സ്ത്രീ സംവരണത്തെക്കുറിച്ചുള്ള കാഴ്ചപ്പാടെന്താണെന്ന് ചോദ്യം; പുരുഷന്മാര് തിങ്ങിനിറഞ്ഞ സദസ്സിനെ നോക്കി രാഹുല്‍ ഗാന്ധിയുടെ മറുപടി, വൈറല്‍
തൂത്തുക്കുടി: സ്ത്രീ സംവരണത്തെക്കുറിച്ചുള്ള ചോദ്യത്തിന് പുരുഷന്മാര് നിറഞ്ഞ വേദിയെ നോക്കി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി പറഞ്ഞ മറുപടി വൈറലാവുന്നു. തൂത്തുക്കുടിയിലെ വിഒസി കോളെജില്‍ അഭിഭാഷകരുമായി നടത്തിയ സംവാദത്തിലെ ചോദ്യത്തിനായിരുന്നു രാഹുലിന്റെ മറുപടി. പാര്‍ലമെന്റിലെയും നിയമസഭകളിലെയും വനിതാ സംവരണത്തെക്കുറിച്ചുള്ള അഭിപ്രായം എന്താണ് എന്നായിരുന്നു അഭിഭാഷകരില്‍ ഒരാളുടെ ചോദ്യം. ഇതിന് രാഹുലിന്റെ മറുപടി ഇങ്ങനെ, ‘എന്റെ കാഴ്ചപ്പാട് ഈ മുറിയില്‍ത്തന്നെ പ്രതിഫലിക്കുന്നുണ്ട്. സൂക്ഷ്മമായി ഞാന്‍ നോക്കുമ്പോള്‍ ഒന്നോ രണ്ടോ മൂന്നോ പേരെ മാത്രം കാണാന്‍ കഴിയുന്നുള്ളു. സൂക്ഷ്മമായി നോക്കിയാല്‍ […]

തൂത്തുക്കുടി: സ്ത്രീ സംവരണത്തെക്കുറിച്ചുള്ള ചോദ്യത്തിന് പുരുഷന്മാര് നിറഞ്ഞ വേദിയെ നോക്കി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി പറഞ്ഞ മറുപടി വൈറലാവുന്നു. തൂത്തുക്കുടിയിലെ വിഒസി കോളെജില്‍ അഭിഭാഷകരുമായി നടത്തിയ സംവാദത്തിലെ ചോദ്യത്തിനായിരുന്നു രാഹുലിന്റെ മറുപടി.
പാര്‍ലമെന്റിലെയും നിയമസഭകളിലെയും വനിതാ സംവരണത്തെക്കുറിച്ചുള്ള അഭിപ്രായം എന്താണ് എന്നായിരുന്നു അഭിഭാഷകരില്‍ ഒരാളുടെ ചോദ്യം. ഇതിന് രാഹുലിന്റെ മറുപടി ഇങ്ങനെ, ‘എന്റെ കാഴ്ചപ്പാട് ഈ മുറിയില്‍ത്തന്നെ പ്രതിഫലിക്കുന്നുണ്ട്. സൂക്ഷ്മമായി ഞാന്‍ നോക്കുമ്പോള്‍ ഒന്നോ രണ്ടോ മൂന്നോ പേരെ മാത്രം കാണാന്‍ കഴിയുന്നുള്ളു. സൂക്ഷ്മമായി നോക്കിയാല്‍ മാത്രമേ സ്ത്രീകളെ കാണാന്‍ കഴിയുന്നുള്ളു. രാജ്യത്തെ എല്ലാ സ്ഥാപനങ്ങളിലും സ്ത്രീകള്‍ക്ക് കൂടുതല്‍ അവസരങ്ങള്‍ നല്‍കണം. ഞാന്‍ പൂര്‍ണമായും വനിതാ സംവരണത്തിനൊപ്പമാണ്. നിയമസംവിധാനത്തിലും കൂടുതല്‍ കൂടുതല്‍ സ്ത്രീകള്‍ ഉണ്ടാവണമെന്നാണ് എന്റെ ആഗ്രഹം. പാര്‍ലമെന്റിലും നിയമസഭകളിലും സ്ത്രീ സംവരണത്തിന് വേണ്ടി ഞാന്‍ തീര്‍ച്ചയായും നിലകൊള്ളും’.
തൂത്തുക്കുടിയില്‍ രാഹുല്‍ ഗാന്ധിയുമായുള്ള സംവാദത്തില്‍ ഭൂരിഭാഗവും പുരുഷ അഭിഭാഷകരായിരുന്നു. വിരലിലെണ്ണാവുന്ന സ്ത്രീകള്‍ മാത്രമായിരുന്നു സദസില്‍ ഉണ്ടായിരുന്നത്. പുരുഷന്മാര് നിറഞ്ഞ ഹാളിലേക്ക് നോക്കിയായിരുന്നു രാഹുലിന്റെ മറുപടിയും. രാഹുലിന്റെ മറുപടി ഇതിനോടകം തന്നെ വൈറലായിക്കഴിഞ്ഞു. നിരവധിപ്പേരാണ് വീഡിയോയുടെ പ്രസക്തഭാഗം സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചിരിക്കുന്നത്.