‘ഭാരത് മാതയുടേതായി കൃഷി മാത്രമേ ഇനി അവശേഷിക്കുന്നുള്ളൂ’; വയനാട്ടില്‍ ട്രാക്ടര്‍ റാലിയുമായി രാഹുല്‍ ഗാന്ധി -ചിത്രങ്ങള്‍ കാണാം
കല്‍പറ്റ: സമരം ചെയ്യുന്ന കര്‍ഷകര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് തന്റെ ലോക്‌സഭാ മണ്ഡലമായ വയനാട്ടില്‍ ട്രാക്ടര്‍ റാലിയുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. റാലിക്കൊടുവില്‍ നടത്തിയ പ്രസംഗത്തില്‍ കേന്ദ്രസര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനങ്ങളാണ് രാഹുല്‍ ഉന്നയിച്ചത്. ഭാരത് മാതയുടേതായി കൃഷി എന്ന വ്യവസായം മാത്രമേ അവശേഷിക്കുന്നുള്ളൂ എന്നും കാര്‍ഷിക നിയമങ്ങളില്‍നിന്നും പിന്മാറാന്‍ കേന്ദ്രസര്‍ക്കാരിനുമേല്‍ ജനങ്ങള്‍ സമ്മര്‍ദ്ദം ചെലുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ദശലക്ഷക്കണക്കിന് ഇന്ത്യക്കാരുടെ ഉപജീവന മാര്‍ഗ്ഗമായ കൃഷിയെ അവരില്‍നിന്നും തട്ടിയെടുത്ത് തന്റെ രണ്ട് സുഹൃത്തുക്കള്‍ക്ക് സൗജന്യമായി നല്‍കാനാണ ്പ്രധാനമന്ത്രിയുടെ ശ്രമം. […]

കല്‍പറ്റ: സമരം ചെയ്യുന്ന കര്‍ഷകര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് തന്റെ ലോക്‌സഭാ മണ്ഡലമായ വയനാട്ടില്‍ ട്രാക്ടര്‍ റാലിയുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. റാലിക്കൊടുവില്‍ നടത്തിയ പ്രസംഗത്തില്‍ കേന്ദ്രസര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനങ്ങളാണ് രാഹുല്‍ ഉന്നയിച്ചത്. ഭാരത് മാതയുടേതായി കൃഷി എന്ന വ്യവസായം മാത്രമേ അവശേഷിക്കുന്നുള്ളൂ എന്നും കാര്‍ഷിക നിയമങ്ങളില്‍നിന്നും പിന്മാറാന്‍ കേന്ദ്രസര്‍ക്കാരിനുമേല്‍ ജനങ്ങള്‍ സമ്മര്‍ദ്ദം ചെലുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ദശലക്ഷക്കണക്കിന് ഇന്ത്യക്കാരുടെ ഉപജീവന മാര്‍ഗ്ഗമായ കൃഷിയെ അവരില്‍നിന്നും തട്ടിയെടുത്ത് തന്റെ രണ്ട് സുഹൃത്തുക്കള്‍ക്ക് സൗജന്യമായി നല്‍കാനാണ ്പ്രധാനമന്ത്രിയുടെ ശ്രമം. കാര്‍ഷിക നിയമങ്ങള്‍ പ്രാവര്‍ത്തികമായാല്‍ കോര്‍പറേറ്റുകള്‍ തീരുമാനിക്കുന്ന ചെറിയ വിലയ്ക്ക് കാര്‍ഷികോല്‍പ്പന്നങ്ങള്‍ വില്‍ക്കേണ്ട അവസ്ഥയുണ്ടാവുമെന്നും രാഹുല്‍ ഗാന്ധി വിശദീകരിച്ചു.
ഇന്ത്യയിലെ കര്‍ഷകരുടെ വേദന ലോകം മുഴുവനുമുള്ളവര്‍ കാണുന്നു. പക്ഷേ, കേന്ദ്രസര്‍ക്കാരിന് മാത്രം അത് കാണാനാവുന്നിവല്ല. കര്‍ഷകരുടെ പ്രശ്‌നങ്ങളെക്കുറിച്ച് പ്രശസ്ത പോപ് താരങ്ങള്‍വരെ പ്രതികരിച്ചു. പക്ഷേ, ഇന്ത്യയിലെ സര്‍ക്കാരിന് മാത്രം അതിലൊന്നും യാതൊരു താല്‍പര്യവുമില്ല’, രാഹുല്‍ പറഞ്ഞു.
മാണ്ടാട് മുതല്‍ മുട്ടില്‍ വരെയായിരുന്നു രാഹുല്‍ ഗാന്ധിയുടെ ട്രാക്ടര്‍ റാലി. റാലിയിലുടനീളം രാഹുല്‍ തന്നെയാണ് ട്രാക്ടര്‍ ഓടിച്ചത്. കെസി വേണുഗോപാല്‍ എംപി റാലിയില്‍ പങ്കെടുത്തു. എഴുപതോളം ട്രാക്ടറുകളാണ് റാലിയില്‍ അണിനിരന്നത്.