Top

ചെന്നിത്തലയെ അനുനയിപ്പിക്കാന്‍ രാഹുല്‍ ഗാന്ധി; ഡല്‍ഹിയിലേക്ക് വിളിപ്പിച്ചു

ന്യൂഡല്‍ഹി: പുനസംഘടനാ നടപടികള്‍ പുരോഗമിക്കവെ രമേശ് ചെന്നിത്തലയെ ഡല്‍ഹിയിലേക്ക് വിളിപ്പിച്ച് രാഹുല്‍ ഗാന്ധി. ജൂണ്‍ 18 ന് ഡല്‍ഹിയില്‍ എത്തണമെന്നാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. പുനസംഘടനാനടപടികളില്‍ ഇടഞ്ഞുനില്‍ക്കുന്ന നേതാക്കളെ അനുനയിപ്പിക്കാനുള്ള ഹൈക്കമാന്റ് നീക്കത്തിന്റെ ഭാഗമായാണ് നിര്‍ദേശമെന്നാണ് റിപ്പോര്‍ട്ട്. പ്രതിപക്ഷ നേതാവിനെ തെരഞ്ഞെടുത്ത രീതിയില്‍ അതൃപ്തനായ രമേശ് ചെന്നിത്തല കെപിസിസി അധ്യക്ഷ പദവിയിലേക്ക് ആരുടെയും പേര് നിര്‍ദ്ദേശിച്ചിരുന്നില്ല. തങ്ങളുടെ അഭിപ്രായം മുഖവിലക്കെടുക്കാതെ സാഹചര്യത്തില്‍ എല്ലാം ഹൈക്കമാന്‍ഡ് തീരുമാനിക്കട്ടെ എന്ന നിലപാടായിരുന്നു അദ്ദേഹം സ്വീകരിച്ചത്. തുടര്‍ന്ന് അനുനയനീക്കത്തിന് സോണിയാഗാന്ധിയുടെ നിര്‍ദേശപ്രകാരം താരിഖ് […]

16 Jun 2021 5:12 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ചെന്നിത്തലയെ അനുനയിപ്പിക്കാന്‍ രാഹുല്‍ ഗാന്ധി;  ഡല്‍ഹിയിലേക്ക് വിളിപ്പിച്ചു
X

ന്യൂഡല്‍ഹി: പുനസംഘടനാ നടപടികള്‍ പുരോഗമിക്കവെ രമേശ് ചെന്നിത്തലയെ ഡല്‍ഹിയിലേക്ക് വിളിപ്പിച്ച് രാഹുല്‍ ഗാന്ധി. ജൂണ്‍ 18 ന് ഡല്‍ഹിയില്‍ എത്തണമെന്നാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. പുനസംഘടനാനടപടികളില്‍ ഇടഞ്ഞുനില്‍ക്കുന്ന നേതാക്കളെ അനുനയിപ്പിക്കാനുള്ള ഹൈക്കമാന്റ് നീക്കത്തിന്റെ ഭാഗമായാണ് നിര്‍ദേശമെന്നാണ് റിപ്പോര്‍ട്ട്.

പ്രതിപക്ഷ നേതാവിനെ തെരഞ്ഞെടുത്ത രീതിയില്‍ അതൃപ്തനായ രമേശ് ചെന്നിത്തല കെപിസിസി അധ്യക്ഷ പദവിയിലേക്ക് ആരുടെയും പേര് നിര്‍ദ്ദേശിച്ചിരുന്നില്ല. തങ്ങളുടെ അഭിപ്രായം മുഖവിലക്കെടുക്കാതെ സാഹചര്യത്തില്‍ എല്ലാം ഹൈക്കമാന്‍ഡ് തീരുമാനിക്കട്ടെ എന്ന നിലപാടായിരുന്നു അദ്ദേഹം സ്വീകരിച്ചത്. തുടര്‍ന്ന് അനുനയനീക്കത്തിന് സോണിയാഗാന്ധിയുടെ നിര്‍ദേശപ്രകാരം താരിഖ് അന്‍വര്‍ ചെന്നിത്തലയുമായി കൂടിക്കാഴ്ച്ച നടത്തുകയും ചെയ്തിരുന്നു.

