Top

ബീഹാറില്‍നിന്നും ഒരു ഷോര്‍ട്ട് ബ്രേക്ക്; രാഹുല്‍ പ്രിയങ്കയുടെ വീട്ടില്‍; സന്ദര്‍ശകര്‍ക്ക് പ്രവേശനമില്ല

ബീഹാറില്‍ അദ്യഘട്ട തെരഞ്ഞെടുപ്പ് അവസാനിച്ചതോടെ പ്രചരണ രംഗത്തുനിന്നും മാറി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. സഹോദരിയും എഐസിസി ജനറല്‍ സെക്രട്ടറിയുമായ പ്രിയങ്ക ഗാന്ധിയുടെ ഷിംലയിലെ ക്വാട്ടേഴ്‌സിലേക്കാണ് രാഹുല്‍ പോയത്. ബീഹാറില്‍നിന്നും ദല്‍ഹിയിലെത്തിയ രാഹുല്‍ അവിടെനിന്നും ഷിംലയിലേക്ക് യാത്രതിരിക്കുകയായിരുന്നു. രാഹുലിന്റെ യാത്രയെക്കുറിച്ച് അവസാന നിമിഷത്തിലാണ് വിവരം ലഭിച്ചതെന്നും സുരക്ഷ സജ്ജീകരണങ്ങള്‍ പെട്ടെന്ന് ഒരുക്കുകയായിരുന്നെന്നും പൊലീസുദ്യോഗസ്ഥര്‍ പറഞ്ഞു. ‘രാഹുലിന്റെ മടങ്ങി വരവിനെക്കുറിച്ചുള്ള യഥാര്‍ത്ഥ വിവരങ്ങള്‍ ലഭ്യമല്ല. ഷിംലയില്‍ കനത്ത സുരക്ഷാ മേഖലയിലാണ് രാഹുലുള്ളത്. പാര്‍ട്ടിയിലെ ആരെയും സന്ദര്‍ശിക്കാന്‍ അദ്ദേഹം പദ്ധതിയിട്ടിട്ടില്ല. […]

31 Oct 2020 5:50 AM GMT

ബീഹാറില്‍നിന്നും ഒരു ഷോര്‍ട്ട് ബ്രേക്ക്; രാഹുല്‍ പ്രിയങ്കയുടെ വീട്ടില്‍; സന്ദര്‍ശകര്‍ക്ക് പ്രവേശനമില്ല
X

ബീഹാറില്‍ അദ്യഘട്ട തെരഞ്ഞെടുപ്പ് അവസാനിച്ചതോടെ പ്രചരണ രംഗത്തുനിന്നും മാറി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. സഹോദരിയും എഐസിസി ജനറല്‍ സെക്രട്ടറിയുമായ പ്രിയങ്ക ഗാന്ധിയുടെ ഷിംലയിലെ ക്വാട്ടേഴ്‌സിലേക്കാണ് രാഹുല്‍ പോയത്.

ബീഹാറില്‍നിന്നും ദല്‍ഹിയിലെത്തിയ രാഹുല്‍ അവിടെനിന്നും ഷിംലയിലേക്ക് യാത്രതിരിക്കുകയായിരുന്നു.

രാഹുലിന്റെ യാത്രയെക്കുറിച്ച് അവസാന നിമിഷത്തിലാണ് വിവരം ലഭിച്ചതെന്നും സുരക്ഷ സജ്ജീകരണങ്ങള്‍ പെട്ടെന്ന് ഒരുക്കുകയായിരുന്നെന്നും പൊലീസുദ്യോഗസ്ഥര്‍ പറഞ്ഞു. ‘രാഹുലിന്റെ മടങ്ങി വരവിനെക്കുറിച്ചുള്ള യഥാര്‍ത്ഥ വിവരങ്ങള്‍ ലഭ്യമല്ല. ഷിംലയില്‍ കനത്ത സുരക്ഷാ മേഖലയിലാണ് രാഹുലുള്ളത്. പാര്‍ട്ടിയിലെ ആരെയും സന്ദര്‍ശിക്കാന്‍ അദ്ദേഹം പദ്ധതിയിട്ടിട്ടില്ല. സന്ദര്‍ശകരെ കര്‍ശനമായി നിയന്ത്രിച്ചിട്ടുണ്ട്ഠ, ഉന്നത പൊലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.

94 മണ്ഡലങ്ങളിലേക്ക് നടക്കുന്ന ബീഹാര്‍ രണ്ടാം ഘട്ട തെരഞ്ഞെടുപ്പ് നവംബര്‍ മൂന്നിനാണ്. ബാക്കി 78 ഇടങ്ങളില്‍ നവംബര്‍ ഏഴിനും തെരഞ്ഞെടുപ്പ് നടക്കും. ഒക്ടോബര്‍ 28നായിരുന്നു ആദ്യഘട്ട തെരഞ്ഞെടുപ്പ്. നവംബര്‍ മൂന്നിനും നാലിനുമാണ് ബീഹാറില്‍ രാഹുലിന്റെ പ്രചരണം തീരുമാനിച്ചിരിക്കുന്നത്. അതുവരെ രാഹുല്‍ പ്രിയങ്കയുടെ വീട്ടില്‍തന്നെയാവും ഉണ്ടാവുക.

രാഹുലിന്റേത് തീര്‍ത്തും വ്യക്തിപരമായ സന്ദര്‍ശനമാണെന്നും മാര്‍ച്ചില്‍ കൊവിഡ് ലോക്ഡൗണ്‍ പ്രഖ്യാപിച്ചതിന് ശേഷമുള്ള ഈ ബ്രേക്ക് രാഹുലിന് അനുവാര്യമാണെന്നും പാര്‍ട്ടി വൃത്തങ്ങള്‍ അറിയിച്ചു. കൊവിഡ് രൂക്ഷമായതിന് ശേഷം ഇത് ആദ്യമായാണ് രാഹുല്‍ ഷിംലയിലേക്ക് യാത്രതിരിക്കുന്നത്.

Next Story