ബംഗാളില്‍ ഇടതുമായി ചര്‍ച്ചക്ക് മുന്‍കൈ എടുത്ത് രാഹുല്‍; സഖ്യത്തില്‍ ഒറ്റകെട്ട്, സീറ്റില്‍ വിട്ടുവീഴ്ച്ചക്കില്ല
കൊല്‍ക്കത്ത:പശ്ചിമ ബംഗാളില്‍ ഇടത് പാര്‍ട്ടികളുമായി സഖ്യ ചര്‍ച്ചക്ക് തുടക്കം കുറിച്ച് കോണ്‍ഗ്രസ്. ഇത് സംബന്ധിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് നേതാക്കളുമായി വിഷയം ചര്‍ച്ച ചെയ്തു. സംസ്ഥാനത്തെ കോണ്‍ഗ്രസ് നേതൃത്വം തീരുമാനത്തെ സ്വാഗതം ചെയ്തെങ്കിലും സീറ്റ് പങ്കിടല്‍ സംബന്ധിച്ച കാര്യങ്ങളില്‍ വ്യത്യസ്ത അഭിപ്രായമായിരുന്നു. ഏത് തീരുമാനമെടുക്കുമ്പോഴും ബീഹാര്‍ ഫലം മുന്നില്‍ കണ്ട് വേണം എടുക്കാന്‍ എന്നായിരുന്നു ഒരു വിഭാഗം നേതാക്കളുടെ അഭിപ്രായം. ബീഹാര്‍ മഹാസഖ്യത്തില്‍ 70 സീറ്റില്‍ മത്സരിച്ച കോണ്‍ഗ്രസിന് 19 സീറ്റില്‍ മാത്രമാണ് വിജയിക്കാന്‍ […]

കൊല്‍ക്കത്ത:പശ്ചിമ ബംഗാളില്‍ ഇടത് പാര്‍ട്ടികളുമായി സഖ്യ ചര്‍ച്ചക്ക് തുടക്കം കുറിച്ച് കോണ്‍ഗ്രസ്. ഇത് സംബന്ധിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് നേതാക്കളുമായി വിഷയം ചര്‍ച്ച ചെയ്തു. സംസ്ഥാനത്തെ കോണ്‍ഗ്രസ് നേതൃത്വം തീരുമാനത്തെ സ്വാഗതം ചെയ്തെങ്കിലും സീറ്റ് പങ്കിടല്‍ സംബന്ധിച്ച കാര്യങ്ങളില്‍ വ്യത്യസ്ത അഭിപ്രായമായിരുന്നു.
ഏത് തീരുമാനമെടുക്കുമ്പോഴും ബീഹാര്‍ ഫലം മുന്നില്‍ കണ്ട് വേണം എടുക്കാന്‍ എന്നായിരുന്നു ഒരു വിഭാഗം നേതാക്കളുടെ അഭിപ്രായം. ബീഹാര്‍ മഹാസഖ്യത്തില്‍ 70 സീറ്റില്‍ മത്സരിച്ച കോണ്‍ഗ്രസിന് 19 സീറ്റില്‍ മാത്രമാണ് വിജയിക്കാന്‍ കഴിഞ്ഞത്.
എന്നാല്‍ പാര്‍ട്ടി 2016 ല്‍ മത്സരിച്ച് 92 സീറ്റില്‍ ഇത്തവണയും മത്സരിക്കണമെന്നും ഇതില്‍ നിന്നും പിന്നോട്ട് പോകാന്‍ കഴിയില്ലെന്നും ഒരു വിഭാഗം അറിയിച്ചു. പാര്‍ട്ടിക്ക് സ്വാധീനമുള്ള മണ്ഡലങ്ങള്‍ കേന്ദ്രീകരിച്ച് മത്സരിക്കണമെന്നായിരുന്നു മറ്റൊരു അഭിപ്രായം.
പശ്ചിമ ബംഗാളില്‍ ടിഎംസിക്കെതിരേയും ബിജെപിക്കെതിരേയും ശക്തമായ പ്രതിരോധം തീര്‍ക്കാന്‍ കോണ്‍ഗ്രസ്-ഇടത് സഖ്യത്തിന് കഴിയുമെന്നാണ് കോണ്‍ഗ്രസിന്റെ വിശ്വാസം. സഖ്യം ചേരുന്നതില്‍ പാര്‍ട്ടിക്ക് എതിര്‍പ്പില്ലെന്നും എന്നാല്‍ സീറ്റ് പങ്കിടല്‍ സംബന്ധിച്ച് ധാരണയാക്കണമെന്നും സംസ്ഥാനത്തെ കോണ്‍ഗ്രസ് നേതാക്കള്‍ വ്യക്തമാക്കി.
2016 ലെ തെരഞ്ഞെടുപ്പില്‍ ഇരുപാര്‍ട്ടികളും ഒരു മിച്ച് മത്സരിക്കുകയും ആകെയുള്ള 294 സീറ്റില്‍ 76 സീറ്റിലായിരുന്നു മത്സരിച്ചത്. തുടര്‍ന്ന് ഇടത്പക്ഷം സഖ്യം ഉപേക്ഷിക്കുകയായിരുന്നു. എന്നാല്‍ 2019 ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ സഖ്യചര്‍ച്ചകള്‍ വിജയം കണ്ടിരുന്നില്ല.
പശ്ചിമ ബംഗാളില്‍ കോണ്‍ഗ്രസുമായി സീറ്റുകള്‍ വീതം വെക്കുമെന്നും തമിഴ്നാട്ടില്‍ ഡിഎംകെ സഖ്യത്തിനൊപ്പം തുടരുമെന്നും സീതാറാം യെച്ചൂരി അറിയിച്ചിരുന്നു.