Top

‘ഇടതുപക്ഷത്തോട് വിയോജിപ്പുണ്ട്, വെറുപ്പില്ല’; സഹോദരന്‍മാരെന്ന് രാഹുല്‍ ഗാന്ധി

ഇടതുപക്ഷത്തോട് രാഷ്ട്രീയ വിയോജിപ്പുണ്ടെങ്കിലും വെറുക്കാനാവില്ലെന്ന് കോണ്‍ഗ്രസ് എംപി രാഹുല്‍ ഗാന്ധി. വയനാട്ടില്‍ യുഡിഎഫ് പ്രചരണത്തിനിടെയിലാണ് രാഹുലിന്റെ പ്രസ്താവന. ‘ ഇടതുപക്ഷത്തോട് വിയോജിപ്പുണ്ട്. പക്ഷെ വെറുക്കാനാവില്ല. അവരെല്ലാം സഹോദരീ സഹോദരന്‍മാരാണ്,’ രാഹുല്‍ ഗാന്ധി പറഞ്ഞു. ഇടതുപക്ഷവുമായുള്ള രാഷ്ട്രീയ ചര്‍ച്ചകള്‍ തുടരമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. രാഹുല്‍ ഗാന്ധിക്കു നേരെ സിപിഐഎം പിന്തുണയോടു കൂടി ലോക്‌സഭയിലെത്തിയ മുന്‍ എംപി ജോയ്‌സ് ജോര്‍ജ് അധിക്ഷേപ പരാമര്‍ശം നടത്തിയത് കേരളത്തില്‍ വലിയ വിവാദമാവുകയും ജോയ്‌സ് ജോര്‍ജ് മാപ്പുപറയുകയും ചെയ്തതിനും പിന്നാലെയാണ് രാഹുലിന്റെ പ്രതികരണം. […]

1 April 2021 1:45 AM GMT

‘ഇടതുപക്ഷത്തോട് വിയോജിപ്പുണ്ട്, വെറുപ്പില്ല’; സഹോദരന്‍മാരെന്ന് രാഹുല്‍ ഗാന്ധി
X

ഇടതുപക്ഷത്തോട് രാഷ്ട്രീയ വിയോജിപ്പുണ്ടെങ്കിലും വെറുക്കാനാവില്ലെന്ന് കോണ്‍ഗ്രസ് എംപി രാഹുല്‍ ഗാന്ധി. വയനാട്ടില്‍ യുഡിഎഫ് പ്രചരണത്തിനിടെയിലാണ് രാഹുലിന്റെ പ്രസ്താവന. ‘ ഇടതുപക്ഷത്തോട് വിയോജിപ്പുണ്ട്. പക്ഷെ വെറുക്കാനാവില്ല. അവരെല്ലാം സഹോദരീ സഹോദരന്‍മാരാണ്,’ രാഹുല്‍ ഗാന്ധി പറഞ്ഞു. ഇടതുപക്ഷവുമായുള്ള രാഷ്ട്രീയ ചര്‍ച്ചകള്‍ തുടരമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

രാഹുല്‍ ഗാന്ധിക്കു നേരെ സിപിഐഎം പിന്തുണയോടു കൂടി ലോക്‌സഭയിലെത്തിയ മുന്‍ എംപി ജോയ്‌സ് ജോര്‍ജ് അധിക്ഷേപ പരാമര്‍ശം നടത്തിയത് കേരളത്തില്‍ വലിയ വിവാദമാവുകയും ജോയ്‌സ് ജോര്‍ജ് മാപ്പുപറയുകയും ചെയ്തതിനും പിന്നാലെയാണ് രാഹുലിന്റെ പ്രതികരണം.

ഇടതുസര്‍ക്കാരിന് അവസരം കിട്ടിയിട്ടും വയനാട്ടിലെ പ്രശ്‌നങ്ങള്‍ പരിഹരിച്ചില്ലെന്ന് രാഹുല്‍ ഗാന്ധി ആരോപിച്ചു. ആശയപരമായ പോരാട്ടങ്ങള്‍ക്കപ്പുറം വയനാടിന്റെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള തെരഞ്ഞെടുപ്പായി ഈ സമയത്തെ കാണണമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. വയനാട് മണ്ഡലത്തിലൂടെയുള്ള രാഹുലിന്റെ റോഡ് ഷോയും പുരോഗമിക്കുകയാണ്. കല്‍പ്പറ്റയിലും തിരുവമ്പാടിയിലും രാഹുല്‍ വിവിധ പരിപാടികള്‍ നടത്തി വരികയാണ്.

Next Story