Top

രാഹുല്‍ ഗാന്ധി ഇന്ന് പഞ്ചാബില്‍; 50 കിലോ മീറ്റര്‍ പിന്നിടുന്ന കര്‍ഷക ട്രാക്ടര്‍ റാലി നയിക്കും

ദില്ലി; കര്‍ഷക നിയമത്തിനെതിരായി പഞ്ചാബില്‍ ഞായറാഴ്ച ആരംഭിക്കുന്ന പ്രതിഷേധ യാത്രക്ക് രാഹുല്‍ ഗാന്ധി നേതൃത്വം നല്‍കുമെന്ന് സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വം അറിയിച്ചു. മൂന്ന് ദിവസം നീണ്ടുനില്‍ക്കുന്ന യാത്രക്കായാണ് രാഹുല്‍ ഗാന്ധി പഞ്ചാബിലെത്തുന്നത്. ട്രാക്ടര്‍ റാലികളും പൊതുയോഗങ്ങളുമായി മൂന്ന് ദിവസത്തിലായി 50 കിലോമീറ്റര്‍ ദൂരമുള്ളതായിരിക്കും പരിപാടി. രാവിലെ 11 മണിക്ക് ആരംഭിക്കുന്ന റാലി കൊവിഡ് ചട്ടങ്ങള്‍ പാലിച്ചു കൊണ്ടായിരിക്കുമെന്നും കോണ്‍ഗ്രസ് നേതൃത്വം അറിയിച്ചു. മുഖ്യമന്ത്രി അമരീന്ദര്‍ സിങ്, പഞ്ചാബ് കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ സുനില്‍ ജഖര്‍ എന്നിവരും രാഹുലിനോടൊപ്പമുണ്ടായിരിക്കും. കര്‍ഷക […]

3 Oct 2020 8:01 PM GMT

രാഹുല്‍ ഗാന്ധി ഇന്ന് പഞ്ചാബില്‍; 50 കിലോ മീറ്റര്‍ പിന്നിടുന്ന കര്‍ഷക ട്രാക്ടര്‍ റാലി നയിക്കും
X

ദില്ലി; കര്‍ഷക നിയമത്തിനെതിരായി പഞ്ചാബില്‍ ഞായറാഴ്ച ആരംഭിക്കുന്ന പ്രതിഷേധ യാത്രക്ക് രാഹുല്‍ ഗാന്ധി നേതൃത്വം നല്‍കുമെന്ന് സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വം അറിയിച്ചു. മൂന്ന് ദിവസം നീണ്ടുനില്‍ക്കുന്ന യാത്രക്കായാണ് രാഹുല്‍ ഗാന്ധി പഞ്ചാബിലെത്തുന്നത്.

ട്രാക്ടര്‍ റാലികളും പൊതുയോഗങ്ങളുമായി മൂന്ന് ദിവസത്തിലായി 50 കിലോമീറ്റര്‍ ദൂരമുള്ളതായിരിക്കും പരിപാടി. രാവിലെ 11 മണിക്ക് ആരംഭിക്കുന്ന റാലി കൊവിഡ് ചട്ടങ്ങള്‍ പാലിച്ചു കൊണ്ടായിരിക്കുമെന്നും കോണ്‍ഗ്രസ് നേതൃത്വം അറിയിച്ചു.

മുഖ്യമന്ത്രി അമരീന്ദര്‍ സിങ്, പഞ്ചാബ് കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ സുനില്‍ ജഖര്‍ എന്നിവരും രാഹുലിനോടൊപ്പമുണ്ടായിരിക്കും. കര്‍ഷക പ്രതിഷേധങ്ങള്‍ക്ക് രാഹുലിന്റെ വരവ് ഊര്‍ജ്ജം പകരുമെന്ന് കോണ്‍ഗ്രസ് നേതൃത്വം പറഞ്ഞു.

ഉത്തര്‍പ്രദേശിലെ ഹാത്രസില്‍ കൂട്ടബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട ദളിത് പെണ്‍കുട്ടിയുടെ കുടുംബത്തെ പ്രിയങ്ക ഗാന്ധിക്കൊപ്പം രാഹുല്‍ ഗാന്ധി സന്ദര്‍ശിച്ചിരുന്നു. സന്ദര്‍ശനത്തിന് വേണ്ടി ഒക്ടോബര്‍ മൂന്നിന് നടക്കേണ്ട പഞ്ചാബിലെ പരിപാടി നാലിലേക്ക് മാറ്റുകയായിരുന്നു.

Next Story