Top

പുതുപ്പള്ളിയില്‍ ഉമ്മന്‍ചാണ്ടിയുടെ പ്രചരണത്തിനുള്ള രാഹുലിന്റെ വേദിക്കെതിരെ യാക്കോബായ വിശ്വാസികള്‍ ഇരച്ചെത്തി; വാടക കൊടുത്ത് തീരുമാനിച്ച വേദി മാറ്റി

പുതുപ്പള്ളി: നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഉമ്മന്‍ ചാണ്ടിയുടെ പ്രചരണത്തിന് പുതുപ്പള്ളിയിലെത്തുന്ന കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ സമ്മേളന വേദി യാക്കോബാല വിശ്വാസികളുടെ എതിര്‍പ്പിനെത്തുടര്‍ന്ന് മാറ്റി. പുതുപ്പള്ളി മണ്ഡലത്തിലെ മണര്‍ക്കാട്ടെ വേദിയാണ് മാറ്റിയത്. മണര്‍ക്കാട് ഇടവക വിശ്വാസികള്‍ സമ്മേളനത്തിന് വേദി അനുവദിച്ചതിനെതിരെ കടുത്ത പ്രതിഷേധവുമായി രംഗത്തെത്തുകയായിരുന്നു. കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദ്ദേശത്തെത്തുടര്‍ന്നായിരുന്നു രാഹുല്‍ഗാന്ധിയെത്തുന്ന സമ്മേളന വേദിക്കായി മണര്‍ക്കാട് മര്‍ത്താമറിയം യാക്കോബായ സുറിയാനി പള്ളി മൈതാനം ജില്ലാ നേതൃത്വം ബുക്ക് ചെയ്തത്. തറവാടകയിനത്തില്‍ പതിനായിരം രൂപ പള്ളിയില്‍ അടയ്ക്കുകയും ചെയ്തിരുന്നു. […]

23 March 2021 2:08 AM GMT

പുതുപ്പള്ളിയില്‍ ഉമ്മന്‍ചാണ്ടിയുടെ പ്രചരണത്തിനുള്ള രാഹുലിന്റെ വേദിക്കെതിരെ യാക്കോബായ വിശ്വാസികള്‍ ഇരച്ചെത്തി; വാടക കൊടുത്ത് തീരുമാനിച്ച വേദി മാറ്റി
X

പുതുപ്പള്ളി: നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഉമ്മന്‍ ചാണ്ടിയുടെ പ്രചരണത്തിന് പുതുപ്പള്ളിയിലെത്തുന്ന കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ സമ്മേളന വേദി യാക്കോബാല വിശ്വാസികളുടെ എതിര്‍പ്പിനെത്തുടര്‍ന്ന് മാറ്റി. പുതുപ്പള്ളി മണ്ഡലത്തിലെ മണര്‍ക്കാട്ടെ വേദിയാണ് മാറ്റിയത്. മണര്‍ക്കാട് ഇടവക വിശ്വാസികള്‍ സമ്മേളനത്തിന് വേദി അനുവദിച്ചതിനെതിരെ കടുത്ത പ്രതിഷേധവുമായി രംഗത്തെത്തുകയായിരുന്നു.

കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദ്ദേശത്തെത്തുടര്‍ന്നായിരുന്നു രാഹുല്‍ഗാന്ധിയെത്തുന്ന സമ്മേളന വേദിക്കായി മണര്‍ക്കാട് മര്‍ത്താമറിയം യാക്കോബായ സുറിയാനി പള്ളി മൈതാനം ജില്ലാ നേതൃത്വം ബുക്ക് ചെയ്തത്. തറവാടകയിനത്തില്‍ പതിനായിരം രൂപ പള്ളിയില്‍ അടയ്ക്കുകയും ചെയ്തിരുന്നു.

എന്നാല്‍, ശനിയാഴ്ച രാത്രിയോടെ വിശ്വാസികള്‍ കൂട്ടമായി പള്ളിയിലെത്തി മൈതാനം വിട്ടുനല്‍കരുതെന്ന് വികാരിയോട് ആവശ്യപ്പെടുകയായിരുന്നെന്നാണ് വിവരം. പ്രതിഷേധം കനത്തതോടെ മൈതാനം വിട്ടുനല്‍കേണ്ടെന്ന തീരുമാനത്തിലേക്ക് പള്ളി വികാരിയും എത്തി. തുടര്‍ന്ന് ഡിസിസി പ്രസിഡന്റിനോട് മൈതാനും വിട്ടുതരില്ലെന്നും പണം തിരികെ വാങ്ങണമെന്നും വിളിച്ചറിയിച്ചു.

തുടര്‍ന്ന് സ്വകാര്യവ്യക്തിയുടെ പുരയിടത്തിലേക്ക് രാഹുലിന്റെ പ്രസംഗവേദി ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ മാറ്റി. രാഹുലിന്റെ പരിപാടി റോഡ് ഷോ ആയതിനാല്‍ മണര്‍ക്കാട് കവലയില്‍വെച്ചാവും പ്രസംഗമെന്നാണ് ഡിസിസി നേതൃത്വം അറിയിക്കുന്നത്.

Next Story