Top

‘വ്യത്യസ്ത മതവിശ്വാസങ്ങള്‍ ഒരുമിച്ച് ഇന്ത്യയുടെ ശക്തിയെ രൂപപ്പെടുത്തുന്നു’; രാഹുല്‍ ഗാന്ധി തൂത്തുക്കുടിയിലെ ചര്‍ച്ചില്‍

തമിഴ്‌നാട് സന്ദര്‍ശനത്തിനിടെ തൂത്തുക്കുടിയിലെ ക്രിസ്ത്യന്‍ പള്ളിയിലെത്തി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. പുരോഹിതന്‍മാരില്‍ നിന്നും അനുഗ്രഹം വാങ്ങിയ രാഹുല്‍ പള്ളിയില്‍ പ്രാര്‍ത്ഥനയും നടത്തി. വ്യത്യസ്ത മതവിശ്വാസങ്ങളാണ് ഇന്ത്യയുടെ ശക്തിയെ രൂപപ്പെടുത്തുന്നതെന്നാണ് രാഹുല്‍ ചര്‍ച്ച് സന്ദര്‍ശനത്തെക്കുറിച്ച് പറഞ്ഞത്. ‘ വ്യത്യസ്ത മതവിശ്വാസങ്ങള്‍ ഒരുമിച്ച് ഇന്ത്യയുടെ ശക്തി രൂപപ്പെടുത്തുന്നു. പൂര്‍ണഹൃദയത്തോടെ അവ സംരക്ഷിക്കപ്പെടേണ്ടതുണ്ട്,’ രാഹുല്‍ ഗാന്ധി ഫേസ്ബുക്കില്‍ കുറിച്ചു. ത്രിദിന തെരഞ്ഞെടുപ്പ് പര്യടനത്തിനായാണ് രാഹുല്‍ ഗാന്ധി തമിഴ്‌നാട്ടിലെത്തിയത്. തെരഞ്ഞെടുപ്പില്‍ മൂന്നില്‍ രണ്ടു ഭൂരിപക്ഷമില്ലാതെ കോണ്‍ഗ്രസ് അധികാരത്തില്‍ വന്നിട്ട് കാര്യമില്ലെന്ന് രാഹുല്‍ […]

27 Feb 2021 11:28 PM GMT

‘വ്യത്യസ്ത മതവിശ്വാസങ്ങള്‍ ഒരുമിച്ച് ഇന്ത്യയുടെ ശക്തിയെ രൂപപ്പെടുത്തുന്നു’; രാഹുല്‍ ഗാന്ധി തൂത്തുക്കുടിയിലെ ചര്‍ച്ചില്‍
X

തമിഴ്‌നാട് സന്ദര്‍ശനത്തിനിടെ തൂത്തുക്കുടിയിലെ ക്രിസ്ത്യന്‍ പള്ളിയിലെത്തി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. പുരോഹിതന്‍മാരില്‍ നിന്നും അനുഗ്രഹം വാങ്ങിയ രാഹുല്‍ പള്ളിയില്‍ പ്രാര്‍ത്ഥനയും നടത്തി. വ്യത്യസ്ത മതവിശ്വാസങ്ങളാണ് ഇന്ത്യയുടെ ശക്തിയെ രൂപപ്പെടുത്തുന്നതെന്നാണ് രാഹുല്‍ ചര്‍ച്ച് സന്ദര്‍ശനത്തെക്കുറിച്ച് പറഞ്ഞത്.

‘ വ്യത്യസ്ത മതവിശ്വാസങ്ങള്‍ ഒരുമിച്ച് ഇന്ത്യയുടെ ശക്തി രൂപപ്പെടുത്തുന്നു. പൂര്‍ണഹൃദയത്തോടെ അവ സംരക്ഷിക്കപ്പെടേണ്ടതുണ്ട്,’ രാഹുല്‍ ഗാന്ധി ഫേസ്ബുക്കില്‍ കുറിച്ചു. ത്രിദിന തെരഞ്ഞെടുപ്പ് പര്യടനത്തിനായാണ് രാഹുല്‍ ഗാന്ധി തമിഴ്‌നാട്ടിലെത്തിയത്.

തെരഞ്ഞെടുപ്പില്‍ മൂന്നില്‍ രണ്ടു ഭൂരിപക്ഷമില്ലാതെ കോണ്‍ഗ്രസ് അധികാരത്തില്‍ വന്നിട്ട് കാര്യമില്ലെന്ന് രാഹുല്‍ ഗാന്ധി തൂത്തുക്കുടിയില്‍ നടന്ന ആശയ സംവാദത്തില്‍ പറഞ്ഞിരുന്നു. ജനങ്ങള്‍ നല്‍കുന്ന അധികാരം ബിജെപി പണം ഉപയോഗിച്ച് കവര്‍ന്നെടുക്കുകയാണ്. ചെറുഭൂരിപക്ഷത്തില്‍ കോണ്‍ഗ്രസ് ഭരണം പിടിച്ചാല്‍ അത് ബിജെപി അട്ടിമറിക്കുമെന്നും മികച്ച സ്ഥാനാര്‍ഥിയുണ്ടായിട്ടും പാര്‍ട്ടിക്ക് കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.

രാജ്യതാല്‍പര്യങ്ങള്‍ക്ക് വിപരീതമായാണ് നരേന്ദ്രമോദി പ്രവര്‍ത്തിക്കുന്നത്. സംസ്ഥാനങ്ങളിലെ ഭരണം അട്ടിമറിക്കാന്‍ അന്വേഷണ ഏജന്‍സികളെ വരെ ബിജെപി ഉപയോഗിക്കുകയാണ്. രാജ്യത്തെ ജനാധിപത്യം തന്നെ ബിജെപി അട്ടിമറിച്ചു. മാധ്യമങ്ങളും ജുഡീഷ്യറിയും ഇത്തരം അട്ടിമറികള്‍ക്ക് കൂട്ടുനില്‍ക്കുകയാണ്. അവരുടെ സ്വാധീനത്തിന് വഴങ്ങാത്തത് കൊണ്ടാണ് ബിജെപി തന്നെ വളഞ്ഞിട്ട് ആക്രമിക്കുന്നതെന്നും രാഹുല്‍ തൂത്തുകുടിയില്‍ പറഞ്ഞു.

പാവപ്പെട്ടവര്‍ക്ക് പ്രയോജനമില്ലാത്ത നേതാവാണ് നരേന്ദ്രമോദി. രണ്ടുപേരുടെ ലാഭത്തിന് വേണ്ടിയാണ് മോദി പ്രവര്‍ത്തിക്കുന്നത്. ആ രണ്ടുപേര്‍ മോദിയെ ഉപയോഗിച്ച് അവരുടെ സ്വത്ത് വര്‍ധിപ്പിക്കുകയാണെന്നും രാഹുല്‍ പറഞ്ഞു.

Next Story