ട്വിറ്റര്‍ സര്‍വ്വേയില്‍ നരേന്ദ്രമോദിയെ പിന്നിലാക്കി രാഹുല്‍ ഗാന്ധി; 58.8 ശതമാനം പേര്‍ പിന്തുണച്ചത് രാഹുലിനെ
ട്വിറ്റര്‍ വോട്ടിങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പിന്നിലാക്കി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. നടനും മുന്‍ വിജെയുമായ രണ്‍വീര്‍ ഷോറിയായിരുന്നു സര്‍വ്വേ നടത്തിയത്. രാഹുല്‍ ഗാന്ധി, നരേന്ദ്രമോദി എന്നിവരില്‍ ഒരാളെ തിരഞ്ഞെടുക്കാന്‍ ആവശ്യപ്പെട്ടാല്‍ ആരെ തെരഞ്ഞെടുക്കുമെന്ന കുറിപ്പോടെ നടത്തിയ സര്‍വ്വേയിലാണ് രാഹുല്‍, മോദിയെ ബഹുദൂരം പിന്നിലാക്കിയത്. 345,207 പേര്‍ പങ്കെടുത്ത സര്‍വ്വേയില്‍ 58. 8 ശതമാനം പേരാണ് രാഹുല്‍ ഗാന്ധിയെ അനുകൂലിച്ച് വോട്ട് ചെയ്തത്. ഇതില്‍ 41.2 ശതമാനം പേര്‍ മാത്രമാണ് മോദിയെ പിന്തുണച്ചെത്തിയത്. സര്‍വ്വേ സംഘടിപ്പിച്ച […]

ട്വിറ്റര്‍ വോട്ടിങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പിന്നിലാക്കി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. നടനും മുന്‍ വിജെയുമായ രണ്‍വീര്‍ ഷോറിയായിരുന്നു സര്‍വ്വേ നടത്തിയത്. രാഹുല്‍ ഗാന്ധി, നരേന്ദ്രമോദി എന്നിവരില്‍ ഒരാളെ തിരഞ്ഞെടുക്കാന്‍ ആവശ്യപ്പെട്ടാല്‍ ആരെ തെരഞ്ഞെടുക്കുമെന്ന കുറിപ്പോടെ നടത്തിയ സര്‍വ്വേയിലാണ് രാഹുല്‍, മോദിയെ ബഹുദൂരം പിന്നിലാക്കിയത്.
345,207 പേര്‍ പങ്കെടുത്ത സര്‍വ്വേയില്‍ 58. 8 ശതമാനം പേരാണ് രാഹുല്‍ ഗാന്ധിയെ അനുകൂലിച്ച് വോട്ട് ചെയ്തത്. ഇതില്‍ 41.2 ശതമാനം പേര്‍ മാത്രമാണ് മോദിയെ പിന്തുണച്ചെത്തിയത്.

സര്‍വ്വേ സംഘടിപ്പിച്ച രണ്‍വീര്‍ ഷോറി ബിജെപി അനുകൂലിയാണെന്നതാണ് ഇതിന്റെ മറ്റൊരു പ്രത്യേകത. പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ വിളിച്ച വിശദീകരണ യോഗത്തില്‍ പങ്കെടുത്തുകൊണ്ട് ഈ നിയമം മുസ്ലീംങ്ങള്‍ക്ക് എതിരല്ലെന്നും അദ്ദേഹം പ്രഖ്യാപിച്ചിരുന്നു.
പുതുച്ചേരിയില്‍ വിദ്യാര്‍ത്ഥികളുമായി രാഹുല്‍ ഗാന്ധി നടത്തിയ സംവാദത്തിന് വലിയ പ്രതികരണമാണ് ലഭിച്ചത്. ഇതിന് പിന്നാലെ ഇന്ത്യ വാണ്ട്സ് രാഹുല്‍ ഗാന്ധി എന്ന ഹാഷ്ടാഗും ട്വിറ്ററില്‍ ട്രെന്‍ഡിങ്ങായിരുന്നു. നിരവധിപ്പേരാണ് രാഹുല്‍ സംസാരിക്കുന്നതിന്റെ വീഡിയോ പങ്കുവെച്ച് രംഗത്തെത്തിയത്. തന്നെ സര്‍ എന്ന് വിളിച്ച വിദ്യാര്‍ത്ഥികളെ തിരുത്തിയരാഹുല്‍ ഗാന്ധി തന്റെ പേര് സര്‍ എന്നല്ലെന്നും തന്നെ രാഹുല്‍ എന്ന് വിളിച്ചാല്‍ മതിയെന്നും വിദ്യാര്‍ത്ഥികളോട് പറഞ്ഞിരുന്നു. സംവാദ പരിപാടിക്കിടെ ഓട്ടോഗ്രാഫ് വാങ്ങാന്‍ വേദിയിലേക്ക് ഓടിയെത്തിയ കുട്ടിയെ രാഹുല്‍ കെട്ടിപ്പിടിക്കുന്നതും തുടര്‍ന്ന് കുട്ടി വിങ്ങിപ്പൊട്ടുന്നതും ചിലര്‍ വീഡിയോയെടുത്തതോടെ സംഭവം വൈറലായിരുന്നു.