Top

‘ലക്ഷദ്വീപ് അഡ്മിനസ്‌ട്രേറ്ററുടെ ജനാധിപത്യ വിരുദ്ധ നടപടികള്‍ പിന്‍വലിക്കണം’; പ്രധാനമന്ത്രിക്ക് കത്തയച്ച് രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്ററുടെ ജനാധിപത്യ വിരുദ്ധ നിയമ പരിഷ്‌ക്കാരങ്ങള്‍ക്കെതിരെ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തയച്ചു. പുതിയ നിയമ നടപടികള്‍ ദ്വീപിലെ ജനങ്ങളുടെ ആശങ്കയിലാഴ്ത്തുന്നുവെന്നും ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ കെ പട്ടേലിന്റെ ഏകാധിപത്യ നടപടികള്‍ പിന്‍വലിക്കണം എന്നും അദ്ദേഹം കത്തില്‍ ആവശ്യപ്പെട്ടു. ‘ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്ററുടെ കരട് ചട്ടങ്ങളിലെ നിര്‍ദേശങ്ങള്‍ ‘ജനവിരുദ്ധവും ജനാധിപത്യവിരുദ്ധവുമാണ്. പ്രഫുല്‍ പട്ടേല്‍ ജനങ്ങളാല്‍ തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളുമായോ പൊതുജനങ്ങളുമായോ ആലോചിക്കാതെ ഏകപക്ഷീയമായി ദ്വീപില്‍ മാറ്റങ്ങള്‍ നിര്‍ദ്ദേശിച്ചത് വലിയ പ്രതിഷേധം ഉയര്‍ത്തി.’ ഇടക്കാല വാണിജ്യ […]

27 May 2021 4:39 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

‘ലക്ഷദ്വീപ് അഡ്മിനസ്‌ട്രേറ്ററുടെ ജനാധിപത്യ വിരുദ്ധ നടപടികള്‍ പിന്‍വലിക്കണം’; പ്രധാനമന്ത്രിക്ക് കത്തയച്ച് രാഹുല്‍ ഗാന്ധി
X

ന്യൂഡല്‍ഹി: ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്ററുടെ ജനാധിപത്യ വിരുദ്ധ നിയമ പരിഷ്‌ക്കാരങ്ങള്‍ക്കെതിരെ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തയച്ചു. പുതിയ നിയമ നടപടികള്‍ ദ്വീപിലെ ജനങ്ങളുടെ ആശങ്കയിലാഴ്ത്തുന്നുവെന്നും ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ കെ പട്ടേലിന്റെ ഏകാധിപത്യ നടപടികള്‍ പിന്‍വലിക്കണം എന്നും അദ്ദേഹം കത്തില്‍ ആവശ്യപ്പെട്ടു.

‘ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്ററുടെ കരട് ചട്ടങ്ങളിലെ നിര്‍ദേശങ്ങള്‍ ‘ജനവിരുദ്ധവും ജനാധിപത്യവിരുദ്ധവുമാണ്. പ്രഫുല്‍ പട്ടേല്‍ ജനങ്ങളാല്‍ തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളുമായോ പൊതുജനങ്ങളുമായോ ആലോചിക്കാതെ ഏകപക്ഷീയമായി ദ്വീപില്‍ മാറ്റങ്ങള്‍ നിര്‍ദ്ദേശിച്ചത് വലിയ പ്രതിഷേധം ഉയര്‍ത്തി.’

ഇടക്കാല വാണിജ്യ നേട്ടങ്ങള്‍ക്കായി ഉപജീവന സുരക്ഷയും സുസ്ഥിര വികസനവും ഇല്ലാതാക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്നും വികസന ആവശ്യങ്ങള്‍ക്കായി ഭൂമി ഏറ്റെടുക്കുന്നതിനുള്ള അധികാരങ്ങളുള്ള ഒരു വികസന അതോറിറ്റി സ്ഥാപിക്കുക തുടങ്ങിയ നിര്‍ദേശങ്ങള്‍ മുന്നോട്ടുവെച്ചുകൊണ്ട് രാഹുല്‍ ഗാന്ധി ചൂണ്ടിക്കാട്ടി.

