Top

‘തടയേണ്ടത് കുറ്റകൃത്യങ്ങളെയാണ് വാര്‍ത്തകളെയല്ല, ആര്‍എസ്എസിന്റെയും ബിജെപിയുടെയും ഭീരുത്വമാണ് കാപ്പന്റെ അറസ്റ്റ്’; പിന്തുണയുമായി രാഹുല്‍ ഗാന്ധി

ഉത്തര്‍പ്രദേശ് പൊലീസ് അറസ്റ്റ് ചെയ്ത് യുഎപിഎ ചുമത്തിയ മലയാളി മാധ്യമ പ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പന് പിന്തുണ അറിയിച്ച് കോണ്‍ഗ്രസ് നേതാവും വയനാട് എംപിയുമായ രാഹുല്‍ ഗാന്ധി. സിദ്ദിഖ് കാപ്പന്റെ കുടുംബത്തിനൊപ്പമാണ്. കുറ്റകൃത്യങ്ങളെയാണ് തടയേണ്ടത് അല്ലാതെ വാര്‍ത്തകളെയല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ‘എഡിറ്റഴ്‌സ് ഗില്‍ഡ്’ പുറത്തിറക്കിയ വാര്‍ത്തകുറിപ്പ് പങ്കുവച്ചുകൊണ്ടായിരുന്നു രാഹുലിന്റെ പ്രതികരണം. സിദ്ദിഖ് കപ്പന്റെ കുടുംബത്തിന് ഞാന്‍ പിന്തുണ അറിയിക്കുന്നു. അദ്ദേഹം സംരക്ഷണവും വൈദ്യസഹായവും അര്‍ഹിക്കുന്നുണ്ട്. ആര്‍എസ്എസിന്റെയും ബിജെപിയുടെയും ഭീരുത്വമാണ് കാപ്പനെ അറസ്റ്റ് ചെയ്തതിലൂടെ വ്യക്തമായിരിക്കുന്നത്. കുറ്റകൃത്യങ്ങളെയാണ് തടയേണ്ടത്, വാര്‍ത്തകളെയല്ല. […]

26 April 2021 10:10 AM GMT

‘തടയേണ്ടത് കുറ്റകൃത്യങ്ങളെയാണ് വാര്‍ത്തകളെയല്ല, ആര്‍എസ്എസിന്റെയും ബിജെപിയുടെയും ഭീരുത്വമാണ് കാപ്പന്റെ  അറസ്റ്റ്’; പിന്തുണയുമായി രാഹുല്‍ ഗാന്ധി
X

ഉത്തര്‍പ്രദേശ് പൊലീസ് അറസ്റ്റ് ചെയ്ത് യുഎപിഎ ചുമത്തിയ മലയാളി മാധ്യമ പ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പന് പിന്തുണ അറിയിച്ച് കോണ്‍ഗ്രസ് നേതാവും വയനാട് എംപിയുമായ രാഹുല്‍ ഗാന്ധി. സിദ്ദിഖ് കാപ്പന്റെ കുടുംബത്തിനൊപ്പമാണ്. കുറ്റകൃത്യങ്ങളെയാണ് തടയേണ്ടത് അല്ലാതെ വാര്‍ത്തകളെയല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ‘എഡിറ്റഴ്‌സ് ഗില്‍ഡ്’ പുറത്തിറക്കിയ വാര്‍ത്തകുറിപ്പ് പങ്കുവച്ചുകൊണ്ടായിരുന്നു രാഹുലിന്റെ പ്രതികരണം.

സിദ്ദിഖ് കപ്പന്റെ കുടുംബത്തിന് ഞാന്‍ പിന്തുണ അറിയിക്കുന്നു. അദ്ദേഹം സംരക്ഷണവും വൈദ്യസഹായവും അര്‍ഹിക്കുന്നുണ്ട്. ആര്‍എസ്എസിന്റെയും ബിജെപിയുടെയും ഭീരുത്വമാണ് കാപ്പനെ അറസ്റ്റ് ചെയ്തതിലൂടെ വ്യക്തമായിരിക്കുന്നത്. കുറ്റകൃത്യങ്ങളെയാണ് തടയേണ്ടത്, വാര്‍ത്തകളെയല്ല.

