Top

ഭൂമികുലുങ്ങിയിട്ടും കുലുങ്ങാതെ രാഹുല്‍; വീഡിയോ വൈറല്‍

റിക്ടര്‍ സ്‌കെയിലില്‍ 6.3 ശതമാനം രേഖപ്പെടുത്തിയ ഭൂചലനമായിരുന്നു വെള്ളിയാഴ്ച്ച രാത്രി ഉത്തരേന്ത്യയില്‍ ഉണ്ടായത്. ഭൂചലനം അനുഭവപ്പെടുന്ന സമയത്ത് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ഓണ്‍ലൈന്‍ ചര്‍ച്ചയിലായിരുന്നു. ഡല്‍ഹിയെ നടക്കിയ ഭൂചലനം ഉണ്ടായപ്പോഴും യാതൊരു ഭാവവ്യത്യാസവുമില്ലാതെ രാഹുല്‍ സൂം ചര്‍ച്ച തുടരുന്നതിന്റെ വീഡിയോ ഇതിനകം സാമൂഹിക മാധ്യമങ്ങളില്‍ വൈറലാവുന്നത്. രാഹുല്‍ ചിക്കാഗോ സര്‍വ്വകലാശാല വിദ്യാര്‍ത്ഥികളുമായി സംവാദം നടക്കുന്നതിനിടെയായിരുന്നു ഭൂമികുലുക്കമുണ്ടായത്. ലൈവില്‍ തടസം നേരിടുമ്പോള്‍ ഇവിടെ ഭൂമികുലുക്കം ആണെന്ന് രാഹുല്‍ സംശയം പ്രകടിപ്പിക്കുന്നതാണ് വീഡിയോയില്‍. ‘ഇവിടെ ഭൂചലനം നടക്കുന്നുവെന്നാണ് ഞാന്‍ […]

13 Feb 2021 5:04 AM GMT

ഭൂമികുലുങ്ങിയിട്ടും കുലുങ്ങാതെ രാഹുല്‍; വീഡിയോ വൈറല്‍
X

റിക്ടര്‍ സ്‌കെയിലില്‍ 6.3 ശതമാനം രേഖപ്പെടുത്തിയ ഭൂചലനമായിരുന്നു വെള്ളിയാഴ്ച്ച രാത്രി ഉത്തരേന്ത്യയില്‍ ഉണ്ടായത്. ഭൂചലനം അനുഭവപ്പെടുന്ന സമയത്ത് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ഓണ്‍ലൈന്‍ ചര്‍ച്ചയിലായിരുന്നു. ഡല്‍ഹിയെ നടക്കിയ ഭൂചലനം ഉണ്ടായപ്പോഴും യാതൊരു ഭാവവ്യത്യാസവുമില്ലാതെ രാഹുല്‍ സൂം ചര്‍ച്ച തുടരുന്നതിന്റെ വീഡിയോ ഇതിനകം സാമൂഹിക മാധ്യമങ്ങളില്‍ വൈറലാവുന്നത്.

രാഹുല്‍ ചിക്കാഗോ സര്‍വ്വകലാശാല വിദ്യാര്‍ത്ഥികളുമായി സംവാദം നടക്കുന്നതിനിടെയായിരുന്നു ഭൂമികുലുക്കമുണ്ടായത്. ലൈവില്‍ തടസം നേരിടുമ്പോള്‍ ഇവിടെ ഭൂമികുലുക്കം ആണെന്ന് രാഹുല്‍ സംശയം പ്രകടിപ്പിക്കുന്നതാണ് വീഡിയോയില്‍. ‘ഇവിടെ ഭൂചലനം നടക്കുന്നുവെന്നാണ് ഞാന്‍ കരുതുന്നത്.’ എന്നാണ് രാഹുല്‍ പറയുന്നത്.

ശേഷം കുറച്ച് സമയം വീഡിയോ നിര്‍ത്തിയ ശേഷം ‘എന്റെ റൂം ഷേക്കാവുന്നു’ എന്നും രാഹുല്‍ പറയുന്നുണ്ട്. ശേഷം കൂളായി വീഡിയോ തുടരുകയായിരുന്നു.

സര്‍വ്വകലാശാല വിദ്യാര്‍ത്ഥിനിക്കൊപ്പം ചരിത്രകാരനായ ദീപേഷ് ചക്രബര്‍ത്തിയും സൂം ലൈവില്‍ ഉണ്ടായിരുന്നു. ഇന്നലെ രാത്രി 10-31 നാണ് തജിക്കിസ്ഥാനില്‍ ഭൂമികുലുക്കമുണ്ടായത്. ഇതേ തുടര്‍ന്ന് പഞ്ചാബ്, ഡല്‍ഹി, രാജസ്ഥാന്‍, യുപി, ഹരിയാന, ജമ്മുകശ്മീര്‍ ഉള്‍പ്പെടെ വിവിധ സംസ്ഥാനങ്ങളില്‍ ഭൂമികുലുക്കം അനുഭവപ്പെട്ടിരുന്നു.

തജിക്കിസ്ഥാനിലെ മുര്‍ഗബ് നഗരത്തിന് 35 കിലോ മീറ്റര്‍ അകലെയാണ് പ്രഭവകേന്ദ്രമെന്നാണ് നാഷണല്‍ സെന്റര്‍ ഫോര്‍ സീസ്‌മോളജി അറിയിച്ചത്. പാക്കിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍ എന്നിവിടങ്ങളിലും ശക്തമായ ഭൂചലനം അനുഭവപെട്ടിരുന്നു.

Next Story

Popular Stories