Top

‘മാടമ്പള്ളിയിലെ യഥാര്‍ഥ മാന്‍ഡ്രേക്ക് യെനക്കൊന്നുമറിയില്ല എന്ന് ചിരിക്കുന്നു’; പിഷാരടി ട്രോളുകളില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍

കലാകാരനായാല്‍ ഇടതുപക്ഷ സഹയാത്രികനും അടിമയുമായിരിക്കണമെന്ന പൊതുബോധത്തിനെതിരെ നടന്ന രമേഷ് പിഷാരടിയ്ക്ക് തന്റെ പിന്തുണ അറിയിക്കുന്നതായും രാഹുല്‍ മാങ്കൂട്ടത്തില്‍

4 May 2021 3:56 AM GMT

‘മാടമ്പള്ളിയിലെ യഥാര്‍ഥ മാന്‍ഡ്രേക്ക് യെനക്കൊന്നുമറിയില്ല എന്ന് ചിരിക്കുന്നു’; പിഷാരടി ട്രോളുകളില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍
X

സിനിമാ താരം രമേഷ് പിഷാടരടി പ്രചരണത്തിനുപോയിടത്തെല്ലാം യുഡിഎഫ് സ്ഥാനാര്‍ഥികള്‍ പരാജയപ്പെട്ടതുചൂണ്ടിയുള്ള പരിഹാസങ്ങളോട് പ്രതികരിച്ച് യൂത്ത് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ മാങ്കൂട്ടത്തില്‍. ജൂനിയര്‍ മാന്‍ഡ്രേക്ക് എന്ന ചിത്രത്തിലെ വിനാശം വിതയ്ക്കുന്ന മാന്‍ഡ്രേക്ക് പ്രതിമ പോലെയാണ് പ്രചരണത്തിനെത്തിയ പിഷാരടി എന്ന് ട്രോളുകളുണ്ടായിരുന്നു. എന്നാല്‍ മാടമ്പള്ളിയിലെ യഥാര്‍ഥ മാന്‍ഡ്രേക്ക് യെനക്കൊന്നുമറിയില്ല എന്ന് ചിരിക്കുകയാണ് ചെയ്യുന്നതെന്ന് രാഹുല്‍ പറഞ്ഞു. കലാകാരനായാല്‍ ഇടതുപക്ഷ സഹയാത്രികനും അടിമയുമായിരിക്കണമെന്ന പൊതുബോധത്തിനെതിരെ നടന്ന രമേഷ് പിഷാരടിയ്ക്ക് തന്റെ പിന്തുണ അറിയിക്കുന്നതായും രാഹുല്‍ മാങ്കൂട്ടത്തില്‍ കൂട്ടിച്ചേര്‍ത്തു. ഫേസ്ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

പോസ്റ്റിന്റെ പൂര്‍ണ്ണരൂപം ഇങ്ങനെ:

പിഷാരടി പ്രചരണത്തിനു പോയിടത്തെല്ലാം തോറ്റു, അതു കൊണ്ട് പിഷാരടി മാൻട്രേക്ക് ആണ് പോലും! സൈബർ സഖാക്കളുടെ പുതിയ കണ്ടുപിടുത്തമാണ്.മാൻഡ്രേക്ക് എന്ന് പിഷാരടിയെ വിളിക്കുമ്പോൾ “മാടംപള്ളിയിലെ യഥാർത്ഥ മാൻഡ്രേക്ക് ” യെനക്കൊന്നുമറിയാത്ത പോലെ ചിരിക്കുകയാണ്. സംശയമുണ്ടെങ്കിൽ ആദ്യം പറത്തിയ പ്രാവിനോട് ചോദിച്ചാൽ മതി. പാർലമെൻ്റ് തിരഞ്ഞെടുപ്പിൽ അദ്ദേഹം പ്രചരണത്തിനിറങ്ങി 20 ൽ 19 ഉം തോറ്റു, അത്ര വലിയ സ്ട്രൈക്ക് റേറ്റ് സാക്ഷാൽ മാൻഡ്രേക്കിനു പോലുമില്ല.

പിഷാരടി പ്രചരണത്തിനിറങ്ങിയ കുണ്ടറയും, കരുനാഗപ്പള്ളിയും, അങ്കമാലിയും, തൃക്കാക്കരയും, കോട്ടയവും, പാലക്കാടുമടക്കം ഒരു പാട് മണ്ഡലങ്ങൾ UDF ജയിച്ചു എന്നറിയാഞ്ഞിട്ടല്ല സഖാക്കൾ ഈ സൈബർ ഗുണ്ടായിസം നടത്തുന്നത്, അവരുടെ പ്രശ്നം പിഷാരടി കോൺഗ്രസ്സിനു വേണ്ടിയാണ് പ്രചരണം നടത്തിയത്.

കലാകാരനും സാഹിത്യകാരനുമായാൽ അവർ ഇടതുപക്ഷ സഹയാത്രികരും അടിമകളുമായിരിക്കണം എന്ന സഖാക്കൾ സൃഷ്ടിച്ച പൊതുബോധം വിട്ട് യാത്ര ചെയ്തയാളാണ് താങ്കൾ. സഖാക്കളെ സംബന്ധിച്ചിടത്തോളം അവരല്ലാത്ത എല്ലാം തെറ്റാണ്. അവരുടേതല്ലാത്ത രാഷ്ട്രീയം പറയുന്നവരെ ആക്ഷേപിക്കുകയും, തെറി വിളിക്കുകയും ചെയ്യുക എന്നതാണ് അവരുടെ സംസ്കാരം.

നിങ്ങൾ ധൈര്യമായി മുന്നോട്ട് പോകു സഹോ, അവർ ശീലിച്ച പൈതൃക ഭാഷയിൽ അവർ സംവദിക്കട്ടെ….

Next Story