Top

‘എന്തിനാണ് അവര്‍ ചാടുന്നത്?’; മത്സ്യതൊഴിലാളികള്‍ക്കൊപ്പം കടലില്‍ ചാടി രാഹുല്‍ ഗാന്ധി, ഫുള്‍ വീഡിയോ

ആഴക്കടല്‍ യാത്രക്കിടെ മത്സ്യതൊഴിലാളികളുടെ പ്രശ്‌നങ്ങള്‍ ചോദിച്ചറിഞ്ഞ് രാഹുല്‍ ഗാന്ധി. ബോട്ടില്‍ കയറി യാത്ര തുടങ്ങിയത് മുതല്‍ മത്സ്യ തൊഴിലാളികള്‍ എങ്ങിനെയാണ് മീന്‍ പിടിക്കുന്നതെന്നും, അതിനായി ചെയ്യുന്ന കാര്യങ്ങളെ കുറിച്ചും രാഹുല്‍ ഗാന്ധി സംസാരിക്കുന്നുണ്ട്. മീന്‍ കണ്ട് വലയിട്ടതിന് ശേഷമായിരുന്നു അപ്രതീക്ഷിതമായി രാഹുല്‍ ഗാന്ധി മത്സ്യ തൊളിലാളികള്‍ക്കൊപ്പം കടലിലേക്ക് ചാടുന്നത്. പിന്നീട് തൊഴിലാളികള്‍ക്കൊപ്പം വല വലിക്കുകയും, മീന്‍ കാണാത്തപ്പോള്‍ അവര്‍ നേരിടുന്ന ഏറ്റവും വലിയ പ്രശ്‌നം ഇതാണോ എന്ന് രാഹുല്‍ ചോദിച്ചറിയുകയും ചെയ്യുന്നുണ്ട്. മീന്‍പിടിത്തം ബുദ്ധിമുട്ടുള്ള തൊഴിലാണ്. ഇത്രയധികം […]

25 Feb 2021 10:40 AM GMT

‘എന്തിനാണ് അവര്‍ ചാടുന്നത്?’; മത്സ്യതൊഴിലാളികള്‍ക്കൊപ്പം കടലില്‍ ചാടി രാഹുല്‍ ഗാന്ധി, ഫുള്‍ വീഡിയോ
X

ആഴക്കടല്‍ യാത്രക്കിടെ മത്സ്യതൊഴിലാളികളുടെ പ്രശ്‌നങ്ങള്‍ ചോദിച്ചറിഞ്ഞ് രാഹുല്‍ ഗാന്ധി. ബോട്ടില്‍ കയറി യാത്ര തുടങ്ങിയത് മുതല്‍ മത്സ്യ തൊഴിലാളികള്‍ എങ്ങിനെയാണ് മീന്‍ പിടിക്കുന്നതെന്നും, അതിനായി ചെയ്യുന്ന കാര്യങ്ങളെ കുറിച്ചും രാഹുല്‍ ഗാന്ധി സംസാരിക്കുന്നുണ്ട്. മീന്‍ കണ്ട് വലയിട്ടതിന് ശേഷമായിരുന്നു അപ്രതീക്ഷിതമായി രാഹുല്‍ ഗാന്ധി മത്സ്യ തൊളിലാളികള്‍ക്കൊപ്പം കടലിലേക്ക് ചാടുന്നത്. പിന്നീട് തൊഴിലാളികള്‍ക്കൊപ്പം വല വലിക്കുകയും, മീന്‍ കാണാത്തപ്പോള്‍ അവര്‍ നേരിടുന്ന ഏറ്റവും വലിയ പ്രശ്‌നം ഇതാണോ എന്ന് രാഹുല്‍ ചോദിച്ചറിയുകയും ചെയ്യുന്നുണ്ട്.

