യുവമുഖങ്ങളില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിച്ചത് തെറ്റായി പോയെന്ന് രാഹുല്‍ ഗാന്ധി; ശൈലിയില്‍ മാറ്റം വരുത്താനോ രാഹുല്‍ ഒരുങ്ങുന്നത്?
ന്യൂദല്‍ഹി: താന്‍ ഇത് വരെ പിന്തുടര്ന്ന് വന്നിരുന്ന രാഷ്ട്രീയ ശൈലിയില്‍ മാറ്റം വരുത്തിയേക്കും എന്ന സൂചന നല്കി കോണ്‍ഗ്രസ് മുന്‍ ദേശീയ അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. യുവമുഖങ്ങളില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിച്ചത് തെറ്റായി പോയെന്ന് തിങ്കളാഴ്ച യൂത്ത് കോണ്‍ഗ്രസ് ദേശീയ ക്യാമ്പില്‍ രാഹുല്‍ ഗാന്ധി പറഞ്ഞിരുന്നു. രാഷ്ട്രീയത്തില്‍ വിശ്വാസ്യതയും സത്യസന്ധതയും ഉണ്ടാവേണ്ടതിന്റെയും പാര്‍ട്ടി പ്രത്യയശാസ്ത്രത്തോടുള്ള കൂറിന്റെ പ്രാധാന്യത്തെ കുറിച്ചും യൂത്ത് കോണ്‍ഗ്രസ് നേതാക്കളോട് രാഹുല്‍ ഗാന്ധി കൂടുതല്‍ സംസാരിച്ചിരുന്നു. ഹൃദയത്തില്‍ കോണ്ഗ്രസുള്ളവരാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞിരുന്നു. ക്യാമ്പിലെ […]

ന്യൂദല്‍ഹി: താന്‍ ഇത് വരെ പിന്തുടര്ന്ന് വന്നിരുന്ന രാഷ്ട്രീയ ശൈലിയില്‍ മാറ്റം വരുത്തിയേക്കും എന്ന സൂചന നല്കി കോണ്‍ഗ്രസ് മുന്‍ ദേശീയ അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. യുവമുഖങ്ങളില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിച്ചത് തെറ്റായി പോയെന്ന് തിങ്കളാഴ്ച യൂത്ത് കോണ്‍ഗ്രസ് ദേശീയ ക്യാമ്പില്‍ രാഹുല്‍ ഗാന്ധി പറഞ്ഞിരുന്നു.
രാഷ്ട്രീയത്തില്‍ വിശ്വാസ്യതയും സത്യസന്ധതയും ഉണ്ടാവേണ്ടതിന്റെയും പാര്‍ട്ടി പ്രത്യയശാസ്ത്രത്തോടുള്ള കൂറിന്റെ പ്രാധാന്യത്തെ കുറിച്ചും യൂത്ത് കോണ്‍ഗ്രസ് നേതാക്കളോട് രാഹുല്‍ ഗാന്ധി കൂടുതല്‍ സംസാരിച്ചിരുന്നു. ഹൃദയത്തില്‍ കോണ്ഗ്രസുള്ളവരാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞിരുന്നു.
ക്യാമ്പിലെ രാഹുല്‍ ഗാന്ധിയുടെ വാക്കുകള്‍ അദ്ദേഹം ജൂണില്‍ കോണ്‍ഗ്രസ് അദ്ധ്യക്ഷ സ്ഥാനത്തേക്ക് മടങ്ങി വരുന്നതിന്റെ സൂചനയാണെന്നാണ് പാര്‍ട്ടി നേതാക്കള്‍ കരുതുന്നത്. കോണ്‍ഗ്രസിനോട് അതിശക്തമായ രീതിയില്‍ കൂറുള്ളവരായിരിക്കും തന്റെ കോര്‍ കമ്മറ്റി അംഗങ്ങളെന്ന് സന്ദേശം കൂടിയാണ് രാഹുല്‍ നല്‍കുന്നതെന്ന് ഇവര്‍ കരുതുന്നു.
2004ലാണ് രാഹുല്‍ ഗാന്ധി രാഷ്ട്രീയ പ്രവേശനം നടത്തുന്നത്. അന്ന് മുതല്‍ പാര്‍ട്ടിയിലെ പ്രധാന സ്ഥാനങ്ങളും മന്ത്രിസഭ സ്ഥാനങ്ങളും യുവജനങ്ങള്‍ക്ക് നല്കുന്നു എന്നതാണ് രാഹുല്‍ ഗാന്ധിയുടെ ഒരു സവിശേഷതയായി പറഞ്ഞിരുന്നത്. ആ സമീപനത്തില്‍ മാറ്റം വരുത്തി പാര്‍ട്ടിയോട് കൂറുള്ള നേതാക്കളെ പ്രായ വ്യത്യാസമില്ലാതെ നേതൃസ്ഥാനത്തേക്ക് കൊണ്ടുവരാന്‍ രാഹുല്‍ ഗാന്ധി തയ്യാറായേക്കും എ്ന്നാണ് ഇപ്പോള്‍ മനസ്സിലാവുന്നത്.