‘എന്ത് ചിന്തിക്കുന്നുവെന്നതിന്റെ പേരില്‍ അറസ്റ്റ് ചെയ്യപ്പെടുന്നു’; ദിശ രവിയുടെ അറസ്റ്റില്‍ രാഹുല്‍ ഗാന്ധി
പുതുച്ചേരി: രാജ്യത്ത് എന്ത് ചിന്തിക്കുന്നുവെന്നതിന്റെ പേരില്‍ ആളുകളെ അറസ്റ്റ് ചെയ്യപ്പെടുന്നുവെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. പുതുച്ചേരിയിലെ ഭാരതീദാസന്‍ വനിതാ കോളേജിലെ വിദ്യാര്‍ത്ഥികളുമായി സംസാരിക്കുകയായിരുന്നു രാഹുല്‍ ഗാന്ധി. ആളുകളെ സംസാരിക്കാനനുവദിക്കാതെ രാജ്യത്തിന്റെ സ്വഭാവത്തെ നശിപ്പിക്കുകയാണെന്ന് ക്ലൈമറ്റ് ആക്ടിവിസ്റ്റ് ദിശ രവിയുടെ അറസ്റ്റില്‍ രാഹുല്‍ ഗാന്ധി പറഞ്ഞു. ഇക്കാര്യം പറഞ്ഞതിന് താന്‍ ചിലപ്പോള്‍ അറസ്റ്റിലായേക്കാം. നിങ്ങള്‍ രാജ്യത്തെ കണ്ടില്ലെന്ന് നടിക്കുകയും ജനങ്ങളെ വിരട്ടുകയും ആളുകളെ സംസാരിക്കാന്‍ അനുവദിക്കാതിരിക്കുകയും ചെയ്യുകയാണ്. നിങ്ങള്‍ രാജ്യത്തിന്റെ സ്വഭാവത്തെ നശിപ്പിക്കുകയാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. […]

പുതുച്ചേരി: രാജ്യത്ത് എന്ത് ചിന്തിക്കുന്നുവെന്നതിന്റെ പേരില്‍ ആളുകളെ അറസ്റ്റ് ചെയ്യപ്പെടുന്നുവെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. പുതുച്ചേരിയിലെ ഭാരതീദാസന്‍ വനിതാ കോളേജിലെ വിദ്യാര്‍ത്ഥികളുമായി സംസാരിക്കുകയായിരുന്നു രാഹുല്‍ ഗാന്ധി.
ആളുകളെ സംസാരിക്കാനനുവദിക്കാതെ രാജ്യത്തിന്റെ സ്വഭാവത്തെ നശിപ്പിക്കുകയാണെന്ന് ക്ലൈമറ്റ് ആക്ടിവിസ്റ്റ് ദിശ രവിയുടെ അറസ്റ്റില്‍ രാഹുല്‍ ഗാന്ധി പറഞ്ഞു. ഇക്കാര്യം പറഞ്ഞതിന് താന്‍ ചിലപ്പോള്‍ അറസ്റ്റിലായേക്കാം. നിങ്ങള്‍ രാജ്യത്തെ കണ്ടില്ലെന്ന് നടിക്കുകയും ജനങ്ങളെ വിരട്ടുകയും ആളുകളെ സംസാരിക്കാന്‍ അനുവദിക്കാതിരിക്കുകയും ചെയ്യുകയാണ്. നിങ്ങള്‍ രാജ്യത്തിന്റെ സ്വഭാവത്തെ നശിപ്പിക്കുകയാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.
ദിശാ രവിക്കെതിരെ കടുത്ത ആരോപണമാണ് ഡല്‍ഹി പൊലീസ് കോടതിയില്‍ ഉന്നയിച്ചിട്ടുള്ളത്. ദിശയെ ഖലിസ്ഥാന്‍ തീവ്രവാദികള്‍ സ്വാധീനിച്ചെന്നും ഖലിസ്ഥാന്‍ ബന്ധമുള്ള പോയറ്റിക് ജസ്റ്റിസ് ഫൗണ്ടേഷനുമായി യുവതി സഹകരിച്ചിരുന്നെന്നും ഡല്‍ഹി പൊലീസ് പറഞ്ഞു. ഖലിസ്ഥാന്‍ ഗ്രൂപ്പിനെ രാജ്യത്ത് സജീവമാക്കാന്‍ ദിശ ശ്രമിച്ചിരുന്നെന്നും ഡല്‍ഹി പൊലീസ് ആരോപിച്ചു.
കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞദിവസം അറസ്റ്റിലായ ദിശാ രവിയെ പട്യാല കോടതി അഞ്ച് ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ്. കര്‍ഷക സമരത്തിന് പിന്തുണ നല്‍കാന്‍ ആഹ്വാനം ചെയ്തു കൊണ്ട് പുറത്തു വന്ന ടൂള്‍ കിറ്റിന്റെ നിര്‍മാതാക്കള്‍ക്കെതിരെ രാജ്യദ്രോഹം, ക്രിമിനല്‍ ഗൂഢാലോചന, വിദ്വേഷം വളര്‍ത്തല്‍ എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് ഡല്‍ഹി പൊലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.
അതേസമയം, ടൂള്‍കിറ്റ് ഉണ്ടാക്കിയത് താനല്ലെന്നും രണ്ടുവരി എഡിറ്റ് ചെയ്യുക മാത്രമാണ് ചെയ്തതെന്നും ദിഷ പട്യാല കോടതിയെ അറിയിച്ചു. കര്‍ഷകപ്രക്ഷോഭത്തെ പിന്തുണയ്ക്കുക മാത്രമായിരുന്നു തന്റെ ലക്ഷ്യമെന്നും ദിഷ രവി പറഞ്ഞു.
- TAGS:
- Disha Ravi
- Rahul Gandhi