‘രാമന്‍ സത്യമാണ്, അദ്ദേഹത്തിന്റെ പേരില്‍ ചതി പാടില്ല’; അയോധ്യ ഭൂമി ഇടപാടില്‍ രാഹുല്‍ ഗാന്ധി
രാമക്ഷേത്ര നിര്‍മ്മാണത്തിന് ഭൂമി വാങ്ങിയതുമായി നില്‍ക്കുന്ന ആരോപണങ്ങളില്‍ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ശ്രീരാമന്‍ സത്യമാണെന്നും രാമന്റെ പേരില്‍ ചതി ചെയ്യാന്‍ പാടില്ലെന്നും രാഹുല്‍ ഫേസ്ബുക്കിലൂടെ പ്രതികരിച്ചു. സ്വകാര്യ വ്യക്തിയില്‍ നിന്നും രണ്ട് റിയല്‍ എസ്റ്റേറ്റ് ഡീലര്‍മാര്‍ രണ്ട് കോടിക്ക് വാങ്ങിയ സ്ഥലം നിമിഷങ്ങള്‍ക്കകം ട്രസ്റ്റിന് 18.5 കോടി രൂപക്ക് മറിച്ചുവിറ്റുവെന്നാണ് ആരോപണം. ‘ശ്രീരാമന്‍ ന്യായമാണ്. സത്യമാണ്, ധര്‍മ്മമാണ്. അദ്ദേഹത്തിന്റെ പേരില്‍ ചതി നടത്തരുത്.’ രാഹുലിന്റെ പ്രതികരണം. ഭൂമി വാങ്ങിയതുമായി ബന്ധപ്പെട്ട് ഇതിനകം വലിയ […]
14 Jun 2021 6:08 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

രാമക്ഷേത്ര നിര്‍മ്മാണത്തിന് ഭൂമി വാങ്ങിയതുമായി നില്‍ക്കുന്ന ആരോപണങ്ങളില്‍ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ശ്രീരാമന്‍ സത്യമാണെന്നും രാമന്റെ പേരില്‍ ചതി ചെയ്യാന്‍ പാടില്ലെന്നും രാഹുല്‍ ഫേസ്ബുക്കിലൂടെ പ്രതികരിച്ചു. സ്വകാര്യ വ്യക്തിയില്‍ നിന്നും രണ്ട് റിയല്‍ എസ്റ്റേറ്റ് ഡീലര്‍മാര്‍ രണ്ട് കോടിക്ക് വാങ്ങിയ സ്ഥലം നിമിഷങ്ങള്‍ക്കകം ട്രസ്റ്റിന് 18.5 കോടി രൂപക്ക് മറിച്ചുവിറ്റുവെന്നാണ് ആരോപണം.
‘ശ്രീരാമന്‍ ന്യായമാണ്. സത്യമാണ്, ധര്‍മ്മമാണ്. അദ്ദേഹത്തിന്റെ പേരില്‍ ചതി നടത്തരുത്.’ രാഹുലിന്റെ പ്രതികരണം.
ഭൂമി വാങ്ങിയതുമായി ബന്ധപ്പെട്ട് ഇതിനകം വലിയ പ്രതിഷേധം ഉയരുന്നുണ്ട്. ചില പ്രദേശിക ബിജെപി നേതാക്കളുടേയും ട്രസ്റ്റ് ഭാരവാഹികളുടേയും അറിവോടെയാണ് തട്ടിപ്പ് നടന്നതെന്നാണ് മുന്‍ സമാജ്‌വാദി പാര്‍ട്ടി എംഎല്‍എയും ഉത്തര്‍പ്രദേശ് മന്ത്രിയുമായി പവന്‍ പാണ്ഡെയുടെ ആരോപണം.
സംഭവത്തെ പരിഹസിച്ച് മുന്‍ എംഎല്‍എ വിടി ബല്‍റാമും രംഗത്തെത്തിയിരുന്നു. അയോധ്യരാമക്ഷേത്രത്തിനായി ഭൂമി വാങ്ങി ഭഗവാനന്റെ പേരില്‍ കള്ളപ്പണ ഇടപാട് നടത്തിയവര്‍ക്ക് കൊടകര കുഴല്‍പണക്കേസൊക്കെ എന്ത് എന്ന ചോദ്യമാണ് വിടി ഉയര്‍ത്തിയത്.
വിടി ബല്‍റാമിന്റെ പ്രതികരണം-
അയോധ്യയില്‍ 5.8 കോടിയോളം ന്യായവില വരുന്ന സുമാര്‍ 3 എക്കര്‍ സ്ഥലം ഒരു ദിവസം വൈകീട്ട് 7.10 ന് സ്ഥലമുടമകളില്‍ നിന്ന് വെറും 2 കോടി രൂപക്ക് ചില റിയല്‍ എസ്റ്റേറ്റ് ഏജന്റുമാര്‍ വാങ്ങുന്നു.
വെറും 5 മിനിറ്റിനുള്ളില്‍, അതായത് 7.15 ന് ഇതേ സ്ഥലം 18.5 കോടി രൂപക്ക് റിയല്‍ എസ്റ്റേറ്റുകാര്‍ രാം ജന്മഭൂമി തീര്‍ത്ഥ് ക്ഷേത്ര ട്രസ്റ്റിന് മറിച്ചു വില്‍ക്കുന്നു. ഉടന്‍ തന്നെ 17 കോടി രൂപ ഞഠഏട വഴി കൈപ്പറ്റുന്നു. രണ്ട് ഇടപാടിനും സാക്ഷികള്‍ ഒരേ ആള്‍ക്കാര്‍ തന്നെ. രാമജന്മഭൂമി ട്രസ്റ്റിലെ അംഗം അനില്‍ മിശ്രയും അയോധ്യയിലെ ബിജെപിക്കാരനായ മേയര്‍ റിഷികേശ് ഉപാധ്യായയും. ട്രസ്റ്റിന്റെ ജനറല്‍ സെക്രട്ടറി കൂടിയായ വിശ്വഹിന്ദു പരിഷത്തിന്റെ അഖിലേന്ത്യാ വൈസ് പ്രസിഡണ്ട് ചമ്പത് റായിയുടെ കാര്‍മ്മികത്ത്വത്തിലാണ് മൊത്തം ഡീലുകള്‍.
ഭഗവാന്‍ രാമന്റെ പേരില്‍പ്പോലും സാമ്പത്തികത്തട്ടിപ്പും കള്ളപ്പണ ഇടപാടും നടത്താന്‍ മടിയില്ലാത്തവര്‍ക്ക് കൊടകര കുഴലൊക്കെ എന്ത്!