മീന്‍പിടിത്തം ബുദ്ധിമുട്ടുള്ള തൊഴിലാണ്. ഇത്രയധികം പ്രയത്‌നത്തിനൊടുവിലും പ്രതീക്ഷിച്ച പോലെ മീന്‍ കിട്ടണമെന്നില്ല. കൂടാതെ ഇത്തരം തൊഴിലാളികള്‍ വലിയ ലോബികളുമായാണ് മത്സരിക്കുന്നതെന്നും രാഹുല്‍ ഗാന്ധി പറയുന്നുയ

മീന്‍പിടുത്തം വളരെ ബുദ്ധിമുട്ടുള്ള തൊഴിലാണ്. ഒരുപാട് പ്രയ്തനം ആവശ്യമുള്ള തൊഴിലാണിത്. എന്നാല്‍ അതിന് അനുസരിച്ച് മീന്‍ കിട്ടണമെന്നും ഇല്ല. നല്ല മുതല്‍മുടക്കും ആവശ്യമാണ്. അതുപോലെ തന്നെ അപകടസാധ്യതും കൂടുതലാണ്. പിന്നെ ഇത്തരം സാധാരണ തൊഴിലാളികള്‍ വലിയ ലോബികളുമായാണ് മത്സരിക്കുന്നത്. അവര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ എന്താണെന്ന് അറിയാനാണ് ഇങ്ങനെയൊരു യാത്ര ചെയ്യാന്‍ തീരുമാനിച്ചത്’.

രാഹുല്‍ ഗാന്ധി

മത്സ്യതൊഴിലാളകള്‍ക്കൊപ്പം ആഴക്കടലില്‍ പോയ രാഹുല്‍ ഗാന്ധിയുടെ നിരവധി ചിത്രങ്ങളും, വീഡിയോകളും ഇതിനോടകം സമൂഹമാധ്യമങ്ങളില്‍ വൈറലായി കഴിഞ്ഞു. ഫിഷിങ് ഫ്രീക്ക്‌സ് എന്ന യൂട്യൂബ് ചാനലിലാണ് രാഹുല്‍ ഗാന്ധിയുടെ ആഴക്കടല്‍ യാത്രയുടെ മുഴുവന്‍ വീഡിയോ വന്നിരിക്കുന്നത്. വീഡിയോയില്‍ രാഹുല്‍ ഗാന്ധി മത്സ്യതൊളിലാളികളുടെ പ്രശ്‌നങ്ങള്‍ ചോദിച്ചറിയുന്നുണ്ട്. യൂട്യൂബര്‍ സെബിന്‍ സിറിയക്കാണ് രാഹുല്‍ ഗാന്ധി പറയുന്ന കാര്യങ്ങള്‍ തൊഴിലാളികള്‍ക്ക് തര്‍ജമ ചെയ്തു കൊടുക്കുന്നത്.

വീഡിയോ പോസ്റ്റ് ചെയ്ത് മണിക്കൂറുകള്‍ക്കം തന്നെ മൂന്ന് ലക്ഷത്തിന് മുകളിലാണ് കാഴ്ച്ചക്കാരുടെ എണ്ണം. രാഹുല്‍ ഗാന്ധിയുടെ അപ്രതീക്ഷിതമായുള്ള കടലിലേക്കുള്ള ചാട്ടത്തെ കുറിച്ചാണ് എല്ലാവരും കമന്റ് ചെയ്യുന്നത്. പ്രധാനമന്ത്രി വരെ ആകാന്‍ സാധ്യതയുള്ള വ്യക്തി എങ്ങിനെയാണ് ഇത്തരത്തിലുള്ള കാര്യങ്ങളൊക്കെ ചെയ്യുന്നതെന്നാണ് പ്രേക്ഷകരുടെ ചോദ്യം.

