‘പ്രാദേശിക വിഷയങ്ങളില്‍ രാഹുല്‍ ഗാന്ധി അഭിപ്രായം പറയേണ്ട’, അതിനിവിടെ ഞങ്ങളുണ്ടെന്ന് രമേശ് ചെന്നിത്തല
തിരുവനന്തപുരം: കേരളത്തിലെ പ്രാദേശിക വിഷയങ്ങളില്‍ രാഹുല്‍ ഗാന്ധി അഭിപ്രായം പറയേണ്ടതില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അത്തരം കാര്യങ്ങള്‍ക്ക് ഇവിടെ ആളുണ്ടെന്നും ചെന്നിത്തല പറഞ്ഞു. സംസ്ഥാനത്തെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനത്തെ രാഹുല്‍ ഗാന്ധി അഭിനന്ദിച്ചില്ലേ എന്ന മാധ്യമങ്ങളുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അ്ദ്ദേഹം. ‘രാഹുല്‍ ഗാന്ധിയെ പോലൊരു നേതാവ് ഇവിടെ വന്നിട്ട്, അദ്ദേഹം പ്രാദേശിക വിഷയങ്ങളിലൊക്കെ ഇടപെട്ട് സംസാരിക്കുന്നത് ശരിയല്ലായെന്നുള്ള അഭിപ്രായമാണ് എനിക്കുമുള്ളത്. അദ്ദേഹം അത് അങ്ങനെ പറഞ്ഞാല്‍ മതി. ഞങ്ങള്‍ ഒക്കെ ഇവിടുണ്ടല്ലോ കാര്യങ്ങള്‍ പറയാന്‍. അദ്ദേഹം […]

തിരുവനന്തപുരം: കേരളത്തിലെ പ്രാദേശിക വിഷയങ്ങളില്‍ രാഹുല്‍ ഗാന്ധി അഭിപ്രായം പറയേണ്ടതില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അത്തരം കാര്യങ്ങള്‍ക്ക് ഇവിടെ ആളുണ്ടെന്നും ചെന്നിത്തല പറഞ്ഞു. സംസ്ഥാനത്തെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനത്തെ രാഹുല്‍ ഗാന്ധി അഭിനന്ദിച്ചില്ലേ എന്ന മാധ്യമങ്ങളുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അ്ദ്ദേഹം.
‘രാഹുല്‍ ഗാന്ധിയെ പോലൊരു നേതാവ് ഇവിടെ വന്നിട്ട്, അദ്ദേഹം പ്രാദേശിക വിഷയങ്ങളിലൊക്കെ ഇടപെട്ട് സംസാരിക്കുന്നത് ശരിയല്ലായെന്നുള്ള അഭിപ്രായമാണ് എനിക്കുമുള്ളത്. അദ്ദേഹം അത് അങ്ങനെ പറഞ്ഞാല്‍ മതി. ഞങ്ങള്‍ ഒക്കെ ഇവിടുണ്ടല്ലോ കാര്യങ്ങള്‍ പറയാന്‍. അദ്ദേഹം പറയുമ്പോള്‍, അദ്ദേഹം ആ നിലയില്‍നിന്നു കൊണ്ട് പറഞ്ഞാല്‍ മതി. അതാണ് ഞങ്ങളുടെയും അഭിപ്രായം. ഈ ബ്ലെയിം ഗെയിം നടത്തരുത് എന്ന് രാഹുല്‍ ഗാന്ധി പറഞ്ഞതില്‍ എല്ലാം ഉണ്ട്’, ചെന്നിത്തല പറഞ്ഞു.
കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ പരസ്പരം പഴിചാരുകയാണെന്നാണ് രാഹുല്‍ പറഞ്ഞതെന്നും ചെന്നിത്തല വിശദീകരിച്ചു.
കൊവിഡ് പ്രതിരോധത്തില്‍ കേരളത്തിനെതിരായ കേന്ദ്ര ആരോഗ്യമന്ത്രി ഡോ ഹര്‍ഷവര്‍ധന്റെ പ്രസ്താവന നിര്‍ഭാഗ്യകരമാണെന്നായിരുന്നു വയനാട് സന്ദര്‍ശനത്തിനിടെ രാഹുല്‍ ഗാന്ധി പറഞ്ഞത്. രാജ്യം ഒറ്റക്കെട്ടായി പോകേണ്ട സമയത്ത് ഇത്തരം വിമര്‍ശനം ഉയര്‍ത്തുന്നത് ശരിയല്ലെന്നും രാഹുല്‍ വ്യക്തമാക്കി. പുതിയ കര്‍ഷക നിയമങ്ങള്‍ രാജ്യത്തിന് എതിരാണ്. കര്‍ഷകരുടെ ജീവിതത്തെ ഇത് ദുരിതപൂര്‍ണമാക്കുമെന്നും രാഹുല്‍ പറഞ്ഞിരുന്നു.
സ്വപനയുടെ ക്രിമിനല്‍ പശ്ചാത്തലം മുഖ്യമന്ത്രിക്ക് അറിയാമായിരുന്നോ എന്ന് വ്യക്തമാക്കണം. പുറത്ത് വരുന്ന മൊഴികളെ കുറിച്ച് മുഖ്യമന്ത്രി പ്രതികരിക്കണമെന്നും രമേശ് ആവശ്യപ്പെട്ടു.