Top

‘ഇനിയുള്ള പോസ്റ്റുകള്‍ ആരാണ് ഇടുന്നതെന്ന് എങ്ങനെ വേര്‍തിരിച്ചറിയും?’; പ്രതിഭയുടെ ഹാക്കിങ് ആരോപണത്തെ ട്രോളി രാഹുല്‍

യു പ്രതിഭയുടെ ഫേസ്ബുക്ക് പോസ്റ്റ് വിവാദം ചര്‍ച്ചയാവുന്നതിനിടെ എംഎല്‍എയെ ട്രോളി യൂത്ത് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി രാഹുല്‍ മാങ്കൂട്ടത്തില്‍. ‘ഹാപ്പി ഹസ്ബന്റ്‌സ്’ എന്ന സിനിമയില്‍ സലീംകുമാര്‍ അവതരിപ്പിച്ച ഡോക്ടര്‍ കഥാപാത്രത്തിന്റെ ചിത്രം പങ്കുവെച്ചാണ് രാഹുല്‍ രരംഗത്തെത്തിയിരിക്കുന്നത്. കണ്‍ഫ്യൂഷന്‍ അടിച്ചിരിക്കുന്ന ചിത്രത്തോടൊപ്പം നാല് ചോദ്യവും രാഹുല്‍ പങ്കുവെച്ചിരിക്കുന്നു. ‘നാല് ചോദ്യങ്ങള്‍,1) സത്യത്തില്‍ ഇപ്പോള്‍ പോസ്റ്റിട്ടത് ഹാക്കറാണോ, പേജ് മുതലാളിയാണോ?2) ഇപ്പോഴിട്ട പോസ്റ്റ് ഡിലീറ്റ് ചെയ്യുമോ?3) ഇനിയുള്ള പോസ്റ്റുകള്‍ ഇടുന്നത് ഹാക്കറോ, മുതലാളിയോ?4) ഇനിയുള്ള പോസ്റ്റുകള്‍ ആരാണ് ഇടുന്നതെന്ന് എങ്ങനെ […]

21 April 2021 3:49 AM GMT

‘ഇനിയുള്ള പോസ്റ്റുകള്‍ ആരാണ് ഇടുന്നതെന്ന് എങ്ങനെ വേര്‍തിരിച്ചറിയും?’; പ്രതിഭയുടെ ഹാക്കിങ് ആരോപണത്തെ ട്രോളി രാഹുല്‍
X

യു പ്രതിഭയുടെ ഫേസ്ബുക്ക് പോസ്റ്റ് വിവാദം ചര്‍ച്ചയാവുന്നതിനിടെ എംഎല്‍എയെ ട്രോളി യൂത്ത് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി രാഹുല്‍ മാങ്കൂട്ടത്തില്‍. ‘ഹാപ്പി ഹസ്ബന്റ്‌സ്’ എന്ന സിനിമയില്‍ സലീംകുമാര്‍ അവതരിപ്പിച്ച ഡോക്ടര്‍ കഥാപാത്രത്തിന്റെ ചിത്രം പങ്കുവെച്ചാണ് രാഹുല്‍ രരംഗത്തെത്തിയിരിക്കുന്നത്. കണ്‍ഫ്യൂഷന്‍ അടിച്ചിരിക്കുന്ന ചിത്രത്തോടൊപ്പം നാല് ചോദ്യവും രാഹുല്‍ പങ്കുവെച്ചിരിക്കുന്നു.

‘നാല് ചോദ്യങ്ങള്‍,
1) സത്യത്തില്‍ ഇപ്പോള്‍ പോസ്റ്റിട്ടത് ഹാക്കറാണോ, പേജ് മുതലാളിയാണോ?
2) ഇപ്പോഴിട്ട പോസ്റ്റ് ഡിലീറ്റ് ചെയ്യുമോ?
3) ഇനിയുള്ള പോസ്റ്റുകള്‍ ഇടുന്നത് ഹാക്കറോ, മുതലാളിയോ?
4) ഇനിയുള്ള പോസ്റ്റുകള്‍ ആരാണ് ഇടുന്നതെന്ന് എങ്ങനെ വേര്‍തിരിച്ചറിയും?’ തുടങ്ങുന്നതാണ് ചോദ്യങ്ങള്‍

നാല് ചോദ്യങ്ങൾ,1) സത്യത്തിൽ ഇപ്പോൾ പോസ്റ്റിട്ടത് ഹാക്കറാണോ, പേജ് മുതലാളിയാണോ?2) ഇപ്പോഴിട്ട പോസ്റ്റ് ഡിലീറ്റ്…

Posted by Rahul Mamkootathil on Wednesday, April 21, 2021

പൊട്ടനെ ചട്ടന്‍ ചതിച്ചാല്‍ ചട്ടനെ ദൈവം ചതിക്കും എന്നായിരുന്നു യു പ്രതിഭ എംഎല്‍എ ആദ്യം ഫേസ്ബുക്കില്‍ ഇട്ട പോസ്റ്റ്. ഇത് ജി സുധാകരനെതിരെയുള്ള ഒളിയമ്പാണെന്ന കമന്റുകള്‍ വന്നതോടെ പോസ്റ്റ് എംഎല്‍എ ഫേസ്ബുക്കില്‍ നിന്നും നീക്കം ചെയ്തു. തൊട്ടു പിന്നാലെ തന്റെ അക്കൗണ്ട് ആരോ ഹാക്ക് ചെയ്‌തെന്ന വിശദീകരണവും എംഎല്‍എ ഫേസ്ബുക്കിലൂടെ നല്‍കി. തന്റെ അക്കൗണ്ട് ആരോ ഹാക്ക് ചെയ്തതാണെന്നും ദുര്‍വ്യാഖ്യാനം ഒഴിവാക്കണമെന്നുമായിരുന്നു പ്രതിഭ അറിയിച്ചത്. എന്നാല്‍ മിനുട്ടുകള്‍ക്കുള്ളില്‍ ഈ പോസ്റ്റും കാണാനില്ല. ഇതോടെ നവമാധ്യമങ്ങളില്‍ ചര്‍ച്ച ചൂടു പിടിച്ചു.

പൊട്ടനെ ചട്ടന്‍ ചതിച്ചാല്‍ ചട്ടനെ ദൈവം ചതിക്കും എന്ന പോസ്റ്റ് മന്ത്രി ജി സുധാകരനെതിരെയുള്ള ഒളിയമ്പാണെന്നാണ് ഉയര്‍ന്ന വിമര്‍ശനം. പോസ്റ്റിന് താഴെ സിപിഐഎം പ്രവര്‍ത്തകരുടെ തന്നെ പ്രതിഷേധ കമെന്റുകള്‍ വന്നതോടെ എംഎല്‍എ തന്നെ പോസ്റ്റ് പിന്‍വലിച്ചു. പോസ്റ്റിലെ ഫോട്ടോ മാറ്റി പകരം തന്റെ തന്നെ ഫോട്ടോ അതില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തു.
ഇതിനിടെ തന്റെ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതാണെന്ന് കാട്ടി പ്രതിഭ പൊലീസില്‍ പരാതി നല്‍കി. എംഎല്‍എയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജ് ബ്ലോക്ക് ചെയ്തിരുന്നു. പേജ് ഹാക്ക് ചെയ്യപ്പെട്ടു എന്ന പ്രതികരണത്തിന് പിന്നാലെയാണ് പേജ് ബ്ലോക്ക് ചെയ്തിരിക്കുന്നത്.

Next Story