കൊവിഡ് വാക്സിനില്‍ നരേന്ദ്രമോദിയോട് ചോദ്യങ്ങളുമായി രാഹുല്‍ ഗാന്ധി;’മുഴുവന്‍ ഇന്ത്യക്കാരിലേക്കും വാക്സിന് എപ്പോള്‍’
ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ്-19 വാക്സിന്റെ ഉല്‍പ്പാദനവും വിതരണവും സംബന്ധിച്ച വിഷയത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയോട് ചോദ്യങ്ങളുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. നാല് ചോദ്യങ്ങളാണ് രാഹുല്‍ ഗാന്ധി ഉയര്‍ത്തിയിരിക്കുന്നത്. 1)കൊവിഡ് വാക്സിനുകളില്‍ കേന്ദ്രസര്‍ക്കാര്‍ ഏത് തെരഞ്ഞെടുക്കും? എന്തുകൊണ്ട്? 2)ആര്‍ക്കൊക്കെയാണ് ആദ്യഘത്തില്‍ വാക്സിന് ലഭ്യമാവുക?, അതിന്റെ വിതരണ മാനദണ്ഡം എന്താണ്? 3)സൗജന്യവാക്സിനേഷന് ഉറപ്പ് വരുത്തുന്നതിനായി പിഎംകെയര്‍ ഫണ്ട് ഉപയോഗപ്പെടുത്തുമോ? 4)എന്നാണ് മുഴുവന്‍ ഇന്ത്യക്കാര്‍ക്കും വാക്സിന് ലഭിക്കുക? തുടങ്ങിയ ചോദ്യങ്ങളാണ് രാഹുല്‍ ഉയര്‍ത്തിയിരിക്കുന്നത്. രാജ്യത്ത് കൊവിഡ്-19 വാക്സിന് സംവരണത്തിനും വിതരണത്തിനുമായി കേന്ദ്രസര്‍ക്കാര്‍ […]

ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ്-19 വാക്സിന്റെ ഉല്‍പ്പാദനവും വിതരണവും സംബന്ധിച്ച വിഷയത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയോട് ചോദ്യങ്ങളുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. നാല് ചോദ്യങ്ങളാണ് രാഹുല്‍ ഗാന്ധി ഉയര്‍ത്തിയിരിക്കുന്നത്.
1)കൊവിഡ് വാക്സിനുകളില്‍ കേന്ദ്രസര്‍ക്കാര്‍ ഏത് തെരഞ്ഞെടുക്കും? എന്തുകൊണ്ട്?
2)ആര്‍ക്കൊക്കെയാണ് ആദ്യഘത്തില്‍ വാക്സിന് ലഭ്യമാവുക?, അതിന്റെ വിതരണ മാനദണ്ഡം എന്താണ്?
3)സൗജന്യവാക്സിനേഷന് ഉറപ്പ് വരുത്തുന്നതിനായി പിഎംകെയര്‍ ഫണ്ട് ഉപയോഗപ്പെടുത്തുമോ?
4)എന്നാണ് മുഴുവന്‍ ഇന്ത്യക്കാര്‍ക്കും വാക്സിന് ലഭിക്കുക? തുടങ്ങിയ ചോദ്യങ്ങളാണ് രാഹുല്‍ ഉയര്‍ത്തിയിരിക്കുന്നത്.
രാജ്യത്ത് കൊവിഡ്-19 വാക്സിന് സംവരണത്തിനും വിതരണത്തിനുമായി കേന്ദ്രസര്‍ക്കാര്‍ മൊബൈല്‍ അപ്ലിക്കേഷന്‍ തയ്യാറാക്കി വരികയാണ്.കൊവിഡ് വാക്സിന് സംഭരണം, വിതരണം, ആളുകളിലേക്ക് എത്തിക്കുക തുടങ്ങിയ വിവരങ്ങള്‍ ഈ അപ്ലിക്കേഷന്‍ വഴി ഏകോപിപ്പിക്കുമെന്നായിരുന്നു കേന്ദ്രസര്‍ക്കാര്‍ അറിയിച്ചത്. കൊവിന്‍ എന്നാവും ഇതിന്റെ പേര്. ഇതിന് പിന്നാലെയാണ് ചേദ്യങ്ങളുയര്ത്തി രാഹുല്‍ രംഗത്തെത്തുന്നത്.
അപ്ലിക്കേഷന്‍ വഴി കൊവിഡ് വാക്സിന് വിതരണം കാര്യക്ഷമമാക്കാനും ആളുകളിലേക്ക് എത്തിക്കാന്‍ കഴിയുമെന്നുമായിരുന്നു കേന്ദ്രസര്‍ക്കാര്‍ കണക്ക്കൂട്ടല്‍.
- TAGS:
- corona virus
- Rahul Gandhi