Top

‘വാക്‌സിന്‍ ഉത്സവം പ്രഹസനം’; രാജ്യത്ത് വെന്റിലേറ്ററോ, ഓക്‌സിജനോ പോലുമില്ലെന്ന് രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: കൊവിഡ് പ്രതിരോധ പ്രവര്‍ത്തനത്തില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. കേന്ദ്ര സര്‍ക്കാര്‍ ഇപ്പോള്‍ നടത്തുന്ന വാക്‌സിനേഷന്‍ ഉത്സവം തട്ടിപ്പാണ്. രോഗികള്‍ക്ക് ചികിത്സ നല്‍കുന്നതിന് വേണ്ട കിടക്കകളോ, വെന്റിലേറ്ററോ ഒന്നും രാജ്യത്ത് ലഭ്യമല്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ട്വിറ്ററിലൂടെയായിരുന്നു രാഹുലിന്റെ വിമര്‍ശനം. കൃത്യമായ പരിശോധനകള്‍ നടക്കുന്നില്ല, ആശുപത്രികളില്‍ ആവശ്യത്തിന് കിടക്കകളോ, വെന്റിലേറ്ററുകളോ, ഓക്‌സിജനോ എന്തിന് വാക്‌സിനുകള്‍ പോലുമില്ല. രാജ്യത്ത് നടക്കുന്ന വാക്‌സിന്‍ ഉത്സവം വെറും പ്രഹസനമാണ്. രാഹുല്‍ ഗാന്ധി കൊവിഡ് 19 പ്രതിരോധത്തിനായി പിഎം […]

15 April 2021 6:17 AM GMT

‘വാക്‌സിന്‍ ഉത്സവം പ്രഹസനം’; രാജ്യത്ത് വെന്റിലേറ്ററോ, ഓക്‌സിജനോ പോലുമില്ലെന്ന് രാഹുല്‍ ഗാന്ധി
X

ന്യൂഡല്‍ഹി: കൊവിഡ് പ്രതിരോധ പ്രവര്‍ത്തനത്തില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. കേന്ദ്ര സര്‍ക്കാര്‍ ഇപ്പോള്‍ നടത്തുന്ന വാക്‌സിനേഷന്‍ ഉത്സവം തട്ടിപ്പാണ്. രോഗികള്‍ക്ക് ചികിത്സ നല്‍കുന്നതിന് വേണ്ട കിടക്കകളോ, വെന്റിലേറ്ററോ ഒന്നും രാജ്യത്ത് ലഭ്യമല്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ട്വിറ്ററിലൂടെയായിരുന്നു രാഹുലിന്റെ വിമര്‍ശനം.

കൃത്യമായ പരിശോധനകള്‍ നടക്കുന്നില്ല, ആശുപത്രികളില്‍ ആവശ്യത്തിന് കിടക്കകളോ, വെന്റിലേറ്ററുകളോ, ഓക്‌സിജനോ എന്തിന് വാക്‌സിനുകള്‍ പോലുമില്ല. രാജ്യത്ത് നടക്കുന്ന വാക്‌സിന്‍ ഉത്സവം വെറും പ്രഹസനമാണ്.

രാഹുല്‍ ഗാന്ധി

കൊവിഡ് 19 പ്രതിരോധത്തിനായി പിഎം കെയര്‍ ഫണ്ടിലേക്ക് കിട്ടിയ ഡൊണേഷന്‍ തുകയെല്ലാം എവിടെയെന്നും രാഹുല്‍ ചോദിച്ചു. രാജ്യത്ത് കൊവിഡ് കേസുകള്‍ ദിനംപ്രതി വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തിലാണ് കേന്ദ്രസര്‍ക്കാരിനും പ്രധാനമന്ത്രിക്കുമെതിരെ രൂക്ഷ വിമര്‍ശനവുമായി രാഹുല്‍ വീണ്ടും രംഗത്തെത്തിയിരിക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ രണ്ട് ലക്ഷം പുതിയ കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

രാജ്യത്ത് വാക്‌സിന്‍ ക്ഷാമം നേരിടുമ്പോള്‍ വാക്‌സിന്‍ ഉത്സവം നടത്താന്‍ തീരുമാനിച്ചതിനേയും വിദേശ വാക്‌സിനുകള്‍ക്ക് അനുമതി നല്‍കാനുള്ള തീരുമാനത്തിനെതിരെയും രാഹുല്‍ നേരത്തേയും വിമര്‍ശനം ഉയര്‍ത്തിയിരുന്നു. എല്ലാവരേയും വാക്‌സിനേഷന്റെ ഭാഗമാക്കണം എന്ന് ആഹ്വാനം ചെയ്തുകൊണ്ട് സ്പീക്ക് അപ്പ് ഫോര്‍ വാക്‌സിന്‍സ് ഫോര്‍ ഓള്‍ എന്ന ഹാഷ്ടാഗോടുകൂടി ഒരു ക്യാമ്പെയിനും രാഹുല്‍ ഗാന്ധി ആരംഭിച്ചിരുന്നു.

നിലവില്‍ 45 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്കാണ് രാജ്യത്ത് വാക്‌സിന്‍ നല്‍കിവരുന്നത്. എന്നാല്‍ മിക്ക സംസ്ഥാനങ്ങളിലും വാക്‌സിന്‍ ക്ഷാമം നേരിടുന്നതായി റിപ്പോര്‍ട്ടുകള്‍ ഉയരുന്നതിനിടെയാണ് രാജ്യത്ത് വാക്‌സിന്‍ ഉത്സവം ഉല്‍പ്പെടെയുള്ള നടപടികളിലേക്ക് രാജ്യം കടന്നിരിക്കുന്നത്. ഇതിന് പിന്നാലെയാണ് കേന്ദ്രത്തെ വിമര്‍ശിച്ചുകൊണ്ട് കേന്ദ്രം വിണ്ടും രംഗത്തെത്തിയിരിക്കുന്നത്.

Next Story