Top

‘ഇന്ത്യ നമ്മുടെതാണ്, നശിപ്പിക്കാന്‍ അനുവദിക്കരുത്’; ക്രിക്കറ്റില്‍ വര്‍ഗീയ ചേരിതിരിവുണ്ടാക്കാനുള്ള ശ്രമത്തിനെതിരെ രാഹുല്‍ ഗാന്ധി

ക്രിക്കറ്റുമായി മതത്തെ ബന്ധിപ്പിച്ച് നടക്കുന്ന വിവാദങ്ങളില്‍ പ്രതികരിച്ച് രാഹുല്‍ ഗാന്ധി. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങള്‍ക്കുള്ളില്‍ വിദ്വേഷം സാധാരണ സംഭവമായി മാറി കഴിഞ്ഞിട്ടുണ്ട്. നമ്മുടെ പ്രിയ്യപ്പെട്ട കായിക വിനോദമായ ക്രിക്കറ്റിന് പോലും ഈ പ്രചാരണങ്ങളില്‍ നിന്ന് മോചനമില്ലെന്നായിരുന്നു രാഹുലിന്റെ ട്വീറ്റ്. ഇന്ത്യ നമ്മുടെ സ്വത്താണെന്നും അത് നശിപ്പിക്കാന്‍ അനുവദിക്കരുതെന്നും രാഹുല്‍ അഭിപ്രായപ്പെട്ടു. In the last few years, hate has been normalised so much that even our beloved sport cricket has been […]

14 Feb 2021 3:30 AM GMT

‘ഇന്ത്യ നമ്മുടെതാണ്, നശിപ്പിക്കാന്‍ അനുവദിക്കരുത്’; ക്രിക്കറ്റില്‍ വര്‍ഗീയ ചേരിതിരിവുണ്ടാക്കാനുള്ള ശ്രമത്തിനെതിരെ രാഹുല്‍ ഗാന്ധി
X

ക്രിക്കറ്റുമായി മതത്തെ ബന്ധിപ്പിച്ച് നടക്കുന്ന വിവാദങ്ങളില്‍ പ്രതികരിച്ച് രാഹുല്‍ ഗാന്ധി. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങള്‍ക്കുള്ളില്‍ വിദ്വേഷം സാധാരണ സംഭവമായി മാറി കഴിഞ്ഞിട്ടുണ്ട്. നമ്മുടെ പ്രിയ്യപ്പെട്ട കായിക വിനോദമായ ക്രിക്കറ്റിന് പോലും ഈ പ്രചാരണങ്ങളില്‍ നിന്ന് മോചനമില്ലെന്നായിരുന്നു രാഹുലിന്റെ ട്വീറ്റ്. ഇന്ത്യ നമ്മുടെ സ്വത്താണെന്നും അത് നശിപ്പിക്കാന്‍ അനുവദിക്കരുതെന്നും രാഹുല്‍ അഭിപ്രായപ്പെട്ടു.

ഉത്തരാഖണ്ഡ് ക്രിക്കറ്റ് കോച്ച് സ്ഥാനം രാജിവെച്ചതിന് പിന്നാലെയാണ് ക്രിക്കറ്റിനെ മതവുമായി കൂട്ടിച്ചേർത്ത് വിവാദങ്ങൾ ഉയർന്നത്. വസീം ജാഫർ മുസ്ലിം നാമധാരികൾക്ക് കൂടുതൽ അവസരം നൽകിയെന്നാണ് രാജിക്ക് പിന്നാലെ ആരോപണമുണ്ടായത്. എന്നാൽ ഇക്കാര്യങ്ങൾ വസ്തുതാ വിരുദ്ധമാണെന്ന് വസീം ജാഫർ പ്രതികരിച്ചിരുന്നു. അർഹരല്ലാത്ത താരങ്ങൾക്ക് അവസരം നൽകാൻ മാനേജ്മെന്റ് സമ്മർ​ദ്ദം ചെലുത്തുന്നുവെന്ന് നേരത്തെ രാജിക്കത്തിൽ വസീം പറഞ്ഞിരുന്നു. ഇതാണ് വിവാദങ്ങൾക്ക് തുടക്കം കുറിച്ചത്.

നേരത്തെ വസീം ജാഫറിന് പിന്തുണയുമായി ഇര്‍ഫാന്‍ പത്താനും അനില്‍ കുബ്ലെയും രംഗത്ത് വന്നിരുന്നു. വിഷയത്തില്‍ വസീം ജാഫര്‍ നല്‍കിയ വിശദീകരണ ട്വീറ്റിനൊപ്പമായിരുന്നു പത്താന്റെ പിന്തുണ, വിഷയത്തില്‍ നീ ഇത്രയും വിശദീകരണം നല്‍കേണ്ടി വന്നത് ദൗര്‍ഭാഗ്യകരമെന്നായിരുന്നു പത്താന്റെ പ്രതികരണം. വസീം ജാഫറിന് പിന്തുണ പ്രഖ്യാപിച്ച് ഇന്ത്യന്‍ ഇതിഹാസ സ്പിന്നര്‍ അനില്‍ കുബ്ലെയം രംഗത്തുണ്ട്.

‘നിനക്കൊപ്പമാണ് വസീം. നീ ശരിയായ കാര്യമാണ് ചെയ്തത്. സംഭവത്തില്‍ കളിക്കാര്‍ക്കാണ് നഷ്ടം, നിന്നെപ്പോലൊരു മികച്ച കോച്ചിനെ അവര്‍ക്ക് നഷ്ടപ്പെടുന്നത് ദൗര്‍ഭാഗ്യകരം തന്നെയാണ്.

അനില്‍ കുബ്ലെ

വിജയ് ഹസാരെ ട്രോഫിക്ക് ദിവസങ്ങള്‍ ബാക്കിയിരിക്കെയാണ് വസീം ജാഫര്‍ പരിശീലക സ്ഥാനം രാജിവെച്ച് പുറത്തുപോയത്. ആഭ്യന്തര ക്രിക്കറ്റിലെ നിര്‍ണായക സാന്നിധ്യമായിരുന്നു ജാഫര്‍. അവസാന കാലത്ത് പ്രതിഫലം വാങ്ങാതെ ടീമിന് വേണ്ടി കളിച്ച വാര്‍ത്തകളില്‍ ഇടംനേടുകയും ചെയ്തിരുന്നു.

Next Story

Popular Stories