രാഹുല്‍ ഗാന്ധിക്ക് കൊവിഡ് സ്ഥിരീകരിച്ചു
കോണ്‍ഗ്രസ് എംപി രാഹുല്‍ ഗാന്ധിക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് രാഹുല്‍ ഗാന്ധി ഇക്കാര്യമറിയിച്ചത്. ചെറിയ ലക്ഷണങ്ങള്‍ മൂലം നടത്തിയ പരിശോധനയിലാണ് കൊവിഡ് സ്ഥിരീകരിച്ചത്. അടുത്തിടെ താനുമായി ഇടപഴകിയവര്‍ സുരക്ഷാ മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്നും രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടു. കഴിഞ്ഞ മാസങ്ങളിലായി കേരളം, പശ്ചിമ ബംഗാള്‍, അസം എന്നീ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് പ്രചാരണപരിപാടികളില്‍ പങ്കെടുത്ത് വരികയായിരുന്നു രാഹുല്‍ ഗാന്ധി. കഴിഞ്ഞ ദിവസം മുന്‍ പ്രധാനമന്ത്രി മന്മോഹന് സിംഗിനും കൊവിഡ് സ്ഥിരീകരിച്ചിരുന്നു. എത്രയും പെട്ടന്ന് രോഗമുക്തി നേടട്ടെയെന്നും ഈ പ്രതിസന്ധിഘട്ടത്തില്‍ […]

കോണ്‍ഗ്രസ് എംപി രാഹുല്‍ ഗാന്ധിക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് രാഹുല്‍ ഗാന്ധി ഇക്കാര്യമറിയിച്ചത്. ചെറിയ ലക്ഷണങ്ങള്‍ മൂലം നടത്തിയ പരിശോധനയിലാണ് കൊവിഡ് സ്ഥിരീകരിച്ചത്.
അടുത്തിടെ താനുമായി ഇടപഴകിയവര്‍ സുരക്ഷാ മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്നും രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടു. കഴിഞ്ഞ മാസങ്ങളിലായി കേരളം, പശ്ചിമ ബംഗാള്‍, അസം എന്നീ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് പ്രചാരണപരിപാടികളില്‍ പങ്കെടുത്ത് വരികയായിരുന്നു രാഹുല്‍ ഗാന്ധി.
കഴിഞ്ഞ ദിവസം മുന്‍ പ്രധാനമന്ത്രി മന്മോഹന് സിംഗിനും കൊവിഡ് സ്ഥിരീകരിച്ചിരുന്നു. എത്രയും പെട്ടന്ന് രോഗമുക്തി നേടട്ടെയെന്നും ഈ പ്രതിസന്ധിഘട്ടത്തില്‍ ഇന്ത്യക്ക് നിങ്ങളുടെ സാന്നിധ്യം ആവശ്യമാണെന്നും രാഹുല്‍ ഗാന്ധി മന്മോഹന് സിംഗിനെ ആശംസിച്ചിരുന്നു.
- TAGS:
- Covid 19
- Rahul Gandhi