കൊവിഡ് സാമ്പത്തിക പാക്കേജ്; സര്‍ക്കാറിന്റെ തട്ടിപ്പെന്ന് രാഹുല്‍, പണം ജനങ്ങളുടെ കൈകളിലെത്തിക്കണമെന്ന് ചിദംബരം
കേന്ദ്രധനകാര്യമന്ത്രി നിര്മ്മലാസീതാരാമന് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച കൊവിഡ് സാമ്പത്തിക ഉത്തേജന പാക്കേജിനെതിരെ ശക്തമായ വിമര്‍ശനവുമായി കോണ്‍ഗ്രസ്. കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയും മുന്‍ ധനകാര്യമന്ത്രി പി ചിദംബരവും സാമ്പത്തിക പാക്കേജിനെ രൂക്ഷമായ ഭാഷയിലാണ് വിമര്‍ശിച്ചത്. സര്‍ക്കാരിന്റെ മറ്റൊരു തട്ടിപ്പെന്നാണ് പാക്കേജിനെ രാഹുല്‍ വിശേഷിപ്പിച്ചത്. ‘ഒരു കുടുംബത്തിനും സര്‍ക്കാരിന്റെ സാമ്പത്തിക പാക്കേജ് ചെലവഴിക്കാനാകില്ല’. അവരുടെ ജീവിതത്തിന് ആവശ്യമായ ഭക്ഷണം, മരുന്ന്, കുട്ടികളുടെ പഠന ഫീസ് എന്നിവയ്ക്ക് സാമ്പത്തിക പാക്കേജ് കൊണ്ട് ഒന്നും ചെയ്യാന്‍ കഴിയില്ലെന്ന് രാഹുല്‍ സൂചിപ്പിച്ചു. ‘ഇതൊരു […]
29 Jun 2021 4:30 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

കേന്ദ്രധനകാര്യമന്ത്രി നിര്മ്മലാസീതാരാമന് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച കൊവിഡ് സാമ്പത്തിക ഉത്തേജന പാക്കേജിനെതിരെ ശക്തമായ വിമര്‍ശനവുമായി കോണ്‍ഗ്രസ്. കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയും മുന്‍ ധനകാര്യമന്ത്രി പി ചിദംബരവും സാമ്പത്തിക പാക്കേജിനെ രൂക്ഷമായ ഭാഷയിലാണ് വിമര്‍ശിച്ചത്.
സര്‍ക്കാരിന്റെ മറ്റൊരു തട്ടിപ്പെന്നാണ് പാക്കേജിനെ രാഹുല്‍ വിശേഷിപ്പിച്ചത്. ‘ഒരു കുടുംബത്തിനും സര്‍ക്കാരിന്റെ സാമ്പത്തിക പാക്കേജ് ചെലവഴിക്കാനാകില്ല’. അവരുടെ ജീവിതത്തിന് ആവശ്യമായ ഭക്ഷണം, മരുന്ന്, കുട്ടികളുടെ പഠന ഫീസ് എന്നിവയ്ക്ക് സാമ്പത്തിക പാക്കേജ് കൊണ്ട് ഒന്നും ചെയ്യാന്‍ കഴിയില്ലെന്ന് രാഹുല്‍ സൂചിപ്പിച്ചു. ‘ഇതൊരു പാക്കേജല്ല. മറ്റൊരു തട്ടിപ്പാണ്’, രാഹുല്‍ ഹിന്ദിയിലെഴുതിയ ട്വീറ്റില്‍ അഭിപ്രായപ്പെട്ടു.
മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ ധനകാര്യമന്ത്രിയുമായ പി ചിദംബരവും കേന്ദ്രധനകാര്യമന്ത്രിയുടെ പാക്കേജിനെ വിമര്‍ശിച്ചു. പാക്കേജ് അല്ല ജനങ്ങളുടെ കൈകളില്‍ ആവശ്യമായ പണം എത്തിക്കുകയാണ് വേണ്ടതെന്നാണ് ചിദംബരം ഇതുസംബന്ധിച്ച് പ്രതികരിച്ചത്. കേന്ദ്രധനകാര്യമന്ത്രിയുടെ പ്രഖ്യാപനം തലക്കെട്ടുകളില്‍ ഇടം നേടാന്‍ മാത്രം ഉതകുന്നതാണെന്ന് കോണ്‍ഗ്രസ് കഴിഞ്ഞ ദിവസം തന്നെ വിമര്‍ശിച്ചിരുന്നു.
കൊവിഡ് തളര്‍ത്തിയ സാമ്പത്തിക മേഖലയക്ക് ഉത്തേജനപാക്കേജ് കഴിഞ്ഞ ദിവസമാണ് ധനകാര്യമന്ത്രി നിര്‍മ്മലാ സീതാരാമന് പ്രഖ്യാപിച്ചത്. ചെറുകിട, ഇടത്തരം വ്യസായിക സംരഭങ്ങള്‍, ആരോഗ്യമേഖല, വിനോദ സഞ്ചാര മേഖല എന്നിവയ്ക്ക് ഉത്തേജനം നല്കാന് ലക്ഷ്യമിട്ടാണ് 1.5 ലക്ഷം കോടി രൂപയുടെ പുതിയ സാമ്പത്തിക പാക്കേജ്.