Top

രാഹുല്‍ ഗാന്ധി ലോക്‌സഭാ കക്ഷി നേതാവാകില്ല; തരൂരിന് നറുക്ക് വീണേക്കും, തിരക്കിട്ട ചര്‍ച്ചകള്‍

ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധി ലോക്‌സഭാ കക്ഷി നേതാവായി സ്ഥാനമേല്‍ക്കാത്ത സാഹചര്യത്തില്‍ കോണ്‍ഗ്രസ് പാളയത്തില്‍ തിരക്കിട്ട ചര്‍ച്ചകള്‍. കോണ്‍ഗ്രസിന്റെ ലോക്‌സഭാ കക്ഷി നേതാവ് സ്ഥാനത്തേക്ക് വയനാട് നിന്നുള്ള എംപിയുമായ രാഹുല്‍ ഗാന്ധിയെത്തില്ലെന്നാണ് അടുത്ത വൃത്തങ്ങള്‍ നല്‍കുന്ന സൂചന. ഈ സാഹചര്യത്തില്‍ എം പിമാരായ ശശി തരൂര്‍, മനീഷ് തിവാരി, ഗൗരവ് ഗോഗോയ് എന്നിവരിലൊരാളെ പരിഗണിക്കാനാണ് സാധ്യത. ഇക്കാര്യത്തില്‍ മറ്റന്നാള്‍ നടക്കുന്ന യോഗത്തില്‍ തീരുമാനമുണ്ടാകു. സോണിയാ ഗാന്ധിയുടെ നേതൃത്വത്തിലാണ് യോഗം. നേരത്തെ അധിര്‍ രഞ്ജന്‍ ചൗധരിക്ക് പകരം രാഹുലെത്തുമെന്നാണ് കോണ്‍ഗ്രസില്‍ […]

12 July 2021 10:34 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

രാഹുല്‍ ഗാന്ധി ലോക്‌സഭാ കക്ഷി നേതാവാകില്ല; തരൂരിന് നറുക്ക് വീണേക്കും, തിരക്കിട്ട ചര്‍ച്ചകള്‍
X

ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധി ലോക്‌സഭാ കക്ഷി നേതാവായി സ്ഥാനമേല്‍ക്കാത്ത സാഹചര്യത്തില്‍ കോണ്‍ഗ്രസ് പാളയത്തില്‍ തിരക്കിട്ട ചര്‍ച്ചകള്‍. കോണ്‍ഗ്രസിന്റെ ലോക്‌സഭാ കക്ഷി നേതാവ് സ്ഥാനത്തേക്ക് വയനാട് നിന്നുള്ള എംപിയുമായ രാഹുല്‍ ഗാന്ധിയെത്തില്ലെന്നാണ് അടുത്ത വൃത്തങ്ങള്‍ നല്‍കുന്ന സൂചന. ഈ സാഹചര്യത്തില്‍ എം പിമാരായ ശശി തരൂര്‍, മനീഷ് തിവാരി, ഗൗരവ് ഗോഗോയ് എന്നിവരിലൊരാളെ പരിഗണിക്കാനാണ് സാധ്യത.

ഇക്കാര്യത്തില്‍ മറ്റന്നാള്‍ നടക്കുന്ന യോഗത്തില്‍ തീരുമാനമുണ്ടാകു. സോണിയാ ഗാന്ധിയുടെ നേതൃത്വത്തിലാണ് യോഗം. നേരത്തെ അധിര്‍ രഞ്ജന്‍ ചൗധരിക്ക് പകരം രാഹുലെത്തുമെന്നാണ് കോണ്‍ഗ്രസില്‍ നിന്ന് ലഭിച്ച അനൗദ്യോഗിക വിവരം. എന്നാല്‍ ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് രാഹുല്‍ ഗാന്ധിക്ക് ലോക്‌സഭാ കക്ഷി നേതാവാകില്ലെന്നും വ്യക്തമാക്കുന്നു.

Next Story