എന്നാല്‍ കെ സുധാകരന്‍ ഏകപക്ഷീയമായി തീരുമാനങ്ങള്‍ പ്രഖ്യാപിക്കുന്നുവെന്ന പരാതി എ, ഐ ഗ്രൂപ്പ് നേതാക്കള്‍ക്കുണ്ട്. ഇത് അംഗീകരിക്കാന്‍ കഴിയില്ലെന്ന് ഗ്രൂപ്പ് നേതാക്കള്‍ താരീഖ് അന്‍വറിനെ അറിയിച്ചതായാണ് സൂചന. ഈ പശ്ചാത്തലത്തില്‍ ചെന്നിത്തലയെ ഡല്‍ഹിയിലേക്ക് വിളിപ്പിച്ചിരിക്കുന്നത് പുതിയ ചുമതല നല്‍കി നേതാക്കളെ അനുനയിപ്പിക്കാനുള്ള നീക്കത്തിന്റെ സൂചനയാണെന്നും അഭ്യൂഹങ്ങളുണ്ട്.

പുനസംഘടന നടപടികളെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ജൂണ്‍ 23 ന് കെപിസിസി രാഷ്ട്രീയ കാര്യസമിതി ചേരാനിരിക്കെയാണ് നേതാക്കളെ നേരിട്ട് വിളിപ്പിച്ചുള്ള അനുനയ നീക്കത്തിനുള്ള ശ്രമം ആരംഭിച്ചിരിക്കുന്നത്.

അതേസമയം, കെപിസിസി പ്രസിഡന്റായി ചുമതലയേറ്റ കെ സുധാകരന്റെ സ്ഥാനാരോഹരണ ചടങ്ങില്‍ മുന്നറിയിപ്പ് നല്‍കികൊണ്ടായിരുന്നു മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ആശംസ. നമ്മുടെ ശത്രു നമ്മള്‍ തന്നെയാണെന്നും ചിരിക്കുന്നവരെല്ലാം സ്‌നേഹിതരാണെന്ന് കരുതരുതെന്ന് മാത്രമാണ് സുധാകരനോട് പറയാനുള്ളതെന്ന് രമേശ് ചെന്നിത്തല മുന്നറിയിപ്പ് നല്‍കി. മുമ്പില്‍ വന്ന് പുകഴ്ത്തുന്നവരെല്ലാം നമ്മളോടൊപ്പം ഉണ്ടാവില്ലെന്നാണ് അനുഭവപാഠമെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി. ഇതില്‍ കൂടുതലൊന്നും തനിക്ക് പറയാനില്ലെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

രമേശ് ചെന്നിത്തലയുടെ വാക്കുകള്‍

ഞാന്‍ കെപിസിസി പ്രസിഡണ്ടായിരുന്നപ്പോള്‍ ആരാധ്യനായ നേതാവ് കെ കരുണാകരന്‍ പാര്‍ട്ടി വിട്ട സമയമായിരുന്നു. ഈ കോണ്‍ഗ്രസിനകത്ത് ആരും ഉണ്ടാവില്ലെന്ന് പ്രതീക്ഷിച്ച സമയമായിരുന്നു. അവിടെ നിന്നും ലക്ഷകണക്കിന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഒരുമിച്ചു നിന്ന് പണിയെടുത്തത് കൊണ്ടാണ് കോണ്‍ഗ്രസ് തിരിച്ചുവന്നത്. യുഡിഎഫ് പരാജയപ്പെട്ടുവെന്നത് സത്യമാണ്. പക്ഷെ വോട്ടിംഗ് ശതമാനത്തില്‍ വലിയ വ്യത്യാസമൊന്നുമില്ല. കൊവിഡ് സാഹചര്യം ഇല്ലായിരുന്നുവെങ്കില്‍ സ്ഥിതി മറിച്ചാവുമായിരുന്നുയ കേരളം കണ്ട ഏറ്റവും വലിയ അഴിമതി ഭരണമാണ് പിണറായി വിജയന്റേത്. ഇപ്പോഴും അഴിമതിയുടെ കഥകള്‍ പുറത്ത് വരുന്നു. പിണറായി വിജയനും കാനം രാജേന്ദ്രനും അറിയാതെ വനം കൊള്ള കേരളത്തില്‍ നടക്കുമോ. കേരളം കണ്ട അഴിമതിക്കാരനായ മുഖ്യമന്ത്രിയാണ് ഇന്ന് കേരളം ഭരിക്കുന്നത്.