പുതിയ നിയമ വ്യവസ്ഥകള്‍ വഴി ദ്വീപിന്റെ പാരിസ്ഥിതിക പവിത്രതയെ ദുര്‍ബലപ്പെടുത്തുന്നുവെന്ന് പറഞ്ഞ രാഹുല്‍ ഗാന്ധി, ദ്വീപില്‍ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ പങ്കെടുക്കുന്നവകര്‍ക്ക് രണ്ട് കുട്ടികളില്‍ അധികം പാടില്ലെന്ന വ്യവസ്ഥ ജനാധിപത്യവിരുദ്ധമെന്നും അപലപിച്ചു.

കുറ്റകൃത്യങ്ങളുടെ നിരക്ക് വളരെ കുറവുള്ള ദ്വീപില്‍ ഗൂണ്ടാ ആക്ട് നടപ്പിലാക്കിയതും 90 ശതമാനവും മുസ്ലീം ജനവിഭാഗമുള്ള പ്രദേശത്ത് ഗോമാംസത്തിന് വിലക്കേര്‍പ്പെടുത്തുക തുടങ്ങിയ നടപടികല്‍ അംഗീകരിക്കാനാകില്ല. ഇത്തരം നടപടികള്‍ ഒരു പ്രാദേശിക സമൂഹത്തിന്റെ സംസ്‌കാരത്തെ ഇല്ലാതാക്കലാണെന്നും അവരുടെ മതപരമായ ചട്ടക്കൂടുകള്‍ക്കെതിരെയുള്ള കടന്നുകയറ്റമാണ്. ബേപ്പൂര്‍ തുറമുഖവുമായുള്ള ലക്ഷദ്വീപിന്റെ ബന്ധം ഇല്ലാതാക്കാനുള്ള ശ്രമം കേരളവുമായി ദ്വീപിനുള്ള ബന്ധം വിച്ഛേദിക്കാനുള്ള ശ്രമം കേരളവുമായുള്ള ചരിത്രപരവും സാംസ്‌കാരികവുമായ ബന്ധത്തെ ഇല്ലാതാക്കുമെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.

ALSO READ: ലക്ഷദ്വീപ് പ്രശ്‌നത്തില്‍ ഇടപെടാന്‍ കേരള സ്പീക്കര്‍; പ്രമേയം അവതരിപ്പിക്കാന്‍ നീക്കം

നേരത്തെ കേരള മുഖ്യമന്ത്രി പിണറായി വിജയനും പട്ടേല്‍ അനുമതി നല്‍കിയതില്‍ ആശങ്ക പ്രകടിപ്പിച്ചിരുന്നു, ‘ഇത്തരം പ്രവൃത്തികള്‍ അംഗീകരിക്കാന്‍ കഴിയില്ല. ലക്ഷദ്വീപുമായി കേരളത്തിന് ദീര്‍ഘകാല ബന്ധമുണ്ട്. അത് നശിപ്പിക്കാന്‍ നടക്കുന്ന ശ്രമങ്ങളില്‍ നിന്നും ബന്ധപ്പെട്ടവര്‍ മാറി നില്‍ക്കണം.

മത്സ്യതൊഴിലാളികളുടെ ഷെഡുകള്‍ അഡ്മിനിസ്‌ട്രേറ്റര്‍ പൊളിച്ചുമാറ്റി. വിവിധ സര്‍ക്കാര്‍ വകുപ്പുകളിലെ കരാര്‍ തൊഴിലാളികളെ പുറത്താക്കി. വിയോജിക്കുന്നവരെ ശിക്ഷിക്കുകയും താഴേത്തട്ടിലുള്ള ജനാധിപത്യത്തെ ദുര്‍ബലപ്പെടുത്തുകയും ചെയ്യുന്ന ക്രൂരമായ ചട്ടങ്ങളെ പിന്‍വലിക്കണമെന്നും രാഹുല്‍ കത്തില്‍ ആവശ്യപ്പെട്ടു.

ALSO READ: ‘കിറ്റ് ആവശ്യമില്ലാത്തവര്‍ക്ക് റേഷന്‍ കടകളില്‍ അറിയിക്കാം’; ബിപിഎല്‍ കാര്‍ഡ് അനര്‍ഹര്‍ തിരികെ നല്‍കണമെന്നും ഭക്ഷ്യമന്ത്രി

Next Story