രാഹുല്‍ ഗാന്ധി

സിദ്ദിഖ് കാപ്പന്റെ ആരോഗ്യാവസ്ഥയില്‍ ആശങ്കയുണ്ടെന്നറിയിച്ചുകൊണ്ട് ഭാര്യ റെയ്ഹാനത്ത് ഞായറാഴ്ച്ച രംഗത്തെത്തിയിരുന്നു. കൊവിഡ് ബാധിതനായി അവശനിലയില്‍ കഴിയുന്ന അദ്ദേഹത്തെ കട്ടിലില്‍ കെട്ടിയിടുകയും ബാത്ത്‌റൂമില്‍ പോകാന്‍ അനുവദിക്കാതിരിക്കുകയും ചെയ്യുന്നത് കാപ്പന്റെ ജീവന് തന്നെ അപകടമുണ്ടാക്കിയേക്കാമെന്നും ഈ സാഹചര്യത്തില്‍ അദ്ദേഹത്തിന് എന്തെങ്കിലും സംഭവിച്ചാല്‍ സര്‍ക്കാര്‍ അത് കൊവിഡ് മരണങ്ങളിലൊന്നായി എഴുതി തള്ളും.

സിദ്ദിഖ് കാപ്പന്‍ മനുഷ്യാവകാശ ലംഘനമാണ് നേരിടുന്നതെന്നും തന്റെ ഭര്‍ത്താവ് നിരപരാധിയാണെന്ന് ബിജെപി അടങ്ങുന്ന എല്ലാ രാഷ്രീയ കക്ഷി നേതാക്കള്‍ക്കും അറിയാമെന്നും റെയ്ഹാനത്ത് പറയുന്നു. തങ്ങള്‍ക്ക് രാഷ്ട്രീയമില്ലെന്നും യാതോരു രാഷ്ട്രീയ കളിയോ രാഷ്ട്രീയ വൈരാഗ്യമോ അല്ല തന്റെ പ്രതികരണങ്ങള്‍ക്ക് പിന്നിലെന്നും വിഷയത്തില്‍ ഇടപെടാനാകുന്ന എല്ലാവരും ഇടപെടണമെന്നുമായിരുന്നു അവര്‍ പറഞ്ഞത്.

ഇതിന് പിന്നാലെ കൊവിഡ് ബാധിതനായ സിദ്ധിഖിനെ അടിയന്തരമായി സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്നലെ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിക്ക് കത്തയച്ചിരുന്നു. യുഎപിഎ പ്രകാരം തടവിലാക്കപ്പെട്ട കാപ്പന്‍ ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ നേരിടുകയാണ്. ഹൃദ്രോഗവും പ്രമേഹവും അലട്ടുന്ന കാപ്പന് കോവിഡ് ബാധിച്ചതിനെ തുടര്‍ന്ന് മഥുരയിലെ കെവിഎം ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കയാണ്. ആരോഗ്യനില മോശമായ കാപ്പനെ ആശുപത്രിയില്‍ ചങ്ങലക്കിട്ട് കിടത്തിയിരിക്കയാണെന്ന റിപ്പോര്‍ട്ടുകളുണ്ടന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ആധുനിക ജീവന്‍ രക്ഷാ സംവിധാനങ്ങളുള്ള മറ്റൊരു ആശൂപത്രിയിലേക്ക് അദ്ദേഹത്തെ അടിയന്തരമായി മാറ്റണം. കാപ്പന് മനുഷ്യത്വപരമായ സമീപനവും വിദഗ്ധ ചികിത്സയും ഉറപ്പാക്കുന്നതിന് ഇടപെടണമെന്ന് യുപി മുഖ്യമന്ത്രിയോട് കേരള മുഖ്യമന്ത്രി അഭ്യര്‍ഥിച്ചിരുന്നു.

Next Story