Top

‘അതിജീവിച്ചവരില്‍ നിന്നും കുറേയെറെ പഠിക്കാനുണ്ട്’; കരിപ്പൂര്‍ വിമാന ദുരന്തത്തില്‍ അതിജീവിച്ചവരെ കണ്ട് മധുരം നല്‍കി രാഹുല്‍

രണ്ടു ദിവസത്തെ കേരള സന്ദര്‍ശനത്തിനെത്തിയ രാഹുല്‍ ഗാന്ധി കരിപ്പൂര്‍ എയര്‍പ്പോര്‍ട്ടിലെ വിമാന ദുരന്തത്തില്‍ അതിജീവിച്ചവരെ സന്ദര്‍ശിച്ചു. അവരുടെ ആവശ്യങ്ങള്‍ ചോദിച്ചറിഞ്ഞ ശേഷമാണ് അദ്ദേഹം മടങ്ങിയത്. അതിജീവിച്ചവരുടെ കഥകളില്‍ നിന്നും ഒരുപാട് കാര്യങ്ങള്‍ പഠിക്കാനുണ്ടെന്നായിരുന്നു സന്ദര്‍ശനത്തെ കുറിച്ച് രാഹുല്‍ഗാന്ധി ഫേസ്ബുക്കില്‍ പങ്കുവെച്ചത്. അവിടെയെത്തിയ ഒരു ചെറിയ കുട്ടിക്കൊപ്പം നില്‍ക്കുന്ന ചിത്രവും അവള്‍ക്ക് ചോക്ലേറ്റ് നല്‍കുന്നതിന്റെ ചിത്രവും രാഹുല്‍ പങ്കുവെച്ചു. ഇന്ന് വയനാട് മേപ്പാടിയില്‍ രാഹുലിന്റെ നേതൃത്വത്തില്‍ ട്രാക്ടര്‍ റാലി നടത്തും. രാജ്യതലസ്ഥാനത്ത് നടക്കുന്ന കാര്‍ഷിക സമരത്തിന് പിന്തുണ പ്രഖ്യാപിച്ചും […]

22 Feb 2021 1:48 AM GMT

‘അതിജീവിച്ചവരില്‍ നിന്നും കുറേയെറെ പഠിക്കാനുണ്ട്’; കരിപ്പൂര്‍ വിമാന ദുരന്തത്തില്‍ അതിജീവിച്ചവരെ കണ്ട് മധുരം നല്‍കി രാഹുല്‍
X

രണ്ടു ദിവസത്തെ കേരള സന്ദര്‍ശനത്തിനെത്തിയ രാഹുല്‍ ഗാന്ധി കരിപ്പൂര്‍ എയര്‍പ്പോര്‍ട്ടിലെ വിമാന ദുരന്തത്തില്‍ അതിജീവിച്ചവരെ സന്ദര്‍ശിച്ചു. അവരുടെ ആവശ്യങ്ങള്‍ ചോദിച്ചറിഞ്ഞ ശേഷമാണ് അദ്ദേഹം മടങ്ങിയത്.

അതിജീവിച്ചവരുടെ കഥകളില്‍ നിന്നും ഒരുപാട് കാര്യങ്ങള്‍ പഠിക്കാനുണ്ടെന്നായിരുന്നു സന്ദര്‍ശനത്തെ കുറിച്ച് രാഹുല്‍ഗാന്ധി ഫേസ്ബുക്കില്‍ പങ്കുവെച്ചത്. അവിടെയെത്തിയ ഒരു ചെറിയ കുട്ടിക്കൊപ്പം നില്‍ക്കുന്ന ചിത്രവും അവള്‍ക്ക് ചോക്ലേറ്റ് നല്‍കുന്നതിന്റെ ചിത്രവും രാഹുല്‍ പങ്കുവെച്ചു.

ഇന്ന് വയനാട് മേപ്പാടിയില്‍ രാഹുലിന്റെ നേതൃത്വത്തില്‍ ട്രാക്ടര്‍ റാലി നടത്തും. രാജ്യതലസ്ഥാനത്ത് നടക്കുന്ന കാര്‍ഷിക സമരത്തിന് പിന്തുണ പ്രഖ്യാപിച്ചും അശാസ്ത്രീയമായ രീതിയില്‍ വനമേഖയ്ക്ക് ചുറ്റും ബഫര്‍ സോണ്‍ സ്വീകരിക്കുകയും ചെയ്യുന്ന നടപടിക്കെതിയുമാണ് റാലി. തൃക്കൈപ്പറ്റ മുതല്‍ മുട്ടില്‍ ബസ് സ്റ്റോപ്പ് വരെ ആറ് കിലോമീറ്റര്‍ ദൂരമാണ് ട്രാക്ടര്‍ റാലി.

റാലിക്ക് ശേഷം കര്‍ഷകരെ അഭിസംബോധന ചെയ്ത് 2 മണിയോടെ വയനാട് ജില്ലയിലെ സന്ദര്‍ശനം പൂര്‍ത്തിയാക്കി മലപ്പുറം ജില്ലയിലേക്ക് തിരിക്കും. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നിക്കുന്ന ഐശ്വര്യ കേരള യാത്രയുടെ സമാപന സമ്മേളനത്തിലും മറ്റു പരിപാടികളും രാഹുല്‍ പങ്കെടുക്കുന്നുണ്ട്.

Next Story