ലോക്‌സഭയില്‍ കോണ്‍ഗ്രസിനെ നയിക്കാന്‍ രാഹുല്‍?
ലോക്‌സഭയിലെ കോണ്‍ഗ്രസ് കക്ഷിനേതാവായി രാഹുല്‍ ഗാന്ധി തെരഞ്ഞെടുക്കപ്പെട്ടേക്കും. അധീര്‍ രഞ്ജന്‍ ചൗധരിയ്ക്ക് പകരക്കാരനായി രാഹുല്‍ ഗാന്ധി എത്തിച്ചേരുമെന്ന് കോണ്‍ഗ്രസുമായി ബന്ധപ്പെട്ട ചില കേന്ദ്രങ്ങള്‍ സൂചന നല്കിയെന്നാണ് ദേശീയമാധ്യമങ്ങളിലെ റിപ്പോര്‍ട്ട്. അതേസമയം, രാഹുല്‍ ലോക്‌സഭാ പദവി ഏറ്റെടുക്കില്ലെന്ന് ചില പാര്‍ട്ടി കേന്ദ്രങ്ങള്‍ വ്യക്തമാക്കുമ്പോള്‍ തന്നെ മുതിര്‍ന്ന പാര്‍ട്ടി നേതാവ് രാഹുലിന്റെ കടന്നുവരവ് പ്രതീക്ഷയ്ക്കുന്നുണ്ടെന്ന് പേരു വെളിപ്പെടുത്താതെ അറിയിച്ചു. ലോക്‌സഭയിലെ വര്‍ഷകാല സമ്മേളനത്തില്‍ കേന്ദ്രസര്‍ക്കാരിനെതിരെ ശക്തമായ ആരോപണങ്ങള്‍ പ്രതിപക്ഷത്തിന് ആയുധമായി ഇതിനകം ലഭിച്ചു കഴിഞ്ഞു. റഫേല്‍ ഇടപാടില്‍ ഫ്രഞ്ച് സര്‍ക്കാരിന്റെ […]
14 July 2021 5:50 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ലോക്‌സഭയിലെ കോണ്‍ഗ്രസ് കക്ഷിനേതാവായി രാഹുല്‍ ഗാന്ധി തെരഞ്ഞെടുക്കപ്പെട്ടേക്കും. അധീര്‍ രഞ്ജന്‍ ചൗധരിയ്ക്ക് പകരക്കാരനായി രാഹുല്‍ ഗാന്ധി എത്തിച്ചേരുമെന്ന് കോണ്‍ഗ്രസുമായി ബന്ധപ്പെട്ട ചില കേന്ദ്രങ്ങള്‍ സൂചന നല്കിയെന്നാണ് ദേശീയമാധ്യമങ്ങളിലെ റിപ്പോര്‍ട്ട്.
അതേസമയം, രാഹുല്‍ ലോക്‌സഭാ പദവി ഏറ്റെടുക്കില്ലെന്ന് ചില പാര്‍ട്ടി കേന്ദ്രങ്ങള്‍ വ്യക്തമാക്കുമ്പോള്‍ തന്നെ മുതിര്‍ന്ന പാര്‍ട്ടി നേതാവ് രാഹുലിന്റെ കടന്നുവരവ് പ്രതീക്ഷയ്ക്കുന്നുണ്ടെന്ന് പേരു വെളിപ്പെടുത്താതെ അറിയിച്ചു.
ലോക്‌സഭയിലെ വര്‍ഷകാല സമ്മേളനത്തില്‍ കേന്ദ്രസര്‍ക്കാരിനെതിരെ ശക്തമായ ആരോപണങ്ങള്‍ പ്രതിപക്ഷത്തിന് ആയുധമായി ഇതിനകം ലഭിച്ചു കഴിഞ്ഞു. റഫേല്‍ ഇടപാടില്‍ ഫ്രഞ്ച് സര്‍ക്കാരിന്റെ ജുഡീഷ്യല്‍ അന്വേഷണം, കൊവിഡ് രണ്ടാംതരംഗം നേരിടുന്നതില്‍ സര്‍ക്കരിന്റെ പരാജയം. വര്‍ദ്ധിച്ചുവരുന്ന പെട്രോളിയം ഡീസല്‍ വിലകള്‍, പണപ്പെരുപ്പം, കൊവിഡിനെ തുടര്‍ന്നുള്ള തൊഴില്‍ നഷ്ടം തുടങ്ങി പ്രധാനപ്പെട്ട ഒരു പിടി ആരോപണങ്ങള്‍ തന്നെ കേന്ദ്ര സര്‍ക്കാരിനെതിരെ ഉയര്‍ത്താന്‍ പ്രതിപക്ഷത്തിന് സാധിക്കും.