രാഹുല്‍ ഗാന്ധിയുടെ ആഴക്കടല്‍ യാത്രയെ പരിഹസിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്തെത്തിയിരുന്നു. കര്‍ഷകസമരത്തെ അവഗണിച്ച് രാഹുല്‍ഗാന്ധി കേരളത്തില്‍ വന്ന് കര്‍ഷകര്‍ക്ക് പിന്തുണ പ്രഖ്യാപിക്കാന്‍ തയ്യാറായ അദ്ദേഹത്തിന്റെ വിശാലമനസ്‌കത പ്രശംസനീയമാണെന്നായിരുന്നു മുഖ്യമന്ത്രിയുടെ പരിഹാസം. ഒരു ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തതതു പ്രകാരം ഡല്‍ഹിയിലെ കര്‍ഷക സമരസ്ഥലത്ത് ഏകദേശം എഴുപതോളം കര്‍ഷകര്‍ മരണപ്പെട്ടിട്ടുണ്ടെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാണിച്ചു. എല്‍ഡിഎഫ് സര്‍ക്കാരിനു ലഭിക്കുന്ന സ്വീകാര്യത പ്രതിപക്ഷ നിരയില്‍ ഉണ്ടാക്കിയ അസ്വസ്ഥത പല തരത്തിലാണ് പുറത്തുവരുന്നതെന്നും രാഹുല്‍ കേരളത്തില്‍ വരികയും അസാധാരണമായ ഇടപെടലുകള്‍ നടത്തുകയും ചെയ്യുകയാണെന്നും അദ്ദേഹം പറഞ്ഞു.

മുഖ്യമന്ത്രിയുടെ വാക്കുകള്‍:

‘എല്‍ഡിഎഫ് സര്‍ക്കാരിനു ലഭിക്കുന്ന സ്വീകാര്യത പ്രതിപക്ഷ നിരയില്‍ ഉണ്ടാക്കിയ അസ്വസ്ഥത പല തരത്തിലാണ് പുറത്തുവരുന്നത്. രാഹുല്‍ ഗാന്ധി കേരളത്തില്‍ വരികയും അസാധാരണമായ ഇടപെടലുകള്‍ നടത്തുകയും ചെയ്യുകയാണ്. കര്‍ഷകര്‍ക്കു വേണ്ടി അദ്ദേഹം ട്രാക്ടറോടിക്കുകയും മത്സ്യത്തൊഴിലാളികള്‍ക്കു വേണ്ടി കടലില്‍ നീന്തുകയും വരെ ചെയ്തു. അദ്ദേഹം കേരളത്തോടു കാണിക്കുന്ന ഈ താല്‍പര്യത്തില്‍ നന്ദിയുണ്ട്. ജനുവരി 16ന് ഒരു ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തതതു പ്രകാരം ഡെല്‍ഹിയിലെ കര്‍ഷക സമരസ്ഥലത്ത് ഏകദേശം എഴുപതോളം കര്‍ഷകര്‍ മരണപ്പെട്ടിട്ടുണ്ട്. എന്നാല്‍, രാജ്യത്തെ ഒന്നടങ്കം പിടിച്ചുലക്കുന്ന കര്‍ഷക സമരത്തെ പാടെ അവഗണിച്ചു കൊണ്ട്, ശ്രീ രാഹുല്‍ഗാന്ധി കേരളത്തില്‍ വന്ന് കര്‍ഷകര്‍ക്ക് പിന്തുണ പ്രഖ്യാപിക്കാന്‍ തയ്യാറായ അദ്ദേഹത്തിന്റെ വിശാലമനസ്‌കത പ്രശംസനീയമാണ്.

1990കളോടെ നടപ്പിലാക്കിയ നവഉദാരവല്‍ക്കരണ നയങ്ങളെത്തുടര്‍ന്നാണ് ലോകത്തെ തന്നെ ഞെട്ടിച്ച രീതിയില്‍ ഇന്ത്യയില്‍ കര്‍ഷക ആത്മഹത്യകള്‍ ആരംഭിച്ചത്. വിപണിയുടെ നീതിരഹിതമായ മത്സരത്തിനു വിട്ടുകൊടുത്തു കൊണ്ടും, ഗവണ്‍മെന്റിന്റെ ഭാഗത്തു നിന്നുണ്ടാകേണ്ട പിന്തുണയും സുരക്ഷയും പിന്‍വലിച്ചു കൊണ്ടും കര്‍ഷകരെ ആത്മഹത്യയിലേയ്ക്ക് തള്ളിവിടുകയാണുണ്ടായത്. നാഷണല്‍ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയുടെ കണക്കു പ്രകാരം ഇക്കാലയളവില്‍ ഏകദേശം മൂന്നുലക്ഷം കര്‍ഷകര്‍ ഇന്ത്യയില്‍ ആത്മഹത്യ ചെയ്തു കഴിഞ്ഞു. അതിന്നും തുടരുകയാണ്. അതിനു കാരണമായത് കോണ്‍ഗ്രസ് നടപ്പിലാക്കിയ, ഇന്നും അവരുടെ അജണ്ടയായി മുന്നോട്ടുവെയ്ക്കുന്ന നയങ്ങളും ഭരണപരിഷ്‌കാരങ്ങളുമാണ്.

