Top

ബിജെപിക്ക് ചെന്നിത്തലയുടെ പഞ്ചായത്ത് കിട്ടിയതെങ്ങനെ; വിശദീകരണവുമായി രാഹുല്‍ മാങ്കൂട്ടത്തില്‍

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ തൃപ്പെരിന്തുറ പഞ്ചായത്തില്‍ ബിജെപി ഭരണത്തിയതില്‍ വിശദീകരണവുമായി യൂത്ത് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി രാഹുല്‍ മാങ്കൂട്ടത്തില്‍. കോണ്‍ഗ്രസ് സഹായിച്ചത് കൊണ്ടല്ല ബിജെപിക്ക് പഞ്ചായത്ത് കിട്ടിയതെന്നും മൂന്ന് തവണയും യുഡിഎഫ് പിന്തുണയില്‍ ജയിച്ച സിപിഐഎമ്മിന്റെ പഞ്ചായത്ത് പ്രസിഡണ്ട് രാജിവെച്ചതോടെ കോണ്‍ഗ്രസ് അംഗങ്ങള്‍ വോട്ട് ചെയ്യാതെ മാറി നില്‍ക്കുകയായിരുന്നുവെന്നുമായിരുന്നു രാഹുലിന്റെ വിശദീകരണം. പഞ്ചായത്തില്‍ ആകെ 18 സീറ്റാണുള്ളത്. യുഡിഎഫ്-6, എല്‍ഡിഎഫ്-5, എന്‍ഡിഎ-6, സ്വതന്ത്രന്‍-1 എന്നിങ്ങനെയാണ് സീറ്റ് നില. സ്വതന്ത്രനെ കൂട്ടി ഭരിക്കാമെന്ന് കരുതിയാല്‍ പ്രസിഡണ്ട് സ്ഥാനം […]

20 April 2021 4:09 AM GMT

ബിജെപിക്ക് ചെന്നിത്തലയുടെ പഞ്ചായത്ത് കിട്ടിയതെങ്ങനെ; വിശദീകരണവുമായി രാഹുല്‍ മാങ്കൂട്ടത്തില്‍
X

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ തൃപ്പെരിന്തുറ പഞ്ചായത്തില്‍ ബിജെപി ഭരണത്തിയതില്‍ വിശദീകരണവുമായി യൂത്ത് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി രാഹുല്‍ മാങ്കൂട്ടത്തില്‍. കോണ്‍ഗ്രസ് സഹായിച്ചത് കൊണ്ടല്ല ബിജെപിക്ക് പഞ്ചായത്ത് കിട്ടിയതെന്നും മൂന്ന് തവണയും യുഡിഎഫ് പിന്തുണയില്‍ ജയിച്ച സിപിഐഎമ്മിന്റെ പഞ്ചായത്ത് പ്രസിഡണ്ട് രാജിവെച്ചതോടെ കോണ്‍ഗ്രസ് അംഗങ്ങള്‍ വോട്ട് ചെയ്യാതെ മാറി നില്‍ക്കുകയായിരുന്നുവെന്നുമായിരുന്നു രാഹുലിന്റെ വിശദീകരണം.

പഞ്ചായത്തില്‍ ആകെ 18 സീറ്റാണുള്ളത്. യുഡിഎഫ്-6, എല്‍ഡിഎഫ്-5, എന്‍ഡിഎ-6, സ്വതന്ത്രന്‍-1 എന്നിങ്ങനെയാണ് സീറ്റ് നില. സ്വതന്ത്രനെ കൂട്ടി ഭരിക്കാമെന്ന് കരുതിയാല്‍ പ്രസിഡണ്ട് സ്ഥാനം പട്ടിക ജാതി സംവരണമാണ്. യുഡിഎഫിന് പട്ടിക വിഭാഗത്തില്‍ നിന്നും വനിതാ മെമ്പര്‍ ഇല്ല. ഇതോടെ സിപിഐഎമ്മിന് വോട്ട് ചെയ്യുകയായിരുന്നു. ഇത്തരത്തില്‍ മൂന്ന് തവണ സിപിഐഎമ്മിന് വോട്ട് ചെയ്ത് പ്രസിഡണ്ടിനെ തെരഞ്ഞെടുത്തെങ്കിലും മൂന്ന് തവണയും പ്രസിഡണ്ട് പാര്‍ട്ടി നിര്‍ദേശത്തെ തുടര്‍ന്ന് രാജി വെക്കുകയായിരുന്നു. അതിനാല്‍ ഇത്തവണ യുഡിഎഫ് വോട്ട് ചെയ്യുന്നതില്‍ നിന്നും മാറി നില്‍ക്കുകയായിരുന്നു.

രാഹുലിന്റെ വിശദീകരണം

രമേശ് ചെന്നിത്തലയുടെ പഞ്ചായത്തില്‍ BJP പ്രസിഡന്റ്, കോണ്‍ഗ്രസ്സ് വിട്ടു നിന്നു.
രാവിലെ മുതല്‍ വരുന്ന വാര്‍ത്തകളുടെ തലവാചകവും, സഖാക്കളുടെ ഫേസ് ബുക്ക് കുത്തിത്തിരിപ്പും കണ്ടാല്‍ ആര്‍ക്കായാലും സംശയം തോന്നും, കോണ്‍ഗ്രസ്സ് സഹായിച്ചത് കൊണ്ട് BJP ക്ക് പഞ്ചായത്ത് പ്രസിഡന്റിനെ കിട്ടിയെന്ന്.
ചെന്നിത്തലയെ സംഘപരിവാര്‍ ചാപ്പ കുത്താന്‍ ഒരു ഐറ്റം കൂടി…
എന്നാല്‍ വാര്‍ത്തയുടെ സത്യം ഒന്ന് അറിയണ്ടെ?
ഇക്കഴിഞ്ഞ തൃതല പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍, ചെന്നിത്തല തൃപ്പെരുന്തുറ പഞ്ചായത്തിലെ ആകെ സീറ്റ് 18.
അതില്‍,
UDF – 6
LDF – 5
NDA – 6
സ്വതന്ത്രന്‍ – 1
എന്നാല്‍ സ്വതന്ത്രനെ കൂട്ടി ഭരിക്കാമെന്ന് കരുതിയാല്‍, പ്രസിഡന്റ് സ്ഥാനം പട്ടിക ജാതി വനിതാ സംവരണമാണ്. ആ വിഭാഗത്തില്‍ UDF ല്‍ നിന്ന് ആരും ജയിച്ചില്ല, LDF നും BJP ക്കും പട്ടിക ജാതി വനിതാ മെമ്പര്‍ ഉണ്ട് താനും.
ഇനിയുള്ള ദുഷ്‌ക്കരമായ ചോദ്യം ആരെ പിന്തുണയ്ക്കും എന്നതായിരുന്നു?
രാഷ്ട്രീയ ഫാഷിസ്റ്റുകളായ LDF വേണോ, വര്‍ഗീയ ഫാഷിസ്റ്റായ BJP വേണോ എന്നതാണ്.
കോണ്‍ഗ്രസ്സ് പ്രസ്ഥാനത്തിന്റെ മതേതര കാഴ്ച്ചപ്പാടിന് പ്രാധാന്യം നല്കിയും, ആരു ജയിച്ചാലും BJP ജയിക്കരുത് എന്ന താല്പര്യത്തിലും, ഞങ്ങളുടെ കൂട്ടത്തിലെ ശുഹൈബിനെയും, ഷുക്കൂറിനെയും, ശരത്തിനെയും, കൃപേഷിനെയും, മന്‍സൂറിനെയും ഒക്കെ കൊന്നവരായിട്ട് കൂടി BJP വരാതിരിക്കുവാന്‍ ഞങ്ങള്‍ CPIM ന് വോട്ട് ചെയ്തു. CPIM ലെ വിജയമ്മ പഞ്ചായത്ത് പ്രസിഡന്റുണ്ടായി
പക്ഷേ ചെന്നിത്തലയ്ക്ക് തെറ്റി. പഞ്ചായത്തായാലും, പാര്‍ലമെന്റായാലും സംഘപരിവാര്‍ പരാജയപ്പെടുന്നതില്‍ മനസ് വേദനിക്കുന്ന, 1977 ലെ കൂത്തുപറമ്പ് MLA കൂടിയായ പിണറായി വിജയനാണ് അവരുടെ നേതാവ് എന്ന് ചെന്നിത്തല മറന്നു.
CPIM പഞ്ചായത്ത് പ്രസിഡന്റ് രാജി വെച്ചു.
രണ്ടാമത് വീണ്ടും തിരഞ്ഞെടുപ്പ് നടന്നു, കോണ്‍ഗ്രസ്സ് വീണ്ടും CPIM ന് വോട്ട് ചെയ്തു അവര്‍ പിന്നെയും BJP തോറ്റ വിഷമത്തില്‍ രാജി വെച്ചു…
മൂന്നാം തവണ വീണ്ടും തിരഞ്ഞെടുപ്പ് നടന്നപ്പോള്‍, കോണ്‍ഗ്രസ്സ് വിട്ടു നിന്നു. അല്ലാതെ ഞങ്ങളെന്തു ചെയ്യണമായിരുന്നു, BJP തോല്ക്കുന്നത് ഇഷ്ടമല്ലാത്ത CPIM നെ ഭീഷണിപ്പെടുത്തണമായിരുന്നോ? അതോ തിരഞ്ഞെടുപ്പ് സമയത്ത് ബോംബറിഞ്ഞ് എല്ലാവരെയും കൊന്നിട്ട്, ഉപതിരഞ്ഞെടുപ്പ് നടത്തണോ? അത് ഞങ്ങള്‍ക്ക് പറ്റില്ല…
ഇതെല്ലാം അറിഞ്ഞിട്ടും, രമേശ് ചെന്നിത്തലയുടെ സഹായത്തില്‍ BJP ജയിച്ചു എന്ന് വ്യാജ വാര്‍ത്ത പരത്തുന്ന മീഡിയയിലെയും, സോഷ്യല്‍ മീഡിയയിലെയും സഖാക്കള്‍ക്ക് നല്ല നമസ്‌കാരം…
ഇതെല്ലാം കണ്ട് ഒറിജിനല്‍ സംഘി ആ ക്രൂരമായ ചിരി ചിരിക്കുന്നാണ്ടാകാം …. യെനക്കറിയില്ല.

രമേശ് ചെന്നിത്തലയുടെ പഞ്ചായത്തിൽ BJP പ്രസിഡൻ്റ്, കോൺഗ്രസ്സ് വിട്ടു നിന്നു.രാവിലെ മുതൽ വരുന്ന വാർത്തകളുടെ തലവാചകവും,…

Posted by Rahul Mamkootathil on Tuesday, April 20, 2021
Next Story