കേരളത്തിലെ കോണ്‍ഗ്രസിലെ ഇല്ലായ്മ ചെയ്യാന്‍ വ്യാജ പ്രചാരണങ്ങള്‍ നടത്തുന്നു. ഇന്ന് ചുമതലയേല്‍ക്കാരിനിരിക്കെ കഴിഞ്ഞ ദിവസം കെ സുധാകരനെ കുറിച്ച് അദ്ദേഹം ബിജെപി വാല്‍ ആണെന്ന് പറയുന്നു. അങ്ങനെ എനിക്കൊരു പ്രസ്താവന ഇറക്കാന്‍ തോന്നി. അന്ന് എനിക്കെതിരെ പറഞ്ഞപ്പോള്‍ ആരും പ്രസ്താവന ഇറക്കാത്തതിന്റെ വേദന ഞാന്‍ അനുവദിച്ചാണ്. ഓര്‍മ്മവെച്ച് നാള്‍ മുതല്‍ കോണ്‍ഗ്രസുകാരനായി വളര്‍ന്നുവന്ന എന്നെകുറിച്ച് ബിജെപിക്കാരണെന്ന് പറഞ്ഞപ്പോള്‍ നമ്മുടെ പല സ്‌നേഹിതന്മാരും എനിക്കെതിരെ പോസ്റ്റിട്ടതായി ശ്രദ്ധയില്‍പ്പെട്ടു. ആ മനോവികാരം കണ്ടത് കൊണ്ടാണ് ഇന്നലെ സുധാകരനെ പിന്തുണച്ചുകൊണ്ട് പോസ്റ്റിട്ടത്. അതായിരിക്കണം നമ്മുടെ വികാരം. സുധാകരനെതിരെ ഒരു അമ്പെയിതാല്‍ അത് നമ്മളോരോരുത്തര്‍ക്കും കൊള്ളുമെന്ന വികാരം നമുക്ക് ഉണ്ടാവണം. അത് രമേശ് ചെന്നിത്തലക്കെതിരെ പറഞ്ഞതല്ലേ, അതുകൊണ്ട് തള്ളികളയാം, അല്ലെങ്കില്‍ സ്വകാര്യമായി പിന്തുണക്കാം എന്നല്ല കരുതേണ്ടത്. നമ്മുടെ ശത്രു നമ്മള്‍ തന്നെയാണ്. ഒരു പിണറായി വിജയന് മുന്നിലും തളരില്ല, ചിരിക്കുന്നവരെല്ലാം സ്‌നേഹിതരാണെന്ന് കരുതരുതെന്ന് മാത്രമാണ് സുധാകരനോട് പറയാനുള്ളത്. മുമ്പില്‍ വന്ന് പുകഴ്ത്തുന്നവരൊന്നും നമ്മളോടൊപ്പം ഉണ്ടാവില്ലായെന്ന് അനുഭവപാഠമാണ് സുധാകരനോട് പറയാനുള്ളത്. കൂടുതല്‍ പറയുന്നത് ശരിയല്ല.

Also Read: ‘ആ 500ല്‍ ഞങ്ങളില്ല’ എന്നത് മറന്നു, കെ സുധാകരന്റെ സ്ഥാനാരോഹണത്തില്‍ വന്‍ ആള്‍ക്കൂട്ടം; കൊവിഡ് പ്രോട്ടോകോള്‍ ലംഘനത്തിന് കേസ്

Next Story