Top

‘സ്ത്രീകളെ ബഹുമാനിക്കാത്തവരെ എങ്ങനെ കുടുംബമെന്ന് വിളിക്കും?’; ആര്‍എസ്എസിനെ ഇനിയൊരിക്കലും സംഘ്പരിവാറെന്ന് വിളിക്കില്ലെന്ന് രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: ആര്‍എസ്എസിനേയോ അനുബന്ധ സംഘടനകളേയോ സംഘ് പരിവാര്‍ എന്ന് വിളിക്കുന്നത് ശരിയല്ലെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. പരിവാര്‍ എന്നാല്‍ കുടുംബം എന്നാണ് അര്‍ത്ഥം. സ്ത്രീകളോടും മുതിര്‍ന്നവരോടും ബഹുമാനവും അനുകമ്പയും വാത്സല്യവുമെല്ലാം ഉള്ളവരെയാണ് ഒരു കുടുംബം എന്ന് വിളിക്കേണ്ടത്. ആര്‍എസ്എസിനേയും മറ്റും അങ്ങനെ വിളിക്കാന്‍ കഴിയില്ലെന്നും രാഹുല്‍ ഗാന്ധി വിമര്‍ശിച്ചു. കേരളത്തിലെ കന്യാസ്ത്രീകള്‍ക്ക് നേരെ ഉത്തര്‍പ്രദേശില്‍ വെച്ചുണ്ടായ ആക്രമണം ആര്‍എസ്എസിന്റെ ക്രൂര അജണ്ടയുടെ ഭാഗമാണ്. രാജ്യത്ത് സാമുദായിക സംഘര്‍ഷം ഇളക്കിവിട്ട് ന്യൂനപക്ഷങ്ങളെ അടിച്ചമര്‍ത്താനാണ് ആര്‍എസ്എസ് ശ്രമിച്ചത്. രാഹുല്‍ […]

25 March 2021 5:48 AM GMT

‘സ്ത്രീകളെ ബഹുമാനിക്കാത്തവരെ എങ്ങനെ കുടുംബമെന്ന് വിളിക്കും?’; ആര്‍എസ്എസിനെ ഇനിയൊരിക്കലും സംഘ്പരിവാറെന്ന് വിളിക്കില്ലെന്ന് രാഹുല്‍ ഗാന്ധി
X

ന്യൂഡല്‍ഹി: ആര്‍എസ്എസിനേയോ അനുബന്ധ സംഘടനകളേയോ സംഘ് പരിവാര്‍ എന്ന് വിളിക്കുന്നത് ശരിയല്ലെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. പരിവാര്‍ എന്നാല്‍ കുടുംബം എന്നാണ് അര്‍ത്ഥം. സ്ത്രീകളോടും മുതിര്‍ന്നവരോടും ബഹുമാനവും അനുകമ്പയും വാത്സല്യവുമെല്ലാം ഉള്ളവരെയാണ് ഒരു കുടുംബം എന്ന് വിളിക്കേണ്ടത്. ആര്‍എസ്എസിനേയും മറ്റും അങ്ങനെ വിളിക്കാന്‍ കഴിയില്ലെന്നും രാഹുല്‍ ഗാന്ധി വിമര്‍ശിച്ചു.

കേരളത്തിലെ കന്യാസ്ത്രീകള്‍ക്ക് നേരെ ഉത്തര്‍പ്രദേശില്‍ വെച്ചുണ്ടായ ആക്രമണം ആര്‍എസ്എസിന്റെ ക്രൂര അജണ്ടയുടെ ഭാഗമാണ്. രാജ്യത്ത് സാമുദായിക സംഘര്‍ഷം ഇളക്കിവിട്ട് ന്യൂനപക്ഷങ്ങളെ അടിച്ചമര്‍ത്താനാണ് ആര്‍എസ്എസ് ശ്രമിച്ചത്.

രാഹുല്‍ ഗാന്ധി

‘ആര്‍എസ്എസിനെ ഞാന്‍ സംഘ് പരിവാര്‍ എന്ന് വിളിക്കില്ല. കുടുംബത്തില്‍ സ്ത്രീകളുണ്ടാകും, മുതിര്‍ന്നവരോടുള്ള ബഹുമാനമുണ്ടാകും അവിടെ വാത്സല്യവും അനുകമ്പയും ഉണ്ടാകും. അത് ഒരിക്കലും ആര്‍എസ്എസിനില്ല’, രാഹുല്‍ ഗാന്ധി ട്വിറ്ററില്‍ കുറിച്ചു. ഹിന്ദിയിലായിരുന്നു അദ്ദേഹത്തിന്റെ ട്വീറ്റ്.

മാര്‍ച്ച് 19 ന് ദില്ലി- ഒഡീഷ ട്രെയിനില്‍ വെച്ച് കേരളത്തിലെ കന്യാസ്ത്രീമാര്‍ക്കെതിരെ ഉണ്ടായ അക്രമത്തിനെതിരെ ആര്‍എസ്എസിനെ വിമര്‍ശിച്ചുകൊണ്ട് രാഹുല്‍ ഗാന്ധി നേരത്തെ രംഗത്തെത്തിയിരുന്നു. ഝാന്‍സി റെയില്‍വേ സ്റ്റേഷനില്‍ വെച്ച് സേക്രഡ് ഹാര്‍ട്ട് സന്ന്യാസിനി സമൂഹത്തിന്റെ ഡല്‍ഹി പ്രൊവിന്‍സിലെ കന്യാസ്ത്രീമാര്‍ക്ക് നേരെ കൈയ്യേറ്റമുണ്ടായത്. മതംമാറ്റത്തിന് ശ്രമം എന്ന് ആരോപിച്ച് ഒരു സംഘം ആളുകള്‍ കന്യാസ്ത്രീകളെ അധിക്ഷേപിക്കുകയായിരുന്നു. നാല് കന്യാസ്ത്രീകളില്‍ രണ്ടുപേര്‍ ഒഡീഷ സ്വദേശികളും ഒരാള്‍ മലയാളിയുമാണ്. ഇവരില്‍ രണ്ടുപേര്‍ സന്യാസിനി സമൂഹത്തിന്റെ വസ്ത്രം അണിഞ്ഞിരുന്നു. മറ്റ് രണ്ടുപേര്‍ സാധാരണ വസ്ത്രവും. ഇവരെ മതംമാറ്റാന്‍ കൊണ്ടുപോകുകയാണെന്ന് ആരോപിച്ചായിരുന്നു ഒരു സംഘം ആളുകള്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്.

ഇതിന് പിന്നില്‍ എബിവിപി പ്രവര്‍ത്തകരാണ് എന്ന് റെയില്‍വേ പൊലീസ് സൂപ്രണ്ട് നയീം ഖാന്‍ മന്‍സൂരിയും വ്യക്തമാക്കിയിരുന്നു.
ഋഷികേശിലെ ക്യാംപ് കഴിഞ്ഞ് മടങ്ങുകയായിരുന്ന എബിവിപി പ്രവര്‍ത്തകര്‍ കന്യാസ്ത്രീകള്‍ യാത്ര ചെയ്തിരുന്ന ഉത്കല്‍ എക്‌സ്പ്രസിലുണ്ടായിരുന്നു. നാല് ക്രിസ്ത്യന്‍ സ്ത്രീകളില്‍ രണ്ട് പേര്‍ സന്ന്യാസിനിമാരും രണ്ട് പേര്‍ പരിശീലനത്തിലുള്ളവരുമായിരുന്നു. കന്യാസ്ത്രീകളായ രണ്ട് പേര്‍ മറ്റ് രണ്ട് സ്ത്രീകളോട് സംസാരിക്കുന്നത് കണ്ട എബിവിപി പ്രവര്‍ത്തകര്‍ മതംമാറ്റമാണെന്ന് സംശയിച്ച് റെയില്‍വേ പൊലീസിനെ വിവരമറിയിച്ചെന്നും ഖാന്‍ മന്‍സൂരി കൂട്ടിച്ചേര്‍ത്തു.

Next Story