‘കഴിക്കുന്നത് സിപിഐഎം ആണെങ്കിലും വിശപ്പ് അടങ്ങുന്നത് ബിജെപിയുടേതാണ്’; പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍
വൈപ്പിന്‍ നിയോജക മണ്ഡലം എന്‍ഡിഎ കണ്‍വീനര്‍ രജ്ഞിത്ത് രാജ്വിയുടെ വീട്ടില്‍ തെരഞ്ഞെടുപ്പ് കാലത്ത് മന്ത്രി തോമസ് ഐസക് ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുത്ത അത്താഴ വിരുന്ന് വിവാദമാവുകയാണ്. സംഭവത്തില്‍ സിപിഐഎം-ബിജെപി ബന്ധം ആരോപിച്ച് രംഗത്തെത്തിയിരിക്കുകയാണ് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാനജനറല്‍ സെക്രട്ടറി രാഹുല്‍ മാങ്കൂട്ടത്തില്‍. കേരളത്തില്‍ അത്താഴ വിരുന്നുകള്‍ കൂടിവരികയാണെന്നും കഴിക്കുന്നത് സിപിഐഎം ആണെങ്കിലും വിശപ്പ് അടങ്ങുന്നത് ബിജെപിക്കാണെന്ന് രാഹുല്‍ പരിഹസിച്ചു. ഇത്തരം കൂടികാഴ്ച്ചകള്‍ മുമ്പ് ദില്ലിയിലും നടന്നിട്ടുണ്ടെന്നും അന്നതില്‍ ശ്രീ A B വാജ്പെയിയും, ശ്രീ L K അദ്വാനിയും, […]

വൈപ്പിന്‍ നിയോജക മണ്ഡലം എന്‍ഡിഎ കണ്‍വീനര്‍ രജ്ഞിത്ത് രാജ്വിയുടെ വീട്ടില്‍ തെരഞ്ഞെടുപ്പ് കാലത്ത് മന്ത്രി തോമസ് ഐസക് ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുത്ത അത്താഴ വിരുന്ന് വിവാദമാവുകയാണ്. സംഭവത്തില്‍ സിപിഐഎം-ബിജെപി ബന്ധം ആരോപിച്ച് രംഗത്തെത്തിയിരിക്കുകയാണ് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാനജനറല്‍ സെക്രട്ടറി രാഹുല്‍ മാങ്കൂട്ടത്തില്‍. കേരളത്തില്‍ അത്താഴ വിരുന്നുകള്‍ കൂടിവരികയാണെന്നും കഴിക്കുന്നത് സിപിഐഎം ആണെങ്കിലും വിശപ്പ് അടങ്ങുന്നത് ബിജെപിക്കാണെന്ന് രാഹുല്‍ പരിഹസിച്ചു.
ഇത്തരം കൂടികാഴ്ച്ചകള്‍ മുമ്പ് ദില്ലിയിലും നടന്നിട്ടുണ്ടെന്നും അന്നതില്‍ ശ്രീ A B വാജ്പെയിയും, ശ്രീ L K അദ്വാനിയും, സഖാവ് ജ്യോതി ബസുവും, സഖാവ് EMS നമ്പൂതിരിപ്പാടും, സഖാവ് C രാജേശ്വര റാവുവുമൊക്കെ ആയിരുന്നു.ഭാഗമായിരുന്നതെന്നും രാഹുല്‍ വിമര്‍ശിച്ചു.
പ്രതികരണത്തിന്റെ പൂര്‍ണരൂപം-
‘തെരഞ്ഞെടുപ്പ് കാലത്ത്, വൈപ്പിനിലെ NDA കണ്‍വീനറുടെ വീട്ടില്‍ മുതിര്‍ന്ന CPIM നേതാവ് ശ്രീ തോമസ് ഐസക്ക് അത്താഴത്തിനെത്തിയ വാര്‍ത്ത കണ്ടു. ഇത്തരം ‘ഒത്തുകൂടലുകള്‍’ മുന്‍പ് ഡല്‍ഹിയിലുമുണ്ടായിട്ടുണ്ട്, അന്നതിന്റെ ഭാഗമായത് ശ്രീ A B വാജ്പെയിയും, ശ്രീ L K അദ്വാനിയും, സഖാവ് ജ്യോതി ബസുവും, സഖാവ് EMS നമ്പൂതിരിപ്പാടും, സഖാവ് C രാജേശ്വര റാവുവുമൊക്കെ ആയിരുന്നു.
