Top

തദ്ദേശ തെരഞ്ഞെടുപ്പിലെ ഇടത് സ്ഥാനാര്‍ത്ഥി നിര്‍ണയം നോക്കൂ എന്ന് രാഹുല്‍ ഗാന്ധി; ഉമ്മന്‍ ചാണ്ടിയിലും തരൂരിലും വിശദീകരണം

ന്യൂഡല്‍ഹി: ഗ്രൂപ്പ് അടിസ്ഥാനത്തില്‍ സ്ഥാനാര്‍ത്ഥികളെ നിശ്ചയിക്കേണ്ടെന്ന് കോണ്‍ഗ്രസിന് രാഹുല്‍ ഗാന്ധിയുടെ കര്‍ശന നിര്‍ദ്ദേശം. സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ മേല്‍നോട്ട സമിതിക്ക് പങ്കുണ്ടാവില്ല. ഉമ്മന്‍ ചാണ്ടിക്ക് നേതൃത്വം നല്‍കിയത് ആലോചിച്ചെടുത്ത തീരുമാനമാണെന്നും രാഹുല്‍ ഗാന്ധി സംസ്ഥാന നേതാക്കളുമായി നടത്തിയ ചര്‍ച്ചയില്‍ വ്യക്തമാക്കി. സ്ഥാനാര്‍ത്ഥി നിര്‍ണയത്തെ സംബന്ധിച്ചുള്ള നിബന്ധനകളാണ് പ്രധാനമന്ത്രി പ്രധാനമായും മുന്നോട്ടുവെച്ചതെന്നാണ് വിവരം. തദ്ദേശ തെരഞ്ഞെടുപ്പിലെ തിരിച്ചടി ചൂണ്ടിക്കാട്ടിയാണ് രാഹുല്‍ നിര്‍ദ്ദേശങ്ങള്‍ നല്‍കിയത്. തദ്ദേശ തെരഞ്ഞെടുപ്പിലെ പരാജയത്തിന്റെ ടകാരണം പാര്‍ട്ടി വിശദമായി ചര്‍ച്ച ചെയ്യുകയാണ്. തിരുത്തല്‍ നടപടികളാണ് സംസ്ഥാനത്ത് വേണ്ടത് […]

19 Jan 2021 6:46 AM GMT

തദ്ദേശ തെരഞ്ഞെടുപ്പിലെ ഇടത് സ്ഥാനാര്‍ത്ഥി നിര്‍ണയം നോക്കൂ എന്ന് രാഹുല്‍ ഗാന്ധി; ഉമ്മന്‍ ചാണ്ടിയിലും തരൂരിലും വിശദീകരണം
X

ന്യൂഡല്‍ഹി: ഗ്രൂപ്പ് അടിസ്ഥാനത്തില്‍ സ്ഥാനാര്‍ത്ഥികളെ നിശ്ചയിക്കേണ്ടെന്ന് കോണ്‍ഗ്രസിന് രാഹുല്‍ ഗാന്ധിയുടെ കര്‍ശന നിര്‍ദ്ദേശം. സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ മേല്‍നോട്ട സമിതിക്ക് പങ്കുണ്ടാവില്ല. ഉമ്മന്‍ ചാണ്ടിക്ക് നേതൃത്വം നല്‍കിയത് ആലോചിച്ചെടുത്ത തീരുമാനമാണെന്നും രാഹുല്‍ ഗാന്ധി സംസ്ഥാന നേതാക്കളുമായി നടത്തിയ ചര്‍ച്ചയില്‍ വ്യക്തമാക്കി.

സ്ഥാനാര്‍ത്ഥി നിര്‍ണയത്തെ സംബന്ധിച്ചുള്ള നിബന്ധനകളാണ് പ്രധാനമന്ത്രി പ്രധാനമായും മുന്നോട്ടുവെച്ചതെന്നാണ് വിവരം. തദ്ദേശ തെരഞ്ഞെടുപ്പിലെ തിരിച്ചടി ചൂണ്ടിക്കാട്ടിയാണ് രാഹുല്‍ നിര്‍ദ്ദേശങ്ങള്‍ നല്‍കിയത്. തദ്ദേശ തെരഞ്ഞെടുപ്പിലെ പരാജയത്തിന്റെ ടകാരണം പാര്‍ട്ടി വിശദമായി ചര്‍ച്ച ചെയ്യുകയാണ്. തിരുത്തല്‍ നടപടികളാണ് സംസ്ഥാനത്ത് വേണ്ടത് എന്നാണ് രാഹുലിന്റെ നിര്‍ദ്ദേശം.

എല്ലാക്കാലത്തും താന്‍ ആവര്‍ത്തിക്കുന്നത് പുതുമുഖങ്ങളെ കൊണ്ടുവരണം എന്നതാണ്. സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ ഗ്രൂപ്പ് അടിസ്ഥാനത്തിലുള്ള തീരുമാനങ്ങള്‍ പാടില്ല. എല്ലാവര്‍ക്കും അവരവരുടെ കൂടെ നില്‍ക്കുന്നവരെ സ്ഥാനാര്‍ത്ഥികളാക്കണം എന്ന താല്‍പര്യമുണ്ടാകാം. ഇത് മാറ്റിവെച്ച് പാര്‍ട്ടിക്ക് താല്‍പര്യമുള്ളതും വിജയ സാധ്യതയുള്ളതുമായ നേതാക്കളെ കൊണ്ടുവരണം എന്നാണ് രാഹുല്‍ ഗാന്ധി നിര്‍ദ്ദേശിച്ചത്.

തദ്ദേശ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് നടത്തിയ സ്ഥാനാര്‍ത്ഥി നിര്‍ണയം അവര്‍ക്ക് ഗുണം ചെയ്തത് രാഹുല്‍ ഗാന്ധി ചൂണ്ടിക്കാട്ടി.

ഉമ്മന്‍ ചാണ്ടിയെ നേതൃത്വത്തിലേക്ക് കൊണ്ടുവരാനുള്ള തീരുമാനം ആലോചിച്ചുറച്ച തീരുമാനമാണെന്നും ഹൈക്കമാന്‍ഡ് വിശദീകരിച്ചു. ഉമ്മന്‍ ചാണ്ടി ഒരു ഉപാധിയും മുന്നോട്ടുവെച്ചിരുന്നില്ല. കമ്മറ്റി ചെയര്‍മാന്‍ പദവി എന്നതുകൊണ്ട് മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെന്ന് അര്‍ത്ഥമില്ല. മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഡല്‍ഹിയില്‍നിന്ന് ആരെയും പരിഗണിക്കുന്നില്ല. സംസ്ഥാന നേതൃത്വത്തിലേക്ക് ആരും പോകില്ലെന്നും ഹൈക്കമാന്‍ഡ് വിശദീകരിക്കുന്നു.

പുതിയ തലമുറയിലും സ്വതന്ത്ര നിലപാട് എടുക്കുന്നതിലും ന്യൂനപക്ഷങ്ങളിലുമുള്ള സ്വാധീനമാണ് ശശി തരൂരിനെക്കൂടി നേതൃനിരയില്‍ ഉള്‍പ്പെടുത്താനുള്ള പ്രധാന കാരണം. ചില മാനദണ്ഡങ്ങള്‍ ഉപയോഗിച്ചാണ് സമിതി അംഗങ്ങളെ നിശ്ചയിച്ചത്. എന്നാല്‍ ശശി തരൂരിനായി ഈ മാനദണ്ഡങ്ങളില്‍ ഇളവ് നല്‍കാന്‍ ഹൈക്കമാന്‍ഡ് തീരുമാനിച്ചു.

രൂപീകരിച്ചിരിക്കുന്ന മേല്‍നോട്ട സമിതിക്ക് സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ യാതൊരു പങ്കുമുണ്ടാവില്ല. സ്ഥാനാര്‍ത്ഥി നിര്‍ണയത്തിന് മറ്റൊരു സമിതി രൂപീകരിക്കും. തെരഞ്ഞെടുപ്പ് സമിതിയുടെ അധ്യക്ഷന്‍ കെപിസിസി അധ്യക്ഷനായിരിക്കും. അതുകൊണ്ട് മുല്ലപ്പള്ളി രാമചന്ദ്രന്റെ നേതൃത്വത്തിലായിരിക്കും സമിതി രൂപീകരിക്കുകയെന്നും ഹൈക്കമാന്‍ഡ് തീരുമാനം.

Next Story