Top

‘ലോകത്തൊരു ശക്തിക്കും ഹത്രാസിലെ ആ കുടുംബത്തെ കാണുന്നതില്‍ നിന്നും ആ വേദന പങ്ക് വെക്കുന്നതില്‍ നിന്നും തടയാന്‍ കഴിയില്ല’; നിലപാട് വ്യക്തമാക്കി രാഹുല്‍ ഗാന്ധി

ഉത്തര്‍പ്രദേശിലെ ഹത്രാസില്‍ ക്രൂരമായി ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ കുടുംബത്തെ സന്ദര്‍ശിക്കുക തന്നെ ചെയ്യുമെന്ന് വ്യക്തമാക്കി കോണ്‍ഗ്രസ് മുന്‍ അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ ട്വീറ്റ്. ലോകത്തൊരു ശക്തിക്കും ഹത്രാസിലെ ആ കുടുംബത്തെ കാണുന്നതില്‍ നിന്നും ആ വേദന പങ്ക് വെക്കുന്നതില്‍ നിന്നും തടയാന്‍ കഴിയില്ലെന്നാണ് ട്വീറ്റ്. ഇന്ന് കുടുംബത്തെ സന്ദര്‍ശിക്കുന്നതിന് വേണ്ടി രാഹുല്‍ ഗാന്ധിയും എംപിമാരുടെ സംഘവും സംസ്ഥാനത്തെത്തുമെന്ന് റിപ്പോര്‍ട്ടുകള്‍ വരവേയാണ് ട്വീറ്റ്. ഇന്ന് ഉച്ചക്ക് ശേഷമാണ് രാഹുല്‍ ഗാന്ധി ഉത്തര്‍പ്രദേശിലെത്തുക. 40 എംപിമാരടങ്ങുന്ന സംഘമാണ് രാഹുലിനോടൊപ്പമുണ്ടാവുക. പെണ്‍കുട്ടിയുടെ […]

2 Oct 2020 11:38 PM GMT

‘ലോകത്തൊരു ശക്തിക്കും ഹത്രാസിലെ ആ കുടുംബത്തെ കാണുന്നതില്‍ നിന്നും ആ വേദന പങ്ക് വെക്കുന്നതില്‍ നിന്നും തടയാന്‍ കഴിയില്ല’; നിലപാട് വ്യക്തമാക്കി രാഹുല്‍ ഗാന്ധി
X

ഉത്തര്‍പ്രദേശിലെ ഹത്രാസില്‍ ക്രൂരമായി ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ കുടുംബത്തെ സന്ദര്‍ശിക്കുക തന്നെ ചെയ്യുമെന്ന് വ്യക്തമാക്കി കോണ്‍ഗ്രസ് മുന്‍ അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ ട്വീറ്റ്. ലോകത്തൊരു ശക്തിക്കും ഹത്രാസിലെ ആ കുടുംബത്തെ കാണുന്നതില്‍ നിന്നും ആ വേദന പങ്ക് വെക്കുന്നതില്‍ നിന്നും തടയാന്‍ കഴിയില്ലെന്നാണ് ട്വീറ്റ്. ഇന്ന് കുടുംബത്തെ സന്ദര്‍ശിക്കുന്നതിന് വേണ്ടി രാഹുല്‍ ഗാന്ധിയും എംപിമാരുടെ സംഘവും സംസ്ഥാനത്തെത്തുമെന്ന് റിപ്പോര്‍ട്ടുകള്‍ വരവേയാണ് ട്വീറ്റ്.

ഇന്ന് ഉച്ചക്ക് ശേഷമാണ് രാഹുല്‍ ഗാന്ധി ഉത്തര്‍പ്രദേശിലെത്തുക.

40 എംപിമാരടങ്ങുന്ന സംഘമാണ് രാഹുലിനോടൊപ്പമുണ്ടാവുക. പെണ്‍കുട്ടിയുടെ കുടുംബത്തെ സന്ദര്‍ശിക്കുന്നതിന് വേണ്ടി വ്യാഴാഴ്ച രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും സംസ്ഥാനത്തെത്തിയെങ്കിലും പൊലീസ് തടയുകയായിരുന്നു.

ഡല്‍ഹി നോയിഡ എക്സ്പ്രസ്സ് വെയില്‍ ഹാത്രസില്‍ നിന്നും 142 കിലോമീറ്റര്‍ അകലെ ഗ്രെയ്റ്റര്‍ നോയിഡയില്‍ കോണ്‍ഗ്രസ് നേതാക്കളുടെ വാഹനം പോലീസ് തടയുകയായിരുന്നു. ഇതോടെ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ മുദ്രാവാക്യങ്ങള്‍ മുഴക്കി ഇരുവരും പ്രവര്‍ത്തകര്‍ക്ക് ഇടയിലേക്കിറങ്ങി. പിന്നീട് കാല്‍നടയായി മാര്‍ച്ചുചെയ്ത രാഹുല്‍ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും പോലീസ് തടയുകയും കസ്റ്റഡിയില്‍ എടുക്കുകയുമായിരുന്നു.

Next Story