Top

രാഹുലിന്റെ പ്രസംഗത്തിനിടയില്‍ ബാങ്ക് വിളി; ബെല്‍റാം തൊട്ടുവിളിച്ചു; പ്രസംഗം നിന്നു

പാലക്കാട് മുതല്‍ തൃത്താല വരെ രാഹുല്‍ നടത്തിയ റോഡ് ഷോ പ്രവര്‍ത്തകര്‍ക്ക് ആവേശമായി.

26 March 2021 11:44 AM GMT

രാഹുലിന്റെ പ്രസംഗത്തിനിടയില്‍ ബാങ്ക് വിളി; ബെല്‍റാം തൊട്ടുവിളിച്ചു; പ്രസംഗം നിന്നു
X

തൃത്താലയില്‍ വിടി ബെല്‍റാമിന്റെ പ്രചരണവേളയ്ക്കിടെ പള്ളിയില്‍ നിന്ന് ബാങ്ക് വിളി കേട്ടപ്പോള്‍ പ്രഭാഷണം നിര്‍ത്തി രാഹുല്‍ ഗാന്ധി. പള്ളിയില്‍ നിന്ന് ബാങ്ക് വിളി കേട്ടപ്പോള്‍ പരിഭാഷകന്‍ കൂടിയായ ബല്‍റാം രാഹുലിനെ തൊട്ടുവിളിക്കുകയും രാഹുല്‍ പ്രഭാഷണം ഉടനടി നിര്‍ത്തിവെയ്ക്കുകയുമായിരുന്നു. ബാങ്ക് കഴിഞ്ഞ ശേഷമാണ് പിന്നീട് രാഹുല്‍ പ്രഭാഷണം തുടര്‍ന്നത്.

കേരളത്തിലെ തൊഴില്‍ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുമെന്ന് രാഹുല്‍ വാക്കുനല്‍കി. ചെറുപ്പക്കാര്‍ക്ക് തൊഴില്‍ നല്‍കുക എന്നതാണ് കേരളം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി. ആറുമാസത്തിനുള്ളില്‍ യുവാക്കള്‍ക്ക് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ തങ്ങള്‍ക്കാകുമെന്നും കോണ്‍ഗ്രസിന്റെ 55 ശതമാനം സ്ഥാനാര്‍ഥികളും യുവാക്കളാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. ഇതിന്റെ പ്രതിനിധിയാണ് വിടി ബെല്‍റാമെന്നും രാഹുല്‍ ഗാന്ധി കൂട്ടിച്ചേര്‍ത്തു.

കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളെ രാഹുല്‍ തൃത്താലയിലെ പ്രചരണവേദിയില്‍വെച്ച് അതിരൂക്ഷമായാണ് വിമര്‍ശിച്ചത്. സമ്പദ്ഘടന തകര്‍ന്നിട്ടും ഇന്ധനമില്ലാത്ത കാര്‍ സ്റ്റാര്‍ട്ട് ചെയ്യാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നത്. ഇന്ധനമില്ലെങ്കില്‍ മുഖ്യമന്ത്രിയുടെ കാറും ഓടില്ല. ആക്‌സിലേറ്റര്‍ ചവിട്ടിയിട്ടും കാര്യമില്ല. താക്കോല്‍ തിരിക്കുന്നതിനുമുന്‍പ് ഇന്ധമുണ്ടോയെന്ന് നോക്കണമെന്നും രാഹുല്‍ ഗാന്ധി പരിഹസിച്ചു. പാലക്കാട് മുതല്‍ തൃത്താല വരെ രാഹുല്‍ നടത്തിയ റോഡ് ഷോ പ്രവര്‍ത്തകര്‍ക്ക് ആവേശമായി.

Next Story