Top

രാഹുലിന്റെ ഹോട്ടല്‍ ബില്ല്; സംഭവം പുറത്തു പറഞ്ഞ കോണ്‍ഗ്രസുകാരന്‍ പാര്‍ട്ടിക്ക് പുറത്ത്; നടപടിയെ പരിഹസിച്ച് നേതാവ്

കൊല്ലത്ത് എത്തിയപ്പോള്‍ രാഹുല്‍ ഗാന്ധി താമസിച്ച ഹോട്ടല്‍ മുറിയുടെ വാടക നല്‍കിയില്ലെന്ന് പറഞ്ഞ് ഫേസ്ബുക്കില്‍ പോസ്റ്റിട്ട കോണ്‍ഗ്രസ് നേതാവിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി. കോണ്‍ഗ്രസ് മൈനോറിറ്റി സെല്‍ ജില്ലാ സെക്രട്ടറി മുഹമ്മദ് മുബാറക്ക് മുസ്തഫയെയാണ് പുറത്താക്കിയത്. ദേശീയ നേതാക്കള്‍ക്ക് അവമതിപ്പുണ്ടാക്കിയതിനാണ് മുഹമ്മദിനെതിരെ നടപടി സ്വീകരിച്ചതെന്ന് ഡിസിസി വൈസ് പ്രസിഡന്റ് എസ് വിപിന ചന്ദ്രന്‍ അറിയിച്ചു. അതേസമയം, തന്നെ പുറത്താക്കിയ കോണ്‍ഗ്രസ് നടപടിയെ പരിഹസിച്ച് മുഹമ്മദ് മുബാറക്ക് രംഗത്തെത്തി. രാഹുലിന്റെ ബില്ല് വിഷയം പറയുംമുന്‍പേ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയെന്ന് […]

1 Jun 2021 5:10 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

രാഹുലിന്റെ ഹോട്ടല്‍ ബില്ല്; സംഭവം പുറത്തു പറഞ്ഞ കോണ്‍ഗ്രസുകാരന്‍ പാര്‍ട്ടിക്ക് പുറത്ത്; നടപടിയെ പരിഹസിച്ച് നേതാവ്
X

കൊല്ലത്ത് എത്തിയപ്പോള്‍ രാഹുല്‍ ഗാന്ധി താമസിച്ച ഹോട്ടല്‍ മുറിയുടെ വാടക നല്‍കിയില്ലെന്ന് പറഞ്ഞ് ഫേസ്ബുക്കില്‍ പോസ്റ്റിട്ട കോണ്‍ഗ്രസ് നേതാവിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി. കോണ്‍ഗ്രസ് മൈനോറിറ്റി സെല്‍ ജില്ലാ സെക്രട്ടറി മുഹമ്മദ് മുബാറക്ക് മുസ്തഫയെയാണ് പുറത്താക്കിയത്. ദേശീയ നേതാക്കള്‍ക്ക് അവമതിപ്പുണ്ടാക്കിയതിനാണ് മുഹമ്മദിനെതിരെ നടപടി സ്വീകരിച്ചതെന്ന് ഡിസിസി വൈസ് പ്രസിഡന്റ് എസ് വിപിന ചന്ദ്രന്‍ അറിയിച്ചു.

May be an image of text that says 'acebook ATIONAL kollamdicitcelligmail.com m.facebook.com/kollamdcc CONGRESS DISTRICT CONGRESS COMMITTEE CONGRESS BHAVAN, KOLLAM-691 001 Ph:0474-2749100(Off) Dat.....21.0..2..2 കോൺഗ്രസ് പാർട്ടിയിൽ നിന്നും പുറത്താക്കി കോൺഗ്രസ് പാർട്ടിക്കും, പാർട്ടിയുടെ ദേശീയ നേതാക്കന്മാർ ഉൾപ്പെടെയുള്ളവർക്കെതിരെയും നിരന്തരമായി സമുഹമാധ്യമങ്ങളിലൂടെ അപവാദ പ്രചരണം നടത്തി കോൺഗ്രസ് പാർട്ടിക്ക് പൊതുജനങ്ങൾക്ക് മൂന്നിൽ അവമതിപ്പ് ഉണ്ടാക്കിയ കോൺഗ്രസ് പാർട്ടി പവർത്തകൻ മുഹമ്മദ് മുബാറക് മുസ്നഫയെ കോൺഗ്രസ് പാർട്ടിയുടെ പ്രാഥമിക അംഗത്ത്തിൽ നിന്നും ഡി.സി.സി പ്രസിഡന്റ് ബിന്ദു കൃഷ്ണ പുറത്താക്കിയതായി വൈസ് പ്രസിഡന്റ് എസ് വിപിനചന്ദ്രൻ ചന്ദ്രൻ അറിയിച്ചു CONGRESS PONTINS KOLLAM ദവിപനചൻെ'

