‘മുഖ്യമന്ത്രി പ്രോട്ടോകോള്‍ ലംഘിച്ചപ്പോള്‍ നാവ് ‘ക്വാറന്റൈനില്‍’ ആയിരുന്നോ’; ഡോ അശീല് എന്നത് അശ്ലീലമായി; പരിഹസിച്ച് രാഹുല്‍
കൊവിഡ്-19 രൂക്ഷമായ പശ്ചാത്തലത്തില്‍ തൃശൂര്‍പൂരം മാറ്റിവെക്കണമെന്ന് സംസ്ഥാന സാമൂഹിക സുരക്ഷാ മിഷന് എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ മുഹമ്മദ് . അഷീലിനെ പിന്തുണച്ച് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി രാഹുല്‍ മാങ്കുട്ടത്തില്‍. അഷീലിന്റെ നിലപാടിനെ സ്വാഗതം ചെയ്യുന്നുണ്ടെങ്കിലും മുഖ്യമന്ത്രിയുടെ ചികിത്സയുമായി ബന്ധപ്പെട്ട വിഷയങ്ങൡ അടക്കം മൗനം പാലിച്ച അഷീലിനെ രാഹുല്‍ കുറ്റപ്പെടുത്തുകയും ചെയ്യുന്നു. മുഖ്യമന്ത്രിയും കുടുംബവും നടത്തിയ കോവിഡ് പ്രോട്ടോക്കോള്‍ വീഴ്ച്ചകള്‍ ചൂണ്ടി കാണിക്കാതിരിക്കുവാന്‍ താങ്കളുടെ പേര് തടസ്സമായയെങ്കില്‍, ഡോ. അശീല് അത് ഡോ അശ്ലീലമാണെന്ന് രാഹുല്‍ […]

കൊവിഡ്-19 രൂക്ഷമായ പശ്ചാത്തലത്തില്‍ തൃശൂര്‍പൂരം മാറ്റിവെക്കണമെന്ന് സംസ്ഥാന സാമൂഹിക സുരക്ഷാ മിഷന് എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ മുഹമ്മദ് . അഷീലിനെ പിന്തുണച്ച് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി രാഹുല്‍ മാങ്കുട്ടത്തില്‍. അഷീലിന്റെ നിലപാടിനെ സ്വാഗതം ചെയ്യുന്നുണ്ടെങ്കിലും മുഖ്യമന്ത്രിയുടെ ചികിത്സയുമായി ബന്ധപ്പെട്ട വിഷയങ്ങൡ അടക്കം മൗനം പാലിച്ച അഷീലിനെ രാഹുല്‍ കുറ്റപ്പെടുത്തുകയും ചെയ്യുന്നു. മുഖ്യമന്ത്രിയും കുടുംബവും നടത്തിയ കോവിഡ് പ്രോട്ടോക്കോള്‍ വീഴ്ച്ചകള്‍ ചൂണ്ടി കാണിക്കാതിരിക്കുവാന്‍ താങ്കളുടെ പേര് തടസ്സമായയെങ്കില്‍, ഡോ. അശീല് അത് ഡോ അശ്ലീലമാണെന്ന് രാഹുല്‍ വിമര്‍ശിച്ചു.
മനുഷ്യ ജീവനുകളേക്കാള്‍ വലുതല്ല മുഖ്യമന്ത്രിയുടെ ‘തെരഞ്ഞെടുപ്പ് താരനിശ ‘ എന്ന് ‘ഉറപ്പിച്ച് ‘ പറയുവാന്‍ താങ്കള്‍ക്ക് ‘ഉറപ്പില്ലാതെ ‘ പോയത് എന്തുകൊണ്ടാണെന്നും രാഹുല്‍ ചോദിക്കുന്നു.
രാഹുലിന്റെ പ്രതികരണം-
ശ്രീ അശീല്,
കോവിഡ് പ്രതിരോധത്തെ പറ്റിയുള്ള താങ്കളുടെ ആശങ്കകള്‍ കലര്‍ന്ന തൃശൂര്‍ പൂരം പോസ്റ്റ് അഭിനന്ദനീയമാണ്.
എന്നാല്‍ എന്റെ മനസില്‍ തോന്നിയ മറ്റ് ചില സംശയങ്ങള്‍ പങ്ക് വെക്കുവാന്‍ ആഗ്രഹിക്കുന്നു.
കഴിഞ്ഞ ദിവസങ്ങളില്‍ നമ്മുടെ മുഖ്യമന്ത്രി രോഗലക്ഷണം മറച്ച് വെച്ച് ആയിരങ്ങളെ പങ്കെടുപ്പിച്ച് റോഡ് ഷോ നടത്തിയതടക്കമുള്ള ചില ഗുരുതരമായ കോവിഡ് പ്രോട്ടോക്കോള്‍ ലംഘനം നടത്തിയതിനെ പറ്റി താങ്കളുടെ പ്രതികരണം നടത്താതിരുന്നത്, താങ്കളുടെ നാവ് ‘ ക്വാറന്റൈനില്‍’ ആയതു കൊണ്ടാണോ?