അത്തരം കൂടിച്ചേരലുകള്‍ കൊണ്ട് BJP യുടെ സ്വീകാര്യത ‘പിന്നോക്ക സമുദായങ്ങളില്‍’ വര്‍ദ്ധിപ്പിച്ചുവെന്ന് ഗോവിന്ദാചാര്യ തന്നെ സാക്ഷിപ്പെടുത്തിയിട്ടുണ്ട്..
കേരളത്തിലും അത്താഴ വിരുന്നുകള്‍ കൂടുകയാണ്… കഴിക്കുന്നത് CPIM ആണെങ്കിലും, വിശപ്പ് അടങ്ങുന്നത് BJP യുടേതാണ്.
ഐസക്ക് സാറെ, ലേശം ചോറ് കൂടി!’
തോമസ് ഐസകിനെ കൂടാതെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെഎന്‍ ഉണ്ണികൃഷ്ണനും സിപിഎമ്മിന്റെ ഏരിയാ കമ്മിറ്റി അംഗങ്ങളും അടക്കം വിരുന്നില്‍ പങ്കെടുത്തിരുന്നു. എസ്എന്‍ഡിപി ശാഖാ ഭാരവാഹികളും വീട്ടിലുണ്ടായിരുന്നു. മാതൃഭൂമി ദിനപത്രമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്.
രജ്ഞിത്തിന്റെ ഭാര്യ കൃഷ്ണകുമാരി എസ്എന്‍ഡിപി യോഗം വനിതാ സംഘം സംസ്ഥാന പ്രസിഡണ്ടാണ്. ബിഡിജെഎസ് രൂപീകരിച്ച കാലം മുതല്‍ നിയോജക മണ്ഡലം പ്രസിഡണ്ടായ രജ്ഞിത്ത് ഹിന്ദു ഐക്യവേദി നേതാവ് കൂടിയാണ്. മാര്‍ച്ച് 28ന് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായ കെഎന്‍ ഉണ്ണികൃഷ്ണന് വനിതാ സംഘം നേതാവായ കൃഷ്ണകുമാരിയെ കാണാനെത്തുമെന്നാണ് ആദ്യം അറിയിച്ചത്. പ്രചാരണത്തിനായി വൈപ്പിനിലെത്തുന്ന ദിനമായതു കൊണ്ട് തോമസ് ഐസകും കൂടെയുണ്ടാകുമെന്ന് പിന്നീട് അറിയിക്കുകയായിരുന്നു.
വീട്ടിലെത്തിയ നേതാക്കളെ ഏതുപാര്‍ട്ടിയായാലും സ്വീകരിക്കേണ്ട മര്യാദ മാത്രമാണ് തന്റെ ഭാഗത്തുണ്ടായതെന്ന് രഞ്ജിത് പറയുന്നു.
എന്നാല്‍ ഇതിന്റെ തുടര്‍ച്ചയായി എസ്എന്‍ഡിപിയിലെ ഇടത് അനുകൂല സംഘത്തിന്റെ യോഗം ചെറായിയിലെ പ്രമുഖ ഹോട്ടലില്‍ ചേര്‍ന്നെന്ന് കോണ്‍ഗ്രസ് ആരോപിക്കുന്നു. ഈ യോഗത്തില്‍ സിപി ഐഎം സ്ഥാനാര്‍ത്ഥി പങ്കെടുത്തു. ബിഡിജെഎസ് നേതാക്കള്‍ വഴിയാണ് എന്‍ഡിഎ വോട്ടുകളുടെ കച്ചവടം എല്‍ഡിഎഫ് ഉറപ്പിച്ചത് കോണ്‍ഗ്രസ് ബ്ലോക് പ്രസിഡണ്ടും തെരഞ്ഞെടുപ്പ് കമ്മിറ്റി കണ്‍വീനറുമായ വിഎസ് സോളിരാജ് ആരോപിച്ചവെന്നും മാതൃഭൂമി റിപ്പോര്‍ട്ടില്‍ പറയുന്നു.