ഇന്ത്യയുടെ താല്‍പര്യങ്ങളില്‍ വിട്ടുവീഴ്ച്ച ചെയ്യാന്‍ മോദിക്ക് മടിയില്ലെന്ന് രാഹുല്‍ ഗാന്ധി; ‘അത് ചൈനയ്ക്ക് അറിയാം’
തൂത്തുക്കുടി: ഇന്ത്യ- ചൈന അതിര്‍ത്തി വിഷയത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ രൂക്ഷവിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ഇന്ത്യയുടെ താല്‍പര്യങ്ങള്‍ വിട്ടുവീഴ്ച്ച ചെയ്യാന്‍ നരേന്ദ്രമോദി മടിക്കില്ലെന്ന് ചൈനയ്ക്കറിയാമെന്നും രാഹുല്‍ പരിഹസിച്ചു. രാജ്യത്ത് ജനാധിപത്യം നിര്‍ജ്ജീവമായിക്കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. ‘ഇന്ത്യയുടെ താല്‍പര്യങ്ങള്‍ വിട്ടുവീഴ്ച്ച ചെയ്യാന്‍ നരേന്ദ്രമോദിക്ക് മടിയില്ല. അത് ചൈനയ്ക്കും വ്യക്തമായറിയാവുന്ന കാര്യമാണ്’, രാഹുല്‍ പറഞ്ഞു. തൂത്തുക്കുടിയിലെ വിഒസി കോളേജില്‍ സംസാരിക്കവെയാണ് രാഹുല്‍ ഇത്തരത്തിലൊരു വിമര്‍ശനം ഉയര്‍ത്തിയത്. ഇന്ത്യയില്‍ ജനാധിപത്യം നിര്‍ജ്ജീവമായിക്കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ ആറ് വര്‍ഷമായി ഇവിടുത്തെ പ്രാതിനിധ്യ സ്വഭാവവമുള്ള […]

തൂത്തുക്കുടി: ഇന്ത്യ- ചൈന അതിര്‍ത്തി വിഷയത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ രൂക്ഷവിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ഇന്ത്യയുടെ താല്‍പര്യങ്ങള്‍ വിട്ടുവീഴ്ച്ച ചെയ്യാന്‍ നരേന്ദ്രമോദി മടിക്കില്ലെന്ന് ചൈനയ്ക്കറിയാമെന്നും രാഹുല്‍ പരിഹസിച്ചു. രാജ്യത്ത് ജനാധിപത്യം നിര്‍ജ്ജീവമായിക്കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.
‘ഇന്ത്യയുടെ താല്‍പര്യങ്ങള്‍ വിട്ടുവീഴ്ച്ച ചെയ്യാന്‍ നരേന്ദ്രമോദിക്ക് മടിയില്ല. അത് ചൈനയ്ക്കും വ്യക്തമായറിയാവുന്ന കാര്യമാണ്’, രാഹുല്‍ പറഞ്ഞു. തൂത്തുക്കുടിയിലെ വിഒസി കോളേജില്‍ സംസാരിക്കവെയാണ് രാഹുല്‍ ഇത്തരത്തിലൊരു വിമര്‍ശനം ഉയര്‍ത്തിയത്.
ഇന്ത്യയില്‍ ജനാധിപത്യം നിര്‍ജ്ജീവമായിക്കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ ആറ് വര്‍ഷമായി ഇവിടുത്തെ പ്രാതിനിധ്യ സ്വഭാവവമുള്ള സ്ഥാപനങ്ങള്‍ക്കും മാധ്യമ സ്ഥാപനങ്ങള്‍ക്കുമെതിരെ സംഘടിതമായ ആക്രമങ്ങളാണ് നടക്കുന്നതെന്നും രാഹുല്‍ ആരോപിച്ചു. മാത്രമല്ല, ഇതിനെല്ലാം പിന്നില്‍ ആര്‍എസ്എസ് ആണെന്നും അദ്ദേഹം വിമര്‍ശിച്ചു.
ഒറ്റയടിക്ക് നിര്‍ജ്ജീവമാകുന്ന ഒന്നല്ല ജാനാധിപത്യം. അതിനെ പതിയെ ഇല്ലാതാക്കുവാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. പാര്‍ലമെന്റ്, ജുഡീഷ്യറി, പ്രസ്സ് തുടങ്ങിയ സ്ഥാപനങ്ങളുടെ നിലനില്‍പ്പാണ് ഒരു രാജ്യത്തിന്റെ അടിത്തറ. അതിന്റെ സന്തുലിതാവസ്ഥ നഷ്ടപ്പെട്ടാല്‍ ആ രാഷ്ട്രം തന്നെ ഇല്ലാതാവുമെന്നും.
ബിജെപിയുടെ ഇത്തരം കൈയ്യേറ്റ ശ്രമങ്ങളില്‍ നിന്നും രാജ്യത്തെ രക്ഷിക്കേണ്ടത് നമ്മുടെ ഉത്തരവാദിത്തമാണ്. ബിജെപി ഇതര പാര്‍ട്ടികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളിലെ എംഎല്‍എമാരെ മണി പവറും മസില്‍ പവറും ഉപയോഗിച്ച് കയ്യിലെടുക്കാനാണ് ബിജെപി ശ്രമിക്കുന്നത്. നേരത്തെ മധ്യപ്രദേശിലും കഴിഞ്ഞ ദിവസം പുതിച്ചേരിലും കണ്ടത് മണി പവറിന്റെയും മസില്‍ പവറിന്റെയും കളിയാണെന്നും രാഹുല്‍ വിമര്‍ശിച്ചു.