മനുഷ്യ ജീവനുകളേക്കാള്‍ വലുതല്ല മുഖ്യമന്ത്രിയുടെ ‘തെരഞ്ഞെടുപ്പ് താരനിശ ‘ എന്ന് ‘ഉറപ്പിച്ച് ‘ പറയുവാന്‍ താങ്കള്‍ക്ക് ‘ഉറപ്പില്ലാതെ ‘ പോയത് എന്തുകൊണ്ടാണ്?
‘പ്രത്യേക കോവിഡ് വിമാനമെന്ന’ ആശയം മുന്നോട്ട് വെച്ച് പ്രവാസികളുടെ മടങ്ങി വരവ് മുടക്കുവാന്‍ ശ്രമിച്ച താങ്കള്‍ക്ക്, കോവിഡ് പോസിറ്റീവായ മുഖ്യമന്ത്രിയുടെ ഭാര്യ കോവിഡ് നെഗറ്റീവായ മുഖ്യമന്ത്രിക്കും, ഡ്രൈവര്‍ക്കും, ഗണ്‍മാനുമൊപ്പം പോകാതിരിക്കുവാന്‍, മിനിമം ‘പ്രത്യേക കോവിഡ് ഇന്നോവ’ എന്ന ആശയം മുന്നോട്ട് വെക്കുവാന്‍ കഴിയാതിരുന്നത് എന്തുകൊണ്ടാണ്?
മുഖ്യമന്ത്രിയും കുടുംബവും നടത്തിയ കോവിഡ് പ്രോട്ടോക്കോള്‍ വീഴ്ച്ചകള്‍ ചൂണ്ടി കാണിക്കാതിരിക്കുവാന്‍ താങ്കളുടെ പേര് തടസ്സമായയെങ്കില്‍, ഡോ. അശീല് അത് ഡോ അശ്ലീലമായി…
കേരളം കോവിഡ് വ്യാപനത്തിന്റെ പിടിയില്‍ അകപ്പെട്ടപ്പോഴും, മുഖ്യമന്ത്രി നടത്തിയ ഗൗരവമേറിയ പ്രോട്ടോക്കോള്‍ ലംഘനങ്ങള്‍ കാണാതെ വാഴ്ത്തിപ്പാട്ട് മാത്രം നടത്തുന്ന നിങ്ങളെ പോലെയുള്ളവര്‍ കേരളത്തിന്റെ പൊതുജന ആരോഗ്യ മേഖലയുടെ ചുക്കാന്‍ പിടിക്കുന്ന അനാരോഗ്യമാണ് എന്ന്
പറയാതിരുന്നാല്‍ അത് ഒരു പക്ഷെ പിന്നീട് വല്ലാത്ത കുറ്റബോധം ഉണ്ടാക്കിയേക്കാം.. അതുകൊണ്ടാണ്.
മുഹമ്മദ് അശീലിന്റെ പ്രതികരണം
തൃശ്ശൂര്‍ക്കാരെ… ഈ ലോകത്തിനു മുന്നില്‍ ശാസ്ത്രബോധത്തിന്റെയും മനുഷ്യസ്നേഹത്തിന്റെയും ത്യാഗത്തിന്റെയും ഒരു മാതൃക കാണിക്കാന്‍ നിങ്ങള്‍ക്ക് കിട്ടിയ അവസരമാണ്. ??
‘ഇപ്പ്രാവശ്യം പൂരം വേണ്ട.. കഴിഞ്ഞ വര്‍ഷം പോലെ അനുഷ്ടാനങ്ങള്‍ മാത്രം മതി ‘എന്ന് നിങ്ങള്‍ തീരുമാനിച്ചാല്‍ അത് ചരിത്രമാകും.. ഒരുപക്ഷെ അനേകം പേരുടെ ജീവന് രക്ഷിക്കാന്‍ സാധിക്കും.. ഇനിയും ഈ covid സുനാമി തീരും വരെ ഇത്തരം തീരുമാനങ്ങള്‍ എടുക്കാന്‍ അനേകം പേര്‍ക്ക് പ്രചോദനമാവും ??????
So please… ?? മനുഷ്യ ജീവനുകളെക്കാള്‍ വലുതല്ല ഒന്നും എന്ന് നമ്മള് ഇനിയും പഠിച്ചില്ലേ ??
NB: ഇത് പറയണോ എന്ന് ആയിരം വട്ടം ആലോചിച്ചതാണ്.. ഒരു വേള എന്റെ പേര് പോലും അതിനു തടസ്സമാണ് എന്നും അറിയാം… but പറയാതിരുന്നാല്‍ അത് ഒരു പക്ഷെ പിന്നീട് വല്ലാത്ത കുറ്റബോധം ഉണ്ടാക്കിയേക്കാം.. അതുകൊണ്ടാണ് ??
One more thing…എല്ലാ കൂടിച്ചേരലുകളും ഇന്നത്തെ അവസ്ഥയില്‍ ആത്മഹത്യപരമാണ്.. അത് എന്തിന്റെ പേരിലായാലും… may 2 നു ആഹ്ലാദ പ്രകടനങ്ങള്‍ ആരെങ്കിലും പ്ലാന്‍ ചെയ്യുന്നുണ്ടെങ്കില്‍ അതും ഒഴിവാക്കുക… പ്ലീസ് ????
This is humble personal request onbehalf of health care workers and other frontline warriors in this fight against covid 19.