Top

ഫേയ്‌സ്ബുക്ക് എന്‍ഗെയ്ജ്‌മെന്റില്‍ മോദിയെ മറികടന്ന് രാഹുല്‍; രാഹുലിന് ജനപ്രീതി കുടുന്നെന്ന് കോണ്‍ഗ്രസ്

ഫെയിസ്ബുക്ക് എന്‍ഗെയ്ജ്‌മെന്റില്‍ പ്രധാനമന്ത്രിയെ കടത്തിവെട്ടി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി.

5 Oct 2020 4:50 AM GMT

ഫേയ്‌സ്ബുക്ക് എന്‍ഗെയ്ജ്‌മെന്റില്‍ മോദിയെ മറികടന്ന് രാഹുല്‍; രാഹുലിന് ജനപ്രീതി കുടുന്നെന്ന് കോണ്‍ഗ്രസ്
X

ഫേയിസ്ബുക്ക് എന്‍ഗെയ്ജ്‌മെന്റില്‍ പ്രധാനമന്ത്രിയെ കടത്തിവെട്ടി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ഫെയിസ്ബുക്ക് എന്‍ഗെയ്ജ്‌മെന്റില്‍ പ്രധാനമന്ത്രിയേക്കാള്‍ 40 ശതമാനം വര്‍ദ്ധനയാണ് രാഹുല്‍ ഗാന്ധിക്ക് സെപ്റ്റംബര്‍ 25 മുതല്‍ ഒക്ടോബര്‍ 2 വരെയുള്ള കണക്കുകളുടെ അടിസ്ഥാനത്തില്‍ കോണ്‍ഗ്രസിന്റെ സോഷ്യല്‍ മീഡിയ വിഭാഗമാണ്‌ ഇക്കാര്യം അറിയിച്ചത്.

അനലിറ്റിക്‌സ് ഡാറ്റയുടെ അടിസ്ഥാനത്തിലാണ് പാര്‍ട്ടിയുടെ വിലയിരുത്തല്‍. 1.3 കോടി എന്‍ഗെയ്ജ്‌മെന്റാണ് ഡാറ്റകള്‍ പ്രകാരം രാഹുലിന്റെ പേജിലുണ്ടായത്. പേജിന് ലഭിക്കുന്ന ലൈക്ക്, കമന്റ്, ഷെയര്‍ എന്നിവയുടെ അടിസ്ഥാനത്തിലാണ് ഫേയ്‌സ്ബുക്ക് എന്‍ഗേയ്ജ്‌മെന്റ് കണക്കാക്കുന്നത്.

4.59 കോടി ഫോളോവേഴ്‌സാണ് ഫേയ്‌സ്ബുക്കില്‍ മോദിക്കുള്ളത്. അതേസമയം 35 ലക്ഷം മാത്രം ഫോളോവേഴ്‌സാണ് രാഹുലിന് ഫേയ്‌സ്ബുക്കിലുളളത്. അവിടെയാണ് 27 ദിവസത്തെ അനലിറ്റിക്‌സ് പ്രകാരം രാഹുലിന്റെ ഫേയ്‌സ്ബുക്ക് എന്‍ഗെയ്ജ്‌മെന്റ് 1.3 കോടിയായി ഉയരുന്നത്. എന്നാല്‍ ഈ സമയത്ത് പ്രധാനമന്ത്രിയുടെ എന്‍ഗെയ്ജ്‌മെന്റ് 82 ലക്ഷം മാത്രമാണ്.

കാര്‍ഷിക ബില്ലും അത് സംമ്പന്ധിച്ച പ്രതികരണങ്ങളും, വികാസ് ദൂബെ എന്‍കൗണ്ടര്‍, ഹാത്രസ് ബലാത്സംഗ കൊലപാതകം തുയങ്ങിയ വിഷയങ്ങളിലെ രാഹുലിന്റെ നിലപാടുകളാണ് അദ്ദേഹത്തിന്റെ പേജില്‍ എന്‍ഗെയ്ജ്‌മെന്റുകള്‍ കൂട്ടിയത്. ഈ സമയത്ത് 52 പോസ്റ്റുകളാണ് രാഹുല്‍ തന്റെ പേജില്‍ ഷെയറുചെയ്തിട്ടുള്ളത്. അതിനിടയില്‍ 3.5 ശതമാനം ഫോളോവേഴ്‌സും രാഹുലിന് കൂടിയിട്ടുണ്ട്.

ഫേയിസ്ബുക്ക് എന്‍ഗെയ്ജ്‌മെന്റിലുള്ള വര്‍ദ്ധന രാഹുലിന്റെ വര്‍ദ്ധിച്ചുവരുന്ന ജനപ്രീതിയെയാണ് സൂചിപ്പിക്കുന്നതെന്നാണ് കോണ്‍ഗ്രസ് പറയുന്നത്.

Next Story