിവേകശൂന്യമായ ഒരു അണി സമ്പത്തുള്ളതാണ് അവരുടെ ‘കരുത്ത്. ഇവര്‍ നിലപാടുകള്‍ പറഞ്ഞവരാണ്, നിലപാട് പറഞ്ഞിട്ട് തോറ്റാല്‍ തോല്ക്കട്ടെയെന്ന് വെക്കും…വളഞ്ഞിട്ട് അക്രമിച്ചാല്‍ പ്രസ്ഥാനം അവരെ ചേര്‍ത്ത് പിടിച്ച് സംരക്ഷിക്കും….
വിജയത്തേക്കാള്‍ മധുരമുണ്ട് പ്രിയപ്പെട്ടവരെ നിലപാട് പറഞ്ഞിട്ടുള്ള നിങ്ങളുടെ പരാജയത്തിന്. എത്ര തോറ്റാലും, രാഷ്ട്രീയം പറഞ്ഞു കൊണ്ടിരിക്കും വിജയിക്കും വരെ…..അഭിവാദ്യങ്ങള്‍