അദ്ദേഹത്തിന്റെ മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന വയനാട് ജില്ലയില്‍ എന്താണ് സംഭവിച്ചത് എന്നെങ്കിലും തിരക്കണം. വയനാടിന്റെ നട്ടെല്ലായിരുന്ന കാപ്പി, കുരുമുളക് കൃഷികള്‍ എങ്ങനെയാണ് തകര്‍ന്നടിഞ്ഞത്? ഇന്ത്യയിലെ കാര്‍ഷിക പ്രതിസന്ധിയുടെ ആഴം ലോകത്തെ അറിയിച്ച സുപ്രസിദ്ധ പത്രപ്രവര്‍ത്തകന്‍ പി സായ്‌നാഥ് പറയുന്നത് പ്രകാരം എകദേശം 6000 കോടി രൂപയുടെ നഷ്ടമാണ് 2000ന്റെ ആദ്യ നാലഞ്ച് വര്‍ഷങ്ങള്‍ക്കുള്ളില്‍ വയനാട് ജില്ലയിലെ കാപ്പി, കുരുമുളക് കൃഷികളില്‍ മാത്രം സംഭവിച്ചത്. അതുകൊണ്ടു മാത്രം ആയിരക്കണക്കിനു കര്‍ഷകരും കര്‍ഷകത്തൊഴിലാളികളുമാണ് ആത്മഹത്യ ചെയ്തത്. അതു മനസ്സിലാക്കാതെ കൊടിയ ശൈത്യത്തില്‍ മരണത്തോട് മല്ലിട്ട് രാജ്യതലസ്ഥാനത്തെ തെരുവുകളില്‍ കര്‍ഷകര്‍ക്ക് ഇപ്പോഴും സമരം ചെയ്യേണ്ടി വരുന്നത് എന്തുകൊണ്ടാണെന്ന് മനസ്സിലാക്കാന്‍ കഴിയില്ല. കോണ്‍ഗ്രസ് തുടങ്ങിവെച്ച നിര്‍ദ്ദയം നടപ്പാക്കിയ കര്‍ഷകവിരുദ്ധ നയങ്ങളുടെ ഫലമായാണിതെല്ലാം സംഭവിച്ചത്. കൊല്ലപ്പെട്ട ലക്ഷക്കണക്കിനു കര്‍ഷകരുടെ രക്തം കോണ്‍ഗ്രസിന്റെ കൈകളില്‍ പറ്റിയിരിക്കുന്നു. അനാഥമാക്കപ്പെട്ട അത്രയും കുടുംബങ്ങളുടെ ദുരിതജീവിതങ്ങള്‍ ഓര്‍ക്കണം. ഈ പാതകങ്ങള്‍ക്ക് കര്‍ഷകരോട് രാഹുല്‍ഗാന്ധി കോണ്‍ഗ്രസിനു വേണ്ടി നിരുപാധികം മാപ്പു പറയുകയാണ് വേണ്ടത്. ഈ നയങ്ങള്‍ തിരുത്തുകയാണ് വേണ്ടത്. രാജ്യത്ത് പുതിയ ബദലുകളാണ് വേണ്ടത്. അതിനുള്ള ആര്‍ജവം അദ്ദേഹത്തില്‍ നിന്നുണ്ടാകുമോ ഇതാണ് സാധാരണഗതിയില്‍ എല്ലാവരും ഉറ്റുനോക്കുന്നത്.’

Next Story