അതേസമയം, തന്നെ പുറത്താക്കിയ കോണ്‍ഗ്രസ് നടപടിയെ പരിഹസിച്ച് മുഹമ്മദ് മുബാറക്ക് രംഗത്തെത്തി. രാഹുലിന്റെ ബില്ല് വിഷയം പറയുംമുന്‍പേ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയെന്ന് ചിത്രീകരിക്കാനാണ് ജില്ലാ നേതാക്കള്‍ ശ്രമിച്ചതെന്ന് മുഹമ്മദ് ആരോപിച്ചു.

മുഹമ്മദ് പറഞ്ഞത്: ”ഇതുപോലെ ഒരു തീയതിയും സീലും ആ ഹോട്ടലുകാര്‍ അടിച്ചുരിന്നേല്‍ എന്നു അറിയാതെ ആശിച്ചു പോകുന്നു. പിന്നെ എനിക്ക് ചിലരൊക്കെ കരഞ്ഞ പോലെ ആളെ കൂട്ടി കരയാന്‍ ഒന്നും അറിയില്ല. ഇവിടെ വരുതി തീര്‍ക്കാന്‍ ശ്രമിക്കുന്നത് എന്നെ മുന്‍പേ പുറത്താക്കി അതുകൊണ്ട് ആണ് ഞാന്‍ ആരോപണം ഉന്നയിക്കുന്നത് എന്നാണ്. കുറച്ചു തെളിവുകള്‍ ഞാന്‍ ഇവിടെ വയ്ക്കുന്നു, അതായിത് എന്നെ പുറത്താക്കിയ ശേഷവും കോണ്‍ഗ്രസ് ഗ്രൂപുകളില്‍ അതിനു ശേഷം ഞാന്‍ നടത്തിയ ഇടപെടലുകള്‍. അങ്ങനെ 21ന് പുറത്താക്കിയാല്‍ എനിക്കതിനു സാധിക്കുമോ. കള്ളതരം മറയ്ക്കാന്‍ കുറ്റം ആരോപിക്കുമ്പോള്‍ കുറച്ചൂടെ സത്യം ഉള്ളത് നിരത്തുക.”

കൊല്ലം ബീച്ചിലെ പഞ്ചനക്ഷത്ര ഹോട്ടലില്‍ രാഹുല്‍ ഗാന്ധി താമസിച്ച സ്യൂട്ടിന്റെ വാടക നല്‍കിയില്ലെന്ന് വിവരം മാര്‍ച്ച് 28നാണ് മുഹമ്മദ് ഫേസ്ബുക്കിലൂടെ പുറത്തുവിട്ടത്. പോസ്റ്റ് വാര്‍ത്തയായതോടെ മുറി വാടക നല്‍കിയതായി ഹോട്ടല്‍ ജനറല്‍ മാനേജരുടെ അറിയിപ്പ് സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. പണം അടച്ചതിന്റെ രേഖകള്‍ ഇല്ലാതെ ഹോട്ടലിന്റെ ലെറ്റര്‍പാഡിലുള്ള കത്താണ് ഡിസിസി പ്രസിഡന്റ് ബിന്ദുകൃഷ്ണ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത്. തീയതി വയ്ക്കാത്ത ലെറ്റര്‍പാഡ് സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചാവിഷയമായിരുന്നു.

Next Story

Popular Stories