Top

പ്രതിരോധ സ്റ്റാന്‍ഡിംഗ് കമ്മിറ്റി വിവാദം; രാഹുല്‍ ഇറങ്ങിപ്പോയിട്ടില്ല, പോയത് അനുവാദം ചോദിച്ചശേഷമെന്ന് ചെയര്‍മാന്‍ ജുവൈല്‍ ഒറാം

ചൈനയുടെ അതിര്‍ത്തി പ്രശ്‌നവും അഫ്ഗാനിസ്ഥാനിലെ താലിബാന്‍ മുന്നേറ്റവും ചര്‍ച്ച ചെയ്യാത്തതിനെ തുടര്‍ന്ന് രാഹുല്‍ ഗാന്ധി ലോക്‌സഭാ പ്രതിരോധ സ്റ്റാന്‍ഡിംഗ് കമ്മിറ്റി യോഗത്തില്‍ നിന്ന് ഇറങ്ങിപ്പോയെന്ന വാദം തള്ളി ചെയര്‍മാന്‍ ജുവൈല്‍ ഒറാം. രാഹുല്‍ ഗാന്ധി യോഗത്തില്‍ നിന്ന് ഇറങ്ങിപ്പോയിട്ടില്ലെന്ന് കമ്മിറ്റി ചെയര്‍മാന്‍ ജുവൈല്‍ ഒറാം വ്യക്തമാക്കി. കമ്മിറ്റി യോഗത്തില്‍ നിന്ന് പുറത്തുപോകുന്നതിന് മുന്‍പ് ചര്‍ച്ചകളില്‍ രാഹുല്‍ സജീവമായി പങ്കെടുത്തിരുന്നതായി ജുവൈല്‍ ഒറാം വ്യക്തമാക്കി. ചര്‍ച്ചകളില്‍ പങ്കുകൊണ്ട ശേഷം അനുവാദം വാങ്ങിയ ശേഷമാണ് രാഹുല്‍ യോഗത്തില്‍ നിന്ന് പോയതെന്ന് […]

15 July 2021 6:38 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

പ്രതിരോധ സ്റ്റാന്‍ഡിംഗ് കമ്മിറ്റി വിവാദം; രാഹുല്‍ ഇറങ്ങിപ്പോയിട്ടില്ല, പോയത് അനുവാദം ചോദിച്ചശേഷമെന്ന് ചെയര്‍മാന്‍ ജുവൈല്‍ ഒറാം
X

ചൈനയുടെ അതിര്‍ത്തി പ്രശ്‌നവും അഫ്ഗാനിസ്ഥാനിലെ താലിബാന്‍ മുന്നേറ്റവും ചര്‍ച്ച ചെയ്യാത്തതിനെ തുടര്‍ന്ന് രാഹുല്‍ ഗാന്ധി ലോക്‌സഭാ പ്രതിരോധ സ്റ്റാന്‍ഡിംഗ് കമ്മിറ്റി യോഗത്തില്‍ നിന്ന് ഇറങ്ങിപ്പോയെന്ന വാദം തള്ളി ചെയര്‍മാന്‍ ജുവൈല്‍ ഒറാം. രാഹുല്‍ ഗാന്ധി യോഗത്തില്‍ നിന്ന് ഇറങ്ങിപ്പോയിട്ടില്ലെന്ന് കമ്മിറ്റി ചെയര്‍മാന്‍ ജുവൈല്‍ ഒറാം വ്യക്തമാക്കി.

കമ്മിറ്റി യോഗത്തില്‍ നിന്ന് പുറത്തുപോകുന്നതിന് മുന്‍പ് ചര്‍ച്ചകളില്‍ രാഹുല്‍ സജീവമായി പങ്കെടുത്തിരുന്നതായി ജുവൈല്‍ ഒറാം വ്യക്തമാക്കി. ചര്‍ച്ചകളില്‍ പങ്കുകൊണ്ട ശേഷം അനുവാദം വാങ്ങിയ ശേഷമാണ് രാഹുല്‍ യോഗത്തില്‍ നിന്ന് പോയതെന്ന് ഒറാം അറിയിച്ചു.

രാഹുല്‍ നിയന്ത്രണരേഖയിലെ പ്രശ്‌നങ്ങള്‍ തുടര്‍ച്ചയായി യോഗത്തില്‍ ഉയര്‍ത്തി. ചൈന, താലിബാന്‍ പ്രശ്‌നങ്ങളാണ് രാഹുല്‍ യോഗത്തില്‍ ഉയര്‍ത്തിക്കൊണ്ടുവന്നത്. എന്നാല്‍ യോഗത്തില്‍ ചര്‍ച്ച ചെയ്യേണ്ട പ്രശ്‌നങ്ങളില്‍ അവസാനം രൂപം നല്കിയിരുന്നില്ലെന്നും ഒറാം അഭിപ്രായപ്പെട്ടു. അതിര്‍ത്തി പ്രശ്‌നം ചര്‍ച്ച ചെയ്യണമെന്ന ആവശ്യം യോഗം നിരാകരിച്ചതിനെ തുടര്‍ന്ന് രാഹുല്‍ ഗാന്ധിയും മറ്റു കമ്മിറ്റി അംഗങ്ങളും യോഗത്തില്‍ നിന്ന് ഇറങ്ങിപ്പോയതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

അഫ്ഗാനിസ്ഥാന്‍ താലിബാന്‍ പിടിച്ചെടുക്കുന്നതും ചൈനയുടെ അതിര്‍ത്തിയിലെ കടന്നുകയറ്റവുമാണ് പ്രധാന വിഷയമായി അവതരിപ്പിക്കേണ്ടതെന്ന് രാഹുല്‍ അഭിപ്രായപ്പെട്ടു. എന്നാല്‍ യോഗം ചര്‍ച്ച ചെയ്യുന്ന പട്ടാളക്യാമ്പ് സംബന്ധിച്ച വിഷയങ്ങള്‍ അപ്രധാനമാണെന്നായിരുന്നു രാഹുലിന്റെ വിലയിരുത്തല്‍.

Next Story