‘ഭൂമിയിലുള്ള ആരെയും ഞാന്‍ ഭയപ്പെടില്ല, ആരുടെയും അനീതിക്ക് വഴങ്ങുകയില്ല’; ഗാന്ധി ജയന്തി നാളില്‍ രാഹുല്‍ ഗാന്ധി
ഹാത്രസിലെ പെണ്‍കുട്ടിയുടെ കുടുംബത്തെ സന്ദര്‍ശിക്കാനുള്ള ശ്രമത്തിനിടെ പൊലീസിന്റെ കയ്യേറ്റത്തിനിരയായി പിറ്റേ ദിവസം മഹാത്മാ ഗാന്ധിയുടെ വാക്കുകള്‍ ഉപയോഗിച്ച് യുപി കേന്ദ്ര-യുപി സര്‍ക്കാരുകള്‍ക്കെതിരെ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ‘ഭൂമിയിലുള്ള ആരെയും ഞാന്‍ ഭയപ്പെടുകയില്ല. ഞാന്‍ ആരുടേയും അനീതിക്ക് വഴങ്ങുകയില്ല. ഞാന്‍ സത്യത്താല്‍ അസത്യത്തെ ജയിക്കും. എതിര്‍ക്കുമ്പോഴുണ്ടാകുന്ന എല്ലാ കഷ്ടപ്പാടുകളും എനിക്ക് സഹിക്കാന്‍ കഴിയും’ എന്ന ഗാന്ധിയുടെ വാക്കുകളാണ് രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തത്. ഗാന്ധി ജയന്തി എന്ന ഹാഷ്ടാഗും രാഹുല്‍ ഗാന്ധിയുടെ ട്വീറ്റിലുണ്ട്. ഉത്തര്‍പ്രദേശിലെ ഹാത്രസില്‍ ക്രൂര […]

ഹാത്രസിലെ പെണ്‍കുട്ടിയുടെ കുടുംബത്തെ സന്ദര്‍ശിക്കാനുള്ള ശ്രമത്തിനിടെ പൊലീസിന്റെ കയ്യേറ്റത്തിനിരയായി പിറ്റേ ദിവസം മഹാത്മാ ഗാന്ധിയുടെ വാക്കുകള്‍ ഉപയോഗിച്ച് യുപി കേന്ദ്ര-യുപി സര്‍ക്കാരുകള്‍ക്കെതിരെ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ‘ഭൂമിയിലുള്ള ആരെയും ഞാന്‍ ഭയപ്പെടുകയില്ല. ഞാന്‍ ആരുടേയും അനീതിക്ക് വഴങ്ങുകയില്ല. ഞാന്‍ സത്യത്താല്‍ അസത്യത്തെ ജയിക്കും. എതിര്‍ക്കുമ്പോഴുണ്ടാകുന്ന എല്ലാ കഷ്ടപ്പാടുകളും എനിക്ക് സഹിക്കാന്‍ കഴിയും’ എന്ന ഗാന്ധിയുടെ വാക്കുകളാണ് രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തത്.
ഗാന്ധി ജയന്തി എന്ന ഹാഷ്ടാഗും രാഹുല്‍ ഗാന്ധിയുടെ ട്വീറ്റിലുണ്ട്. ഉത്തര്‍പ്രദേശിലെ ഹാത്രസില്‍ ക്രൂര ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട ദളിത് യുവതിയുടെ കുടുംബാംഗങ്ങളെ സന്ദര്‍ശിക്കാനുള്ള വഴിമധ്യേയാണ് കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധിയെയും സോണിയ ഗാന്ധിയെയും പോലീസ് കസ്റ്റഡിയിലെടുത്തത്. പൊലീസ് ബലപ്രയോഗത്തിനിടെ രാഹുല്‍ ഗാന്ധി നിലത്തേക്ക് വീണു. ഇതോടെ പ്രകോപിതരായ കോണ്‍ഗ്രസ് പ്രവര്‍ത്തകരും പോലീസും തമ്മില്‍ ഉന്തും തള്ളുമുണ്ടായി.
ഭയം കൊണ്ടാണ് ഹാസ്രത് യുവതിയുടെ കുടുംബത്തെ കാണാന്‍ തങ്ങളെ യോഗി സര്‍ക്കാര്‍ അനുവദിക്കാത്തതെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞിരുന്നു. ദു:ഖത്തിന്റെ സമയത്ത് സ്നേഹിതരെ ഒറ്റയ്ക്ക് ആക്കരുതെന്ന് രാഹുല്‍ ചൂണ്ടിക്കാട്ടി. യുപിയിലെ ജംഗിള്‍രാജ് ദു:ഖാര്‍ത്തരായ കുടുംബത്തെ സന്ദര്‍ശിക്കുന്നതുപോലും ഭയപ്പെടുകയാണ്. മുഖ്യമന്ത്രീ അത്രയ്ക്കങ്ങ് ഭയക്കേണ്ട കാര്യമില്ല എന്നും രാഹുല്‍ ട്വീറ്റ് ചെയ്തു.