‘ബ്രിട്ടീഷുകാരെ തിരിച്ചയച്ച നമുക്ക് മോദി ഒന്നുമല്ല’; എതിരാളികളെ ഇല്ലാതാക്കുന്ന ശത്രുവിനോടാണ് നമ്മുടെ പോരാട്ടമെന്ന് രാഹുല്‍ ഗാന്ധി
തിരുനെല്‍വേലി: എതിരാളികളെ ഇല്ലാതാക്കുന്ന പ്രബലനായ ശത്രുവാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ആ പ്രബലനായ ശത്രുവിനെ സ്‌നേഹത്തിന്റെയും അഹിംസയുടെയും പാതയിലൂടെ താന്‍ തകര്‍ക്കുമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. തമിഴ്‌നാട്ടില്‍ ഏപ്രില്‍ ആറിന് നിശ്ചയിച്ചിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി നടക്കുന്ന രണ്ടാം ഘട്ട പ്രചാരണ പരിപാടിയുടെ ഭാഗമായി തിരുനെല്‍വേലി സെന്റ് സേവ്യഴ്‌സ് കോളേജില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ബിജെപിയെ തകര്‍ക്കാന്‍ എല്ലാവരും ഒരുമിച്ച് നില്‍ക്കണമെന്നും അദ്ദേഹം പറഞ്ഞു. പ്രബലനായൊരു ശത്രുവിനോടാണ് നമ്മള്‍ പോരാടികൊണ്ടിരിക്കുന്നത്. മണിപവറുകൊണ്ട് രാജ്യത്തെ […]

തിരുനെല്‍വേലി: എതിരാളികളെ ഇല്ലാതാക്കുന്ന പ്രബലനായ ശത്രുവാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ആ പ്രബലനായ ശത്രുവിനെ സ്‌നേഹത്തിന്റെയും അഹിംസയുടെയും പാതയിലൂടെ താന്‍ തകര്‍ക്കുമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.
തമിഴ്‌നാട്ടില്‍ ഏപ്രില്‍ ആറിന് നിശ്ചയിച്ചിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി നടക്കുന്ന രണ്ടാം ഘട്ട പ്രചാരണ പരിപാടിയുടെ ഭാഗമായി തിരുനെല്‍വേലി സെന്റ് സേവ്യഴ്‌സ് കോളേജില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ബിജെപിയെ തകര്‍ക്കാന്‍ എല്ലാവരും ഒരുമിച്ച് നില്‍ക്കണമെന്നും അദ്ദേഹം പറഞ്ഞു.
പ്രബലനായൊരു ശത്രുവിനോടാണ് നമ്മള്‍ പോരാടികൊണ്ടിരിക്കുന്നത്. മണിപവറുകൊണ്ട് രാജ്യത്തെ ഭരിക്കുന്ന ഒരു ശത്രുവിനെയാണ് നമ്മള്‍ നേരിടേണ്ടത്. അതെ തന്റെ എതിരാളികളെ ഇല്ലാതാക്കുന്ന ഒരു ശത്രുവിനോടാണ് നമ്മുടെ പോരാട്ടം. എന്നാല്‍ ഇതിലും ശക്തരായിരുന്ന ബ്രിട്ടീഷുകാരെ നേരിട്ടിട്ടുള്ളവരാണ് നമ്മള്‍.
രാഹുല്‍ ഗാന്ധി
സ്വാതന്ത്ര സമരത്തെ ഓര്‍മ്മിപ്പിച്ച രാഹുല്‍ ബ്രിട്ടീഷുകരെ തുരത്തിയ നമുക്ക് മോദി ഒന്നുമല്ലെന്നും അഭിപ്രായപ്പെട്ടു. മോദിയെ ആര്‍എസ്എസിന്റെ ആസ്ഥാനമായ നാഗ്പൂരിലേക്ക് പറഞ്ഞയക്കുമെന്നും അദ്ദേഹം പറഞ്ഞു.
വലിയ സ്വപ്‌നങ്ങള്‍ കാണുക എന്നതാണ് വളരെ പ്രധാനമാണ്. അത് നടക്കുമോ ഇല്ലയോ എന്നുള്ളത് പിന്നീടുള്ള കാര്യമാണ്. എന്നാല്‍ മോദി സര്‍ക്കാരിനെ കേന്ദ്രത്തില്‍ നിന്നും താഴെയിറക്കാനുള്ള ശ്രമങ്ങള്‍ തുടരുക തന്നെ ചെയ്യുമെന്നും രാഹുല്‍ ഗാന്ധി കൂട്ടിച്ചേര്‍ത്തു.