അത്തരം ഒരു സാഹചര്യത്തില്‍ ലോക്‌സഭയിലെ പ്രതിപക്ഷ സ്ഥാനം ഏറ്റെടുക്കുന്നത് രാഹുലിന് ഏറെ ഗുണം ചെയ്യുമെന്ന് വിലയിരുത്തലുണ്ട്. ഇക്കാര്യങ്ങളിലെല്ലാം പ്രതിപക്ഷത്തെ ഒന്നിച്ച് നിര്‍ത്തിയാല്‍ അത് രാഹുലിന്റെ രാഷ്ട്രീയ ഭാവിയ്ക്ക് ഏറെ ഗുണചെയ്യും. മോദിക്കെതിരെ രാഹുലിനെ ഉയര്‍ത്തിക്കാണിക്കാനും അതിലൂടെ കഴിയുമെന്ന് കണക്കുകൂട്ടലുണ്ട്. അതുവഴി കോണ്‍ഗ്രസ് പ്രസിഡന്റ് സ്ഥാനം രാഹുലിന് സ്വീകരിക്കുകയും ചെയ്യാമെന്നും കോണ്‍ഗ്രസ് വിലയിരുത്തുന്നു.
” രാഹുലിന് ഇത് വലിയ ഒരവസരമാണ്. പ്രധാനമന്ത്രി മോദിയ്‌ക്കെതിരെ സ്ഥാനം ഉറപ്പിക്കാന്‍ രാഹുലിന് ഇതിലൂടെ കഴിയും. വര്‍ഷകാലസമ്മേളനത്തില്‍ സര്‍ക്കാരില്‍ കടുത്ത സമ്മര്‍ദ്ദം ചെലുത്തപ്പെട്ടാല്‍ രാഹുലിന് അത് നേട്ടമാകും. പാര്‍ട്ടി അധ്യക്ഷപദവിയിലേക്ക് കൂടുതല്‍ സ്വീകാര്യമായ തിരിച്ചുവരവും അതിലൂടെ നടത്താമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പേരുവെളിപ്പെടുത്താതെ ഇന്ത്യാ ടുഡെയോട് അഭിപ്രായപ്പെട്ടു. ഇതിലൂടെ ബി ജെ പിയ്‌ക്കെതിരെ പ്രധാന വെല്ലുവിളി ഉയര്‍ത്തുന്ന കക്ഷിയെന്ന സ്ഥാനവും കോണ്‍ഗ്രസിന് ലഭിക്കും.
നേരത്തെ അധീര്‍ രഞ്ജന്‍ ചൗധരി കോണ്‍ഗ്രസ് ലോക്‌സഭാ കക്ഷി നേതാവായിരിക്കെ പ്രതിപക്ഷകക്ഷികളുടെ യോഗം വിളിക്കാന്‍ പോലും തയ്യാറായിരുന്നില്ല. തൃണമൂല്‍ കോണ്‍ഗ്രസിനോടും മമതാ ബാനര്‍ജിയോടും ചൗധരിയ്ക്കുള്ള വിരോധം മാത്രമായിരുന്നു അത്തരം പ്രതിപക്ഷ ഐക്യനീക്കങ്ങള്‍ പലപ്പോഴും തടയപ്പെടാന്‍ കാരണമായത്. അതേ സമയം മനീഷ് തിവാരി, ശശി തരൂര്‍, ഗൗരവ് ഗംഗോയി എന്നിവരുടെ പേരുകളും ഇപ്പോള്‍ സജീവ പരിഗണനയില്‍ കോണ്‍ഗ്രസില്‍ ഉയരുന്നുണ്ട്.
മനീഷ് തിവാരിയ്ക്ക് ഹിന്ദി, ഇംഗ്ലീഷ് ഭാഷകളിലുള്ള പ്രാവിണ്യം ലോകസ്ഭയില്‍ ഗുണം ചെയ്യുമെന്നും വിലയിരുത്തലുണ്ട്. എന്നാല്‍ തിവാരിയും തരൂരും നേരത്തെ നേതൃത്വത്തിനെതിരെ കത്തെഴുതിയ 23മുതിര്‍ന്ന നേതാക്കളുടെ പട്ടികയില്‍ ഉള്‍പ്പെടുന്നുണ്ടെന്നത് വസ്തുതയാണ്. ലോകസഭയില്‍ വര്‍ഷകാല സമ്മേളനത്തില്‍ കോണ്‍ഗ്രസ്സിനെ നയിക്കാന്‍ രാഹുല്‍ എത്തിച്ചേരുമോ എന്നതാണ് ഏവരും കാത്തിരിക്കുന്നത്.