പാര്‍ലമെന്റ് ഡിഫന്‍സ് കമ്മിറ്റി യോഗത്തില്‍ നിന്ന് രാഹുല്‍ ഗാന്ധി ഇറങ്ങിപ്പോയി
പാര്‍ലമെന്റ് ഡിഫന്‍സ് കമ്മിറ്റി യോഗത്തില്‍ നിന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയും പാര്‍ട്ടി എംപിമാരും ഇറങ്ങിപ്പോയി. യഥാര്‍ത്ഥ നിയന്ത്രണരേഖയെക്കുറിച്ച് ചര്‍ച്ച ചെയ്യണമെന്ന ആവശ്യം ഡിഫന്‍സ് കമ്മിറ്റി ചെയര്‍മാന്‍ അംഗീകരിക്കാത്തതിനെ തുടര്‍ന്നാണ് കോണ്‍ഗ്രസ് എംപിമാര്‍ യോഗത്തില്‍ നിന്ന് ഇറങ്ങിപ്പോയതെന്ന് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു. ചൈനയുടെ അതിര്‍ത്തി കയ്യേറ്റമുള്‍പ്പെടെയുള്ള വിഷയങ്ങള്‍ ചര്‍ച്ച ചെയ്യണമെന്നായിരുന്നു രാഹുല്‍ ആവശ്യപ്പെട്ടത്.മൂന്നുമണിക്കാണ് പാര്‍ലമെന്ററി ഡിഫന്‍സ് കമ്മിറ്റി യോഗം ആരംഭിച്ചത്.
14 July 2021 10:17 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

പാര്‍ലമെന്റ് ഡിഫന്‍സ് കമ്മിറ്റി യോഗത്തില്‍ നിന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയും പാര്‍ട്ടി എംപിമാരും ഇറങ്ങിപ്പോയി. യഥാര്‍ത്ഥ നിയന്ത്രണരേഖയെക്കുറിച്ച് ചര്‍ച്ച ചെയ്യണമെന്ന ആവശ്യം ഡിഫന്‍സ് കമ്മിറ്റി ചെയര്‍മാന്‍ അംഗീകരിക്കാത്തതിനെ തുടര്‍ന്നാണ് കോണ്‍ഗ്രസ് എംപിമാര്‍ യോഗത്തില്‍ നിന്ന് ഇറങ്ങിപ്പോയതെന്ന് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു.

ചൈനയുടെ അതിര്‍ത്തി കയ്യേറ്റമുള്‍പ്പെടെയുള്ള വിഷയങ്ങള്‍ ചര്‍ച്ച ചെയ്യണമെന്നായിരുന്നു രാഹുല്‍ ആവശ്യപ്പെട്ടത്.മൂന്നുമണിക്കാണ് പാര്‍ലമെന്ററി ഡിഫന്‍സ് കമ്മിറ്റി യോഗം ആരംഭിച്ചത്.