ജെല്ലിക്കെട്ട് കണ്ട് രാഹുല്‍ മടങ്ങി; തമിഴ് ജനതയ്ക്ക് രണ്ടു ഉറപ്പുകള്‍
ചെന്നൈ: രാജ്യത്തെ കര്‍ഷകരെ നശിപ്പിക്കാന്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ ഗൂഢാലോചന നടത്തുകയാണെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. മധുരയില്‍ ജെല്ലിക്കെട്ട് കണ്ടശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു രാഹുല്‍. രണ്ടോ മൂന്നോ സുഹൃത്തുക്കള്‍ക്ക് പ്രയോജനം ലഭിക്കാന്‍ വേണ്ടിയാണ് മോദി കര്‍ഷകരെ നശിപ്പിക്കാന്‍ ശ്രമിക്കുന്നത്. കര്‍ഷക സമരത്തില്‍ അഭിമാനിക്കുന്നു. പഞ്ചാബിലെ യാത്രയില്‍ കാര്‍ഷിക പ്രശ്നങ്ങള്‍ ഉന്നയിക്കും. കര്‍ഷകരുടെ ആവശ്യങ്ങള്‍ സര്‍ക്കാരിന് അംഗീകരിക്കേണ്ടി വരുമെന്നും രാഹുല്‍ പറഞ്ഞു. ജെല്ലിക്കെട്ടും തമിഴ്ഭാഷയും സംരക്ഷിക്കാന്‍ താന്‍ ഒപ്പമുണ്ടാകുമെന്ന് തമിഴ്ജനതയ്ക്ക് ഉറപ്പ് നല്കിയ ശേഷമാണ് രാഹുല്‍ മടങ്ങിയത്. […]

ചെന്നൈ: രാജ്യത്തെ കര്‍ഷകരെ നശിപ്പിക്കാന്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ ഗൂഢാലോചന നടത്തുകയാണെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. മധുരയില്‍ ജെല്ലിക്കെട്ട് കണ്ടശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു രാഹുല്‍.
രണ്ടോ മൂന്നോ സുഹൃത്തുക്കള്‍ക്ക് പ്രയോജനം ലഭിക്കാന്‍ വേണ്ടിയാണ് മോദി കര്‍ഷകരെ നശിപ്പിക്കാന്‍ ശ്രമിക്കുന്നത്. കര്‍ഷക സമരത്തില്‍ അഭിമാനിക്കുന്നു. പഞ്ചാബിലെ യാത്രയില്‍ കാര്‍ഷിക പ്രശ്നങ്ങള്‍ ഉന്നയിക്കും. കര്‍ഷകരുടെ ആവശ്യങ്ങള്‍ സര്‍ക്കാരിന് അംഗീകരിക്കേണ്ടി വരുമെന്നും രാഹുല്‍ പറഞ്ഞു.
ജെല്ലിക്കെട്ടും തമിഴ്ഭാഷയും സംരക്ഷിക്കാന്‍ താന്‍ ഒപ്പമുണ്ടാകുമെന്ന് തമിഴ്ജനതയ്ക്ക് ഉറപ്പ് നല്കിയ ശേഷമാണ് രാഹുല്‍ മടങ്ങിയത്. ”തമിഴ്നാടിന്റെ ചരിത്രം, സംസ്കാരം, ഭാഷ എന്നിവ സംരക്ഷിക്കേണ്ടത് എന്റെ ചുമതലയാണ്. തമിഴ് സംസ്കാരവും ചരിത്രവും നേരിട്ട് കാണാന്‍ സാധിച്ചത് വളരെ നല്ല അനുഭവമാണ്. ജെല്ലിക്കെട്ട് കാളകളും കാണികളും വളരെ സുരക്ഷിതമായിരിക്കാനുള്ള എല്ലാ നടപടികളും സംഘാടകര്‍ കൈക്കൊള്ളുന്നുണ്ട്. തമിഴ്ജനതയെയും ഭാഷയെയും ഒതുക്കി നിര്‍ത്താമെന്ന് കരുതുന്നവര്‍ക്ക് മറുപടി നല്കാന് കൂടിയാണ് ഞാന്‍ ഇവിടെ എത്തിയത്.” ഇനിയും തമിഴ്നാട്ടില്‍ വരുമെന്നും ജനങ്ങളെയും സംസ്കാരത്തെയും കൂടുതല്‍ പഠിക്കുമെന്നും രാഹുല്‍ പറഞ്ഞു.
മധുരയിലെ ജനങ്ങളുടെ പൊങ്കല്‍ ആഘോഷങ്ങളിലും രാഹുല്‍ ഗാന്ധി പങ്കാളിയായി. കുട്ടികള്‍ക്കും സ്ത്രീകള്ക്കുമൊപ്പമിരുന്ന് ഭക്ഷണം കഴിക്കുന്ന രാഹുലിന്റെ വീഡിയോയും സോഷ്യല്‍മീഡിയയില്‍ വൈറലാവുകയാണ്. തമിഴ്നാടിന് രാഹുലിന്റെ വണക്കം എന്ന ഹാഷ്ടാഗിലാണ് ചിത്രങ്ങള്‍ വൈറലാകുന്നത്.