Top

‘നമ്പര്‍ തരൂ…’ രാഹുല്‍ ഗാന്ധി വാക്ക് പാലിച്ചു; ഫവാസിന് സെല്‍ഫി വാട്‌സാപ്പിലെത്തി

തൃത്താല സ്വദേശി ഫവാസ് ഹൃദയത്തില്‍ കാലങ്ങളായി കാത്തുവെച്ചമോഹമായിരുന്നു രാഹുല്‍ഗാന്ധിയുമായുള്ള ഒരു സെല്‍ഫി. വയനാട് സന്ദര്‍ശനത്തിനായി എത്തിയ രാഹുല്‍ഗാന്ധിയെ നേരിട്ട് ഒന്ന് കാണാനും പറ്റുമെങ്കില്‍ ഒരു സെല്ഫിയെടുക്കാനുമാണ് തൃത്താലയില്‍ നിന്നും ഫവാസ് കരിപ്പൂരിലേക്ക് വണ്ടിപിടിച്ചത്. കരിപ്പൂരില്‍ വിമാനമിറങ്ങിയ രാഹുല്‍ ഗാന്ധിയെ കണ്ടതോടെ ഫവാസിന്റെ ആവേശം അണപൊട്ടി. രാഹുല്‍ഗാന്ധി കയറിയ കാറിനുപിന്നാലെ സെല്‍ഫിക്കായി ഓടിയ ഫവാസിനെ സുരക്ഷാഉദ്യോഗസ്ഥര്‍ തടയാന്‍ ശ്രമിച്ചു.വിട്ടുകൊടുക്കാന്‍ തയ്യാറാവാത്ത ഫവാസിന്റെ ആവേശം കണ്ടിട്ടാവണം സെല്‍ഫിക്കായി വാഹനത്തിന്റെ വേഗത കുറച്ചു.ഫവാസ് സെല്ഫിയുമെടുത്തു. നിര്‍ഭാഗ്യവശാല്‍ അതില്‍ രാഹുല്‍ ഗാന്ധിയുടെ മുഖം […]

20 Oct 2020 10:50 AM GMT

‘നമ്പര്‍ തരൂ…’ രാഹുല്‍ ഗാന്ധി വാക്ക് പാലിച്ചു; ഫവാസിന് സെല്‍ഫി വാട്‌സാപ്പിലെത്തി
X

തൃത്താല സ്വദേശി ഫവാസ് ഹൃദയത്തില്‍ കാലങ്ങളായി കാത്തുവെച്ചമോഹമായിരുന്നു രാഹുല്‍ഗാന്ധിയുമായുള്ള ഒരു സെല്‍ഫി. വയനാട് സന്ദര്‍ശനത്തിനായി എത്തിയ രാഹുല്‍ഗാന്ധിയെ നേരിട്ട് ഒന്ന് കാണാനും പറ്റുമെങ്കില്‍ ഒരു സെല്ഫിയെടുക്കാനുമാണ് തൃത്താലയില്‍ നിന്നും ഫവാസ് കരിപ്പൂരിലേക്ക് വണ്ടിപിടിച്ചത്.

കരിപ്പൂരില്‍ വിമാനമിറങ്ങിയ രാഹുല്‍ ഗാന്ധിയെ കണ്ടതോടെ ഫവാസിന്റെ ആവേശം അണപൊട്ടി. രാഹുല്‍ഗാന്ധി കയറിയ കാറിനുപിന്നാലെ സെല്‍ഫിക്കായി ഓടിയ ഫവാസിനെ സുരക്ഷാഉദ്യോഗസ്ഥര്‍ തടയാന്‍ ശ്രമിച്ചു.വിട്ടുകൊടുക്കാന്‍ തയ്യാറാവാത്ത ഫവാസിന്റെ ആവേശം കണ്ടിട്ടാവണം സെല്‍ഫിക്കായി വാഹനത്തിന്റെ വേഗത കുറച്ചു.ഫവാസ് സെല്ഫിയുമെടുത്തു. നിര്‍ഭാഗ്യവശാല്‍ അതില്‍ രാഹുല്‍ ഗാന്ധിയുടെ മുഖം പെട്ടില്ല.

അത് അറിയിച്ചപ്പോള്‍ രാഹുല്‍ ഫാവിസിനോട് പറഞ്ഞു: സെല്‍ഫി ഞാനെടുക്കാം, നമ്പര്‍ തരൂ അയച്ചേക്കാം.

രാഹുല്‍ സ്വന്തം ഫോണില്‍ സെല്‍ഫി എടുത്തെങ്കിലും അത് കിട്ടുമെന്ന് ഒരു പ്രതീക്ഷയും ഫവാസിനുണ്ടായിരുന്നില്ല. ഈ വാഗ്ദാനമൊക്കെ രാഷ്ട്രീയക്കാരുടെ പതിവുശൈലിയല്ലേ എന്നോര്‍ത്ത് ഉറങ്ങാന്‍ കിടന്ന ഫവാസ് രാവിലെ ഉണര്‍ത്തപ്പോള്‍ ശരിക്കും ഞെട്ടി.

രാഹുല്‍ ഗാന്ധിയെടുത്ത ഫോട്ടോ വാട്‌സാപ്പില്‍ വന്നിരിക്കുന്നു. നന്ദി പറഞ്ഞപ്പോള്‍ അതിനും മറുപടികിട്ടി.

ഫവാസ് ഫുള്‍ ഹാപ്പി… കാലങ്ങളായി കാത്തുവെച്ച മോഹം പൂവണിഞ്ഞ സന്തോഷം..

ഫവാസ് ഫേസ്ബുക്കില്‍ പങ്കുവെച്ച സന്തോഷ കുറിപ്പ് ഇങ്ങനെ :-

എന്തുകൊണ്ട് രാഹുല്‍ ഗാന്ധി…? ഇന്നലെ രാഹുല്‍ജി രാവിലെ കോഴിക്കോട് എയര്‍പ്പോട്ടില്‍ വരുന്ന് എന്ന് അറിഞ്ഞ് പ്രിയ സുഹൃത്തുക്കളായ ഫാറൂഖ് സുബ്രമണ്യന്‍ ,അസ്ഹറിനൊപ്പമാണ് ഞാനും അവിടെ എത്തിയത്, ജീവിതത്തിലെ വലിയ ഒരാഗ്രഹമായിരുന്നു അദ്ദേഹത്തിനൊപ്പം ഒരു ഫോട്ടോ എടുക്കുക എന്നത് .രാഹുല്‍ജി യുടെ വണ്ടി നീങ്ങിയപ്പോള്‍ ഞാന്‍ അടുത്തേക്ക് ഓടി ചെന്നു,സുരക്ഷാ ഉദ്യോഗസ്ഥര്‍ മാറ്റാന്‍ ശ്രമിച്ചപ്പോള്‍ രാഹുല്‍ജി എന്നോട് സെല്‍ഫി എടുത്തോളാന്‍ പറഞ്ഞു, പക്ഷേ എന്റെ ഫോണില്‍ ക്ലിയറായി കിട്ടിയില്ല, അങ്ങയോടൊപ്പം ഒരു ഫോട്ടോ എടുക്കുക എന്റെ സ്വപ്നമാണ് എന്ന്ഞാന്‍ അത് അദ്ദേഹത്തോട് പറഞ്ഞപ്പോള്‍ രാഹുല്‍ജിയുടെ ഫോണില്‍ തന്നെ ഫോട്ടോ എടുത്തു. എന്നോട് പറഞ്ഞു നമ്പര്‍ തരാന്‍ ഞാന്‍ നിനക്ക് അയച്ചു തരാം.. എന്നാല്‍ എന്റെ പ്രതീക്ഷ തെറ്റിക്കാതെ ഇന്നു രാവിലെ എന്റെ ഫോണിലേക്ക് ഞാന്‍ കാത്തിരുന്ന രാഹുല്‍ജി എടുത്ത ഫോട്ടോ എത്തി… ഇതില്‍ പരം എന്തു വേണം ,ജീവിതത്തില്‍ ഒരിക്കല്‍ പോലും എന്നെ കണ്ടിട്ടില്ലാത്ത ഒരു സാധാരണ പ്രവര്‍ത്തകനെ പോലും പരിഗണിക്കുന്ന ഇദ്ദേഹം തന്നെയാണ് എന്റെ ലീഡര്‍ ,ഓരോ സാധാരണക്കാരന്റെയും ലീഡര്‍.. Love you #RahulGandhi

Next Story