‘എല്‍ഡിഎഫിനെതിരെ ജോസ്മോന്റെ യോഗം, പിണറായിയെ കണ്ട് പൊട്ടിക്കരയും’; പരിഹസിച്ച് രാഹുല്‍
സംസ്ഥാന സര്‍ക്കാരിന്റെ ‘കെഎം മാണി അഴിമതിക്കാരന്’ പരാമര്‍ശത്തിലെ കേരള കോണ്‍ഗ്രസ് നിലപാടിനെ പരിഹസിച്ച് യൂത്ത് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി രാഹുല്‍ മാങ്കൂട്ടത്തില്‍.തന്റെ പിതാവിനെ അഴിമതിക്കാരനെന്ന് വിളിച്ച എല്‍ഡിഎഫിനെതിരെ ജോസ് മോന്റെ നേതൃത്വത്തില്‍ യോഗം ചേരുമെന്നും ശക്തമായി പ്രതിഷേധിച്ച് പിണറായിയെ നേരില്‍ കണ്ട് പൊട്ടിക്കരയാനും തീരുമാനിക്കുമെന്ന് രാഹുല്‍ പരിഹസിച്ചു. രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞത്: ”KM മാണിയുടെ പാര്‍ട്ടിക്ക് LDF വക 12 സീറ്റ്, KM മാണിയുടെ സ്മാരകത്തിന് LDF സര്‍ക്കാര്‍ വക 5 കോടി, KM മാണി പക്ഷേ […]
6 July 2021 1:43 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

സംസ്ഥാന സര്‍ക്കാരിന്റെ ‘കെഎം മാണി അഴിമതിക്കാരന്’ പരാമര്‍ശത്തിലെ കേരള കോണ്‍ഗ്രസ് നിലപാടിനെ പരിഹസിച്ച് യൂത്ത് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി രാഹുല്‍ മാങ്കൂട്ടത്തില്‍.
തന്റെ പിതാവിനെ അഴിമതിക്കാരനെന്ന് വിളിച്ച എല്‍ഡിഎഫിനെതിരെ ജോസ് മോന്റെ നേതൃത്വത്തില്‍ യോഗം ചേരുമെന്നും ശക്തമായി പ്രതിഷേധിച്ച് പിണറായിയെ നേരില്‍ കണ്ട് പൊട്ടിക്കരയാനും തീരുമാനിക്കുമെന്ന് രാഹുല്‍ പരിഹസിച്ചു.
രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞത്: ”KM മാണിയുടെ പാര്‍ട്ടിക്ക് LDF വക 12 സീറ്റ്, KM മാണിയുടെ സ്മാരകത്തിന് LDF സര്‍ക്കാര്‍ വക 5 കോടി, KM മാണി പക്ഷേ അഴിമതിക്കാരനെന്ന് LDF സര്‍ക്കാര്‍ വക കോടതിയില്‍ വാദം, ഇതിനെയാണ് വൈരുദ്ധ്യാത്മിക അവസരവാദം, ക്ഷമിക്കണം ഭൗതികവാദം എന്ന് വിളിക്കുന്നത്. തന്റെ പിതാവിനെ അഴിമതിക്കാരനെന്ന് വിളിച്ച LDFനെതിരെ ജോസ്മോന്റെ നേതൃത്വത്തില്‍ ഇന്ന് യോഗം ചേരും. ശക്തമായി പ്രതിഷേധിച്ചു കൊണ്ട് ജോസ്മോന് മുണ്ട് മുറുക്കിയുടുക്കാനും, പിണറായിയെ നേരില്‍ കണ്ട് പൊട്ടിക്കരയാനും തീരുമാനിക്കും. കരയുമ്പോള്‍ ഏങ്ങലടിക്കരുത് എന്ന് CPIM കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്.”

അതേസമയം, കെഎം മാണി അഴിമതിക്കാരനെന്ന സര്‍ക്കാര്‍ പരാമര്‍ശത്തില്‍ വിശദീകരണവുമായി എ വിജയരാഘവന് രംഗത്തെത്തി. സുപ്രീംകോടതിയില്‍ കെഎം മാണി എന്ന പേര് പരാമര്‍ശിച്ചിട്ടില്ലെന്നും കോടതിയിലെ കാര്യങ്ങള്‍ ഒരു വിഭാഗം മാധ്യമങ്ങള്‍ തെറ്റായി വ്യാഖ്യാനിക്കുകയായിരുന്നെന്നും വിജയരാഘവന് പറഞ്ഞു. യുഡിഎഫ് സര്‍ക്കാരിന്റെ അഴിമതിക്കെതിരായ സമരമാണ് നിയമസഭയില്‍ നടന്നത്. ആ നിലയിലാണ് കാര്യങ്ങളെ കാണേണ്ടത്. അഴിമതി സര്‍വ്വവ്യാപിയായി നടപ്പിലാക്കിയ സംവിധാനമാണ് യുഡിഎഫെന്നും അവരെ തള്ളിയാണ് കേരള കോണ്‍ഗ്രസ് എല്‍ഡിഎഫിന്റെ ഭാഗമായതെന്നും വിജയരാഘവന് വ്യക്തമാക്കി.
എ വിജയരാഘവന് പറഞ്ഞത്: ”കോടതിയില്‍ കെഎം മാണിയുടെ പേര് പറഞ്ഞിട്ടില്ല. പരാമര്‍ശത്തെ മാധ്യമങ്ങള്‍ തെറ്റായി വ്യാഖ്യാനിക്കുകയായിരുന്നു. അതിന് പിന്നില്‍ വ്യക്തമായ രാഷ്ട്രീയലക്ഷ്യമുണ്ട്. മാധ്യമസ്ഥാപനങ്ങള്‍ വാര്‍ത്താ നിര്‍മാണ കേന്ദ്രങ്ങളായി മാറുന്നുണ്ട്. യുഡിഎഫ് സര്‍ക്കാരിന്റെ അഴിമതിക്കെതിരായ സമരമാണ് നിയമസഭയില്‍ നടന്നത്. ആ നിലയിലാണ് കാര്യങ്ങളെ കാണേണ്ടത്. കെ എം മാണി കേരളത്തില്‍ ദീര്‍ഘകാല രാഷ്ട്രീയപ്രവര്‍ത്തനം നടത്തിയ വ്യക്തിയാണ്. അനുഭവസമ്പത്തുള്ള പൊതുപ്രവര്‍ത്തകനായിരുന്നു. ബാര്‍ കോഴ വിഷയത്തില്‍ വിജിലന്‍സ് അന്വേഷണം നടന്നതാണ്. ഉയര്‍ന്ന വിഷയങ്ങളില്‍ മാണിക്ക് വ്യക്തിപരമായ ഉത്തരവാദിത്വം ഇല്ലെന്നാണ് വിജിലന്‍സ് കണ്ടെത്തിയത്. അഴിമതിയില്‍ മുങ്ങിയ സര്‍ക്കാരായിരുന്നു യുഡിഎഫിന്റേത്. അഴിമതി സര്‍വ്വവ്യാപിയായി നടപ്പിലാക്കിയ സംവിധാനമാണ് യുഡിഎഫ്. ആ യുഡിഎഫിനെ തള്ളിയാണ് കേരള കോണ്‍ഗ്രസ് എം എല്‍ഡിഎഫിന്റെ ഭാഗമായത്. മുന്നണിയിലെ പ്രധാനപ്പെട്ട ഘടകകക്ഷിയാണ് കേരള കോണ്‍ഗ്രസ് എം. നല്ല നിലയിലാണ് മുന്നണിയില്‍ കാര്യങ്ങള്‍ നീങ്ങുന്നത്. പരസ്പര ബഹുമാനത്തോടെയാണ് മുന്നണിയിലെ ഘടകകക്ഷികള്‍ പ്രവര്‍ത്തിക്കുന്നത്. ആശയകുഴപ്പമുണ്ടാക്കാനാണ് ഒരുവിഭാഗം മാധ്യമങ്ങള്‍ ശ്രമിക്കുന്നത്. അവര്‍ തെറ്റായ രൂപത്തില്‍ സൃഷ്ടിച്ച വാര്‍ത്തയാണിത്.”