Top

തമിഴ്‌നാട് ലക്ഷ്യമിട്ട് രാഹുല്‍ ഗാന്ധി; ശശികലയെയും ബിജെപിയെയും നേരിടാന്‍ ഇന്നുമുതല്‍ സംസ്ഥാനത്ത്

ചെന്നൈ: നിര്‍ണായക തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി രാഹുല്‍ ഇന്ന് തമിഴ്‌നാട്ടിലെത്തും. കോയമ്പത്തൂരില്‍നിന്നാണ് രാഹുലിന്റെ ട്രയല്‍ പ്രചരണം ആരംഭിക്കുക. മെയ് മാസത്തിലാണ് തമിഴ്‌നാട്ടില്‍ തെരഞ്ഞെടുപ്പ്. തമിഴ് സഹോദരങ്ങളുടെ അടുത്തേക്ക് വരുന്നതിലുള്ള സന്തോഷത്തിലാണ് താനെന്നും തമിഴിന്റെ തനതായ പാരമ്പര്യവും സംസ്‌കാരവും നിലനിര്‍ത്താനായി മോദിക്കെതിരായ പോരാട്ടത്തില്‍ ഒരുമിച്ച് നില്‍ക്കാമെന്നും തമിഴ്‌നാട്ടിലേക്കുള്ള വരവറിയിച്ചുകൊണ്ടുള്ള ട്വീറ്റില്‍ രാഹുല്‍ ഗാന്ധി പറഞ്ഞു. തമിഴ്‌നാട്ടില്‍ രാഹുല്‍ റോഡ് ഷോകള്‍ സംഘടിപ്പിക്കുമെന്നും തൊഴിലാളികളോടും കര്‍ഷകരോടും സംവദിക്കുമെന്നും പാര്‍ട്ടി […]

23 Jan 2021 1:55 AM GMT

തമിഴ്‌നാട് ലക്ഷ്യമിട്ട് രാഹുല്‍ ഗാന്ധി; ശശികലയെയും ബിജെപിയെയും നേരിടാന്‍ ഇന്നുമുതല്‍ സംസ്ഥാനത്ത്
X

ചെന്നൈ: നിര്‍ണായക തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി രാഹുല്‍ ഇന്ന് തമിഴ്‌നാട്ടിലെത്തും. കോയമ്പത്തൂരില്‍നിന്നാണ് രാഹുലിന്റെ ട്രയല്‍ പ്രചരണം ആരംഭിക്കുക. മെയ് മാസത്തിലാണ് തമിഴ്‌നാട്ടില്‍ തെരഞ്ഞെടുപ്പ്.

തമിഴ് സഹോദരങ്ങളുടെ അടുത്തേക്ക് വരുന്നതിലുള്ള സന്തോഷത്തിലാണ് താനെന്നും തമിഴിന്റെ തനതായ പാരമ്പര്യവും സംസ്‌കാരവും നിലനിര്‍ത്താനായി മോദിക്കെതിരായ പോരാട്ടത്തില്‍ ഒരുമിച്ച് നില്‍ക്കാമെന്നും തമിഴ്‌നാട്ടിലേക്കുള്ള വരവറിയിച്ചുകൊണ്ടുള്ള ട്വീറ്റില്‍ രാഹുല്‍ ഗാന്ധി പറഞ്ഞു.

തമിഴ്‌നാട്ടില്‍ രാഹുല്‍ റോഡ് ഷോകള്‍ സംഘടിപ്പിക്കുമെന്നും തൊഴിലാളികളോടും കര്‍ഷകരോടും സംവദിക്കുമെന്നും പാര്‍ട്ടി വൃത്തങ്ങള്‍ അറിയിച്ചു. കോയമ്പത്തൂരും തിരുപ്പൂരുമായാവും ഞായറാഴ്ചവരെ രാഹുല്‍ തുടരുക.

ജയലളിതയും കരുണാനിധിയും അന്തരിച്ചതിന് ശേഷമുള്ള ആദ്യ തെരഞ്ഞെടുപ്പായതിനാല്‍ തന്നെ തമിഴ് രാഷ്ട്രീയത്തില്‍ ഇത്തവണത്തെ പോരാട്ടം നിര്‍ണായകമായിരിക്കും. 2019ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഡിഎംകെ-കോണ്‍ഗ്രസ് സഖ്യത്തിനായിരുന്നു മേല്‍ക്കൈ എന്നതാണ് കോണ്‍ഗ്രസിന്റെ ആത്മവിശ്വാസം.

എന്നാല്‍ തമിഴ്‌നാട് ലക്ഷ്യമിട്ടുകൊണ്ടുള്ള ബിജെപിയുടെ നീക്കങ്ങളാണ് മറുവശത്ത് നടക്കുന്നത്. എഐഎഡിഎംകെയെ കൂട്ടുപിടിച്ചാണ് ബിജെപി തെരഞ്ഞെടുപ്പിന് കോപ്പുകൂട്ടുന്നത്. കൂടാതെ, ജയലളിതയുടെ പിന്‍ഗാമിയായി വിശേഷിപ്പിക്കപ്പെടുന്ന ശശികല ജയില്‍ മോചിതയായി തമിഴ് രാഷ്ട്രീയത്തിലേക്ക് തിരിച്ചെത്തുന്നു എന്ന പ്രാധാന്യവും ഇത്തവണയുണ്ട്.

Next Story