‘കര്‍ഷകര്‍ ഭൂമി വില്ക്കാന് നിര്‍ബന്ധിതരായാല്‍ ഈ ട്രാക്ടര്‍ ഞാന്‍ പാര്‍ലമെന്റിലേക്ക് കയറ്റും’; താക്കീത് നല്കി രാഹുല്‍ഗാന്ധി
കാര്‍ഷിക ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധം പുരോഗമിക്കുന്നതിനിടെ ദില്ലിയിലൂടെ പാര്‍ലമെന്റിലേക്ക് ട്രാക്ടര്‍ ഓടിച്ച് പ്രതിഷേധവുമായി കോണ്‍ഗ്രസ് എംപി രാഹുല്‍ ഗാന്ധി. ഇന്ന് രാവിലെയാണ് രാഹുല്‍ ഗാന്ധി എഐസിസി ആസ്ഥാനത്ത് നിന്നും ട്രാക്ടര്‍ ഓടിച്ച് പാര്‍ലമെന്റിലേക്ക് എത്തിയത്. എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലും അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു. അപ്രതീക്ഷിതമായിട്ടായിരുന്നു രാഹുലിന്റെ നീക്കങ്ങള്‍. അതിനാല്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കും ഇത്തരമൊരു നീക്കത്തെക്കുറിച്ച് യാതൊരു സൂചനയുമുണ്ടായിരുന്നില്ല. യെദ്യൂരപ്പ പുറത്തേക്ക്; പൊട്ടികരഞ്ഞുകൊണ്ട് രാജി ‘കേന്ദ്രസര്‍ക്കാര്‍ കര്‍ഷക ശബ്ദം അടിച്ചമര്‍ത്തുന്നു. പാര്‍ലമെന്റില്‍ അത് ചര്‍ച്ചക്കെടുക്കുന്നില്ല. ഈ കരി […]
26 July 2021 1:40 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

കാര്‍ഷിക ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധം പുരോഗമിക്കുന്നതിനിടെ ദില്ലിയിലൂടെ പാര്‍ലമെന്റിലേക്ക് ട്രാക്ടര്‍ ഓടിച്ച് പ്രതിഷേധവുമായി കോണ്‍ഗ്രസ് എംപി രാഹുല്‍ ഗാന്ധി. ഇന്ന് രാവിലെയാണ് രാഹുല്‍ ഗാന്ധി എഐസിസി ആസ്ഥാനത്ത് നിന്നും ട്രാക്ടര്‍ ഓടിച്ച് പാര്‍ലമെന്റിലേക്ക് എത്തിയത്. എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലും അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു.
അപ്രതീക്ഷിതമായിട്ടായിരുന്നു രാഹുലിന്റെ നീക്കങ്ങള്‍. അതിനാല്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കും ഇത്തരമൊരു നീക്കത്തെക്കുറിച്ച് യാതൊരു സൂചനയുമുണ്ടായിരുന്നില്ല.
യെദ്യൂരപ്പ പുറത്തേക്ക്; പൊട്ടികരഞ്ഞുകൊണ്ട് രാജി
‘കേന്ദ്രസര്‍ക്കാര്‍ കര്‍ഷക ശബ്ദം അടിച്ചമര്‍ത്തുന്നു. പാര്‍ലമെന്റില്‍ അത് ചര്‍ച്ചക്കെടുക്കുന്നില്ല. ഈ കരി നിയമങ്ങള്‍ പിന്‍വലിക്കണം. ഇത് വന്‍കിട വ്യവസാസികളെ പിന്തുണക്കുന്നതിന് വേണ്ടിയാണെന്ന് ഈ രാജ്യമെമ്പാടുമുള്ള എല്ലാവരും അറിയാം.’ എന്നുമാണ് രാഹുല്‍ ഗാന്ധി പ്രതികരിച്ചത്.
കേന്ദ്രസര്‍ക്കാരിന്റെ കണ്ണില്‍ കര്‍ഷകരെല്ലാം സന്തുഷ്ടരാണെന്നും പ്രതിഷേധിക്കുന്ന വിഭാഗം തീവ്രവാദികളാമെന്നും രാഹുല്‍ കൂട്ടിചേര്‍ത്തു. കര്‍ഷകര്‍ അവരുടെ ഭൂമി വില്ക്കാന് നിര്‍ബന്ധിതരാവുകയാണെങ്കില്‍ ഈ ട്രാക്ടര്‍ താന്‍ പാര്‍ലമെന്റിന്റെ ഉള്ളിലേക്ക് ഓടിക്കുമെന്നും രാഹുല്‍ ഗാന്ധി താക്കീത് നല്കി.
എന്നാല്‍ ഇതെല്ലാം രാഹുല്‍ ഗാന്ധിയുടെ രാഷ്ട്രീയ നീക്കങ്ങളാണെന്നു പറഞ്ഞാണ് ബിജെപി പ്